Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിനും മക്കള്‍ക്കും കിടപ്പാടം നഷ്ടപ്പെടുമോ? ഇഷ്ടദാനം നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ സാധിക്കുമോ?

സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം രേണു സുധിയുടെ ജീവിതത്തില്‍ ഒരു അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും മക്കള്‍ക്കും ഇഷ്ടദാനമായി ലഭിച്ച വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കോട്ടയം ജില്ലയില്‍ താമസിക്കുന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് ചങ്ങനാശ്ശേരിയില്‍ തന്റെ ഭൂ സ്വത്തില്‍ നിന്ന് ഏഴു സെന്റ് ഭൂമി രേണുവിന്റെ മക്കള്‍ക്ക് ഇഷ്ടദാനമായി നല്‍കിയത്. കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ജീവിതം വഴിമുട്ടിയ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. തുടര്‍ന്ന് നിരവധി പേരുടെ സഹായത്തോടെ കെഎച്ച്ഡിഇസി എന്ന സംഘടന ഈ സ്ഥലത്ത് ഒരു വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. മനോഹരമായി രൂപകല്‍പന ചെയ്ത വീടാണ് രേണുവിനും മക്കള്‍ക്കുമായി ലഭിച്ചത്.

renu sudhi

അധികം വൈകാതെ രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി പ്രവേശിക്കുകയും ചെയ്തു. ഇതോടെ രേണുവിന്റെ സെലിബ്രിറ്റി സ്റ്റാറ്റസും ഉയര്‍ന്നു. നിരവധി ഫോട്ടോ ഷൂട്ടുകളും ആല്‍ബങ്ങളും വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങുകളും ലഭിച്ചു. സാമ്പത്തികമായും മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാന്‍ തുടങ്ങി.

എന്നാല്‍ അടുത്തിടെ ചില അഭിമുഖങ്ങളില്‍ ബിഷപ്പിനെയും വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഫിറോസിനെയും വിമര്‍ശിച്ചുകൊണ്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വീട് ചോരുന്നുവെന്ന് രേണു പറഞ്ഞതാണ് ആദ്യം വലിയ വിവാദമായത്. സഹായിച്ചവരെ എല്ലാം രേണു തള്ളിപ്പറയാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ വകവയ്ക്കാതെ ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിക്കുന്ന ഘട്ടം വരെയെത്തി. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും രേണുവിന് നേരെ നിരവധി കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി.

ഇതോടെ സഹികെട്ട ബിഷപ്പ് രേണുവിന് എതിരെയും കിച്ചുവിനെതിരെയും നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഷപ്പ് സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചു എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. രേണുവിനും കുടുംബത്തിനും ഇതുസംബന്ധിച്ച് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

ബിഷപ്പിനെതിരെ ചെയ്ത എല്ലാ വീഡിയോകളും ഏഴു ദിവസത്തിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഇഷ്ടദാനം നല്‍കിയ വസ്തുവിന്റെ ആധാരം റദ്ദ് ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രേണുവിന്റെ വാക്കും പ്രവര്‍ത്തിയുമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. അതേസമയം ഇഷ്ടദാനം നല്‍കിയ ഭൂമി തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വസ്തു തിരിച്ചെടുത്താല്‍ ആ ഭൂമിയിലുള്ള വീട് എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഇഷ്ടദാനം നല്‍കിയ ഭൂമി നിയമപരമായി തിരിച്ചെടുക്കാന്‍ പറ്റുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെയിന്‍സ്ട്രീംവണ്‍ കണക്ട് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് വായിക്കാം.

ഇഷ്ടദാനം (Gift Deed) റദ്ദാക്കാൻ സാധിക്കുമോ?

സാധാരണഗതിയിൽ ഒരിക്കൽ നൽകിയ ഇഷ്ടദാനം തിരിച്ചു എടുക്കാൻ കഴിയില്ല. എന്നാൽ രേണു സുധി വിഷയത്തിലേതുപോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് നിയമപരമായ വഴികളുണ്ട്.

പ്രധാന നിബന്ധനകൾ

നന്ദികേട്: ദാതാവിനെ നിരന്തരമായി അപകീർത്തിപ്പെടുത്തുകയോ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയോ ചെയ്താൽ കോടതിയെ സമീപിക്കാം.

വ്യവസ്ഥകൾ: ആധാരത്തിൽ റദ്ദാക്കൽ വ്യവസ്ഥ (Cancellation Clause) ഉണ്ടോ എന്ന് പരിശോധിക്കണം.

തെളിവുകൾ: കേവലം ആരോപണങ്ങൾ പോരാ; വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ തെളിവായി ഹാജരാക്കണം.

അറിഞ്ഞിരിക്കേണ്ടവ
സ്വയം റദ്ദാക്കാൻ കഴിയില്ല: ദാതാവ് വിചാരിച്ചാൽ മാത്രം പോരാ, കോടതി ഉത്തരവ് അത്യാവശ്യമാണ്.

കോടതി തീരുമാനം: ഓരോ കേസിലെയും വസ്തുതകൾ പരിശോധിച്ച ശേഷമേ കോടതി അന്തിമ തീരുമാനം എടുക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+