''അടിച്ചു കേറി വാ ഗീതു... ലോകം ഈ ഫീമെയിൽ മാസ്സ് മേക്കറേ കാത്തിരിക്കുന്നു..''; ഗീതു മോഹൻദാസിന് പിന്തുണ
കെജിഎഫിന് ശേഷമുളള യാഷിന്റെ ചിത്രം എന്ന നിലയ്ക്ക് പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയതാണ് ടോക്‌സിക്. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വിവാദത്തിലായിരിക്കുകയാണ്. ലൈംഗിക രംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രെയിലര്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സംവിധായിക ഗീതു മോഹന്‍ദാസിന് എതിരെ തിരിഞ്ഞിരിക്കുന്നത്.
കസബ വിവാദവും അതിന് ശേഷം പാര്‍വ്വതി തിരുവോത്തിന് നേര്‍ക്ക് നടന്ന സൈബര്‍ ആക്രമണവും അടക്കം ചൂണ്ടിക്കാട്ടിയാണ് ഗീതു മോഹന്‍ദാസിന് നേര്‍ക്കുളള വിമര്‍ശനങ്ങള്‍. ഇനി ഗീതു എങ്ങനെ ഡബ്ല്യൂസിസിയുടെ മുഖത്ത് നോക്കും എന്നതടക്കമുളള കമന്‌റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.
റിമ കല്ലിങ്കല്‍ അടക്കമുളളവര്‍ ഗീതുവിനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ടോക്‌സിക് ടീസര്‍ വിവാദത്തില്‍ സ്മിത ശൈലേഷ് പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. '' ടോക്സിക് മൂവിയുടെ ട്രൈലെർ പുറത്തു വന്നതിന് പുറകെ രൂപപ്പെട്ട ഗീതുമോഹൻദാസിന്റെ സ്ത്രീവിരുദ്ധത ചർച്ചകൾ എങ്ങും കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ.. സിനിമയുടെ ചിത്രീകരണം പാതിയായപ്പോൾ മുതൽ പലയിടങ്ങളിൽ നിന്നും ഞാൻ കേട്ട സ്ത്രീവിരുദ്ധത.. ഗീതുവിനെ പോലെ ഒരു വനിതാ സംവിധായകയ്ക്ക് യാഷിനെ വെച്ച് എന്ത് മാസ്സുണ്ടാക്കാൻ പറ്റാനാണ് എന്നതാണ്..
പാതി ചിത്രീകരിച്ച സിനിമയിൽ നിന്നും സീനുകളിൽ മാസ്സ് വർക്ക് ആയില്ലെന്നു പറഞ്ഞു യാഷ് പിൻ വാങ്ങി.. സിനിമ മുടങ്ങി..

അവനവനു കൂട്ടിയാൽ കൂടാത്ത പണി ചെയ്ത് കോടികൾ വെള്ളത്തിലാക്കി.. എന്നിങ്ങനെ ഒരു വനിതാ സംവിധായിക യാഷിനെ വെച്ച് സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്ന മുൻവിധിയും, അസൂയയും.. പുരുഷജിഹ്വകളിൽ നിന്നും പ്രവഹിച്ചു കൊണ്ടിരുന്നിരുന്നു.. സിനിമ മുടങ്ങി പോയെന്ന് ചില പത്രങ്ങളുടെ ഓൺലൈനുകളും വാർത്തയായി നൽകി. ഇതൊന്നും മൈൻഡ് ചെയ്യാതെ പെങ്കൊച്ച് അവിടെ സ്വന്തം സിനിമയ്ക്ക് അടിത്തറ പണിയുക മാത്രമല്ല.. ഒരു മാസ്സ് നഗരം തന്നെ പണിതു വെച്ചിട്ടുണ്ട്.. ട്രൈലെറിൽ കിളി പാറുന്ന മാസ്സ് കണ്ട് പണി അറിയില്ലെന്ന് അപവാദം പറഞ്ഞ ആൺ ഉലകം നൈസ് ആയി വിറച്ചിട്ടുണ്ടാകും.
നേരത്തെ കേൾക്കുന്നുണ്ടോ പോലുള്ള ആർട്ട് സിനിമ ചെയ്ത സംവിധായികയിൽ നിന്നും ഒരു വേൾഡ് വൈഡ് സംവിധായിക എന്ന നിലയിൽ വളർന്ന ഗീതു കച്ചവടസിനിമയുടെ സംവിധായികയായി യാഷിനെ വെച്ച് ഒരു ഫക്കിങ് ഡ്രാഗണിന്റെ ടോക്സിക് കഥ പറയുമ്പോൾ അതിൽ ഇന്റിമെറ്റ് സീനുകൾക്ക് നമ്മൾ പരിപാവനത്വം പ്രതീക്ഷിക്കുന്നത് തന്നെ അനൗചിത്യമല്ലേ... കോടികൾ മുടക്കി ചെയ്യുന്ന പടത്തിന്റെ സംവിധായികയ്ക്ക് സിനിമക്ക് അനുസൃതമായി ചിന്തിക്കേണ്ടിയും, പ്രവർത്തിക്കേണ്ടിയും വരും.. നിലപാടുതറയിൽ ഉറച്ചു നിൽക്കില്ല.. അവർ ചലിക്കുന്ന സിംഹാസനത്തിലാണ്..
ഒരു സ്ത്രീ കയറിയിരിക്കുന്ന കച്ചവടസിനിമയുടെ സിംഹാസനം കാണുമ്പോൾ എനിക്ക് നല്ല ആനന്ദമുണ്ട്.. ഒരു പെണ്ണിനെ കൊണ്ടെന്ത് നടക്കാൻ എന്ന് പറഞ്ഞവർക്ക് മുന്നിൽ.. പെണ്ണുങ്ങൾ വല്ല ആർട്ട് പടവും കൊണ്ട് സംതൃപ്തി അടഞ്ഞാൽ മതി എന്നൊക്കെ വിചാരിക്കുന്നവർക്ക് മുന്നിൽ ഒരു പെണ്ണ് നിവർന്നു നിന്ന് മാസ്സ് സിനിമയുടെ ട്രിഗർ വലിച്ച ആ കാഴ്ചയുണ്ടല്ലോ... അത് കണ്ടതിന്റെ ആനന്ദത്തിലാണ് എന്റെ ഫെമിനിസം വർക്ക് ആവുന്നത്..
അടിച്ചു കേറി വാ ഗീതു... ലോകം ഈ ഫീമെയിൽ മാസ്സ് മേക്കറേ കാത്തിരിക്കുന്നു.. കുടുംബവുമായി ഒരുമിച്ച് പോയി നമുക്ക് സർവ്വം മായ പോലുള്ള സിനിമകൾ കാണാം... കുടുംബത്തിലുള്ളവരൊക്കെ സ്വന്തം സുഹൃത്തുക്കളുടെ കൂടെയൊക്കെ പോയി ടോക്സിക് കണ്ടാൽ മതി എന്ന്.. എല്ലാ സിനിമയും കുടുംബ പ്രേക്ഷകർക്ക് ഒരുമിച്ചു കാണാനുള്ളതല്ല.. ഹേ. രണ്ടു പേര് പരിപൂർണ്ണ സമ്മതത്തോടെ ആസ്വദിച്ചു ചെയ്യുന്ന ഇന്റിമേറ്റ് സീൻ സ്ത്രീവിരുദ്ധതയാണോ...
ഫക്കിങ് ഡ്രാഗൺ എന്ന് എതിരാളികൾ വിളിക്കുന്ന നായകനെ അവതരിപ്പിക്കാൻ അത് പോലെ ഒരു സീൻ ഇല്ലാതെ പറ്റുമോ.. സിനിമ പുറത്തിറങ്ങും വരേ കാത്തിരിക്കേണ്ടതുണ്ട് . സാമ്പിൾ വെടിക്കെട്ട് കണ്ട് വണ്ടർ അടിച്ചു വിമർശനത്തിന്റെ അണുബോംബും കൊണ്ടിറങ്ങിയതല്ലേ... റിയൽ വെടിക്കെട്ട് ഒന്ന് തുടങ്ങിക്കോട്ടെ.. ടോക്സിക് സിനിമയിലെ ടോക്സിസിറ്റിയും... ഗീതുവിന്റെ നിലപാടും വിഷയത്തിൽ അപ്പോഴേ വ്യക്തമായ ചിത്രം തെളിയുകയുള്ളു''.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications