Get Updates
Get notified of breaking news, exclusive insights, and must-see stories!

യേശുദാസ് കഴിഞ്ഞ ജൻമത്തിൽ പൂജാരി, ലെന സന്യാസി..ഏഴരശനിയുടെ കാലത്ത് വിവാഹം';ആലപ്പി അഷ്റഫ് പറയുന്നു

തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ തന്റെ അഭിപ്രായങ്ങൾ പൊതുമധ്യത്തിൽ രേഖപ്പെടുത്തുന്ന നടിയാണ് ലെനയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മറ്റു നടിമാരിൽ മിക്കവരും സൗന്ദര്യത്തെകുറിച്ചും ഫാഷനെ കുറിച്ചും പാചകത്തെ കുറിച്ചും അവരുടെ കരിയറിനെ കുറിച്ചും ഒക്കെ വാചാലയാകുമ്പോൾ ലെന അതിൽ നിന്നൊക്കെ വ്യത്യസ്തമായി മനശാസ്ത്രത്തെ കുറിച്ചും ആത്മീയതയെ കുറിച്ചും ഒക്കെയുള്ള തന്റെ കാഴ്ചപ്പാടുകളാണ് പങ്കുവെക്കാറുള്ളതെന്നും നടിയുടെ ജീവിത്തതെ കുറിച്ച് സംസാരിക്കവെ സംവിധായകൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ?
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ?

'ലെന പറയുന്നു കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയആയിരുന്നു. 63ാമത്തെ വയസ്സിൽ മരിച്ചുപോയെന്നും ടിബറ്റ് നേപ്പാൾ അതിർത്തിയിലാണ് അവസാനകാലം കഴിച്ചുകൂട്ടിയതെന്നും പറയുന്നുണ്ട്. ലെനയുടെ ഇത്തരം അഭിപ്രായത്തോട് യോജിക്കാത്ത ഒരു വിഭാഗമുണ്ട്. അവരാണ് ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്നവരും യുക്തിവാദികളും മറ്റു ചില മതവിശ്വാസികളും. എന്നാൽ പുനർജന്മത്തിൽ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആൾക്കാർ ഉണ്ടെന്നുള്ളതും വിസ്മരിച്ചുകൂടാ.

yesudas-

വളരെ വർഷങ്ങൾക്കു മുൻപ് അമേരിക്കയിലുള്ള താര ആർട്സ് വിജയനും ഞാനും ചേർന്ന് ഗാനഗന്ധർവ്വൻ യേശുദാസിന്റെ വീട്ടിലേക്ക് ചെല്ലുകയുണ്ടായി. ഞാൻ വിജയേട്ടൻ വിളിച്ചിട്ട് കൂടെ പോയതാണ്. അവിടെ ചെല്ലുമ്പോൾ ദാസേട്ടൻ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ലൈഫ് ആഫ്റ്റർ ഡെത്ത് മരണത്തിനു ശേഷമുള്ള ജീവിതം അതായിരുന്നു ആ പുസ്തകത്തിന്റെ പേര്. ആ പുസ്തകത്തെക്കുറിച്ച് ദാസേട്ടൻ ഒരുപാട് വാചാലനായത് ഞാൻ ഇന്നും ഓർക്കുന്നു. ദാസേട്ടൻ പറയുന്നു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു, അന്ന് ദിവസവും അവിടെ തൊഴുതു പ്രാർത്ഥിക്കാൻ പ്രഭയും എത്തിയിരുന്നു അന്ന് ഞങ്ങൾക്ക് ഒന്നാകാൻ സാധിച്ചില്ല അത് ഈ ജന്മത്തിൽ സാധിച്ചുവെന്ന്. കേട്ടിരുന്ന എനിക്കപ്പോൾ തോന്നിയിരുന്നു കഴിഞ്ഞ ജന്മത്തിൽ ക്ഷേത്രത്തിലെ പൂജാരി ആയിരുന്നത് കൊണ്ടായിരിക്കാം ക്രിസ്ത്യാനിയായ ദാസേട്ടൻ അമ്പലങ്ങളിൽ പോകുന്നതും ചില അമ്പലനടകളിലെത്തി തൊഴുതു മടങ്ങാൻ ആഗ്രഹിക്കുന്നതും.

സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും?
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും?

ലെന പറയുന്നു തനിക്ക് സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ ഉണ്ടെന്നും ക്ലിനിക്കൽ സൈക്കോളജി ഒക്കെ പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും. ലെനയുടെ തലം ആദ്യം നമ്മൾ മനസ്സിലാക്കണം അവിടെ നിന്ന് വേണം നമ്മൾ അവരെ വിലയിരുത്താൻ. ആത്മീയതയും ശാസ്ത്രവും കൂടിച്ചേർന്നുള്ള സന്തുലിതമായ മനസ്സാണ് ലെനയുടേത്. ഉദാഹരണമായി പറഞ്ഞാൽ മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ നമ്പൂതിരിയും കൂടിച്ചേർന്നാലുള്ള അവസ്ഥ .ലെനയുടെ ജീവിതനാൾ വഴികളും വ്യത്യസ്തമാണ് പത്രണ്ടാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ സഹപാഠിയുമായി ഉണ്ടായ പ്രണയം, അത് 23ാമത്തെ വയസ്സിൽ വിവാഹത്തിൽ എത്തപ്പെടുന്നു.മുപ്പതാമത്തെ വയസ്സിൽ അവരുടെ വിവാഹബന്ധം അവസാനിക്കുന്നു. ഇവിടെയും ലെന വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുന്നുണ്ട് .ജാതകപ്രകാരം ഏഴര ശനി തുടങ്ങിയ കാലത്തായിരുന്നു വിവാഹം .ബന്ധം വേർപെടുത്തിയതോടെ ഏഴര ശനിയും അവസാനിച്ചു. പരസ്പരം പിരിഞ്ഞപ്പോൾ വൈകാരികമായി ഒന്നും തോന്നിയില്ല. അത് ഒരു പ്രായോഗിക തീരുമായിരുന്നു. ഒന്നിച്ച് ഒരു ഗുലാബ്ജാം കഴിച്ച് സന്തോഷത്തോടു കൂടിയാണ് ഞങ്ങൾ വേർപിരിഞ്ഞതെന്ന്.

എന്റെ ജീവിതത്തിൽ ഇനി മറ്റൊരു വിവാഹത്തിന് സാധ്യതയില്ല എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും അവർ പിന്നോട്ടു പോയി. അതിനു കാരണം അവരെക്കുറിച്ച് കേട്ടു അറിഞ്ഞും അവരുടെ ചിന്താഗതികളെ ഇഷ്ടപ്പെടുന്നതും അനുകൂലിക്കുന്നതുമായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ അവരെ തേടിയെത്തിയപ്പോഴാണ് .ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ ക്യാപ്റ്റൻ ആണ് അദ്ദേഹം. ഇതൊരു അറേഞ്ചഡ് മാരയേജ് ആയിരുന്നു എന്നും ലെന പറയുന്നുണ്ട്. ജീവിതത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച ആളാണ് താനെന്നും ലെന പറയുന്നുണ്ട്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് ഒരു മികച്ച പേരന്റ് ആകാൻ തനിക്ക് കഴിയുമോ എന്നതും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയും കരിയറിലെ ലക്ഷ്യബോധവും ഒക്കെയായിരുന്നു ഈ ഒരു തീരുമാനത്തിന്റെ പിന്നിൽ എന്നും.

23ാമത്തെ വയസ്സിൽ കൊടൈക്കനാൽ ഫോറസ്റ്റിൽ വെച്ച് മഷ്റൂം കഴിച്ച ഒരു കഥ അവർ പറയുന്നുണ്ട്. അത് കഴിച്ച് മൈൻഡ് എക്സ്പാൻഡിങ് ആയപ്പോൾ പല പല ചിന്തകളും കടന്നുവന്നു, ദൈവം എന്താണ്, ഈ ഫോറസ്റ്റ് ഒക്കെ എങ്ങനെ ഉണ്ടായി ഇതൊക്കെ ആര് സൃഷ്ടിച്ചു എന്നൊക്കെയുള്ള അന്വേഷണത്തിലേക്ക് മനസ്സെത്തപ്പെട്ടതായി അവർ പറയുന്നു. മഷ്റൂം കഴിച്ച് മത്തുപിടിച്ച് ഉന്മാദ ലഹരിയിൽ ആറാടിയപ്പോഴാണ് ആത്മീയത തേടി മനസ്സലഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്. പിന്നീട് 12 വർഷക്കാലം സന്യാസജീവിതം. തലമുണ്ഡനം ചെയ്ത് ഹിമാലയത്തിലേക്കുള്ള യാത്ര, ഇതിനിടയ്ക്ക് മനസ്സ് കൈവിട്ടു പോകുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ 14 വർഷക്കാലം സൈക്യാട്രിക് മെഡിസിൻ കഴിക്കേണ്ടതായി വന്നു. ഇവിടെയാണ് ലെനയുടെ ജീവിതത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത് ജീവിതകാലം മുഴുവൻ കഴിക്കേണ്ട മെഡിസിൻ മനസ്സിനെ തന്റെ വരുതിയിൽ നിർത്തിക്കൊണ്ട് മരുന്നിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നത് .

തന്നെ ആത്മീയതയിലേക്ക് തള്ളിവിട്ടത് മോഹൻലാൽ ആണെന്നാണ് അവർ പറയുന്നത്. തന്റെ ആത്മീയ ഗുരു മോഹൻലാൽ ആണെന്നാണ് അവരുടെ ഭാഷ്യം. ഓഷോയുടെ ദ ബുക്ക് ഓഫ് സീക്രറ്റ് എന്ന പുസ്തകം വായിക്കാൻ മോഹൻലാൽ നിർദ്ദേശിച്ചു .ആ ദിവസം തന്നെ പുസ്തകം വാങ്ങി വായിച്ചു .പിന്നീട് രണ്ടര വർഷം കൊണ്ട് തൻറെ ജീവിതം ആകെ മാറി, പിന്നീട് വിവേക ചൂടാമണി ഉൾപ്പെടെ പല ഗ്രന്ഥങ്ങളും വായിച്ചു. ലെന പറയുന്നു ഞാൻ പറയുന്നതൊന്നും മതപരമല്ല, പൊളിറ്റിക്കലും അല്ല. ഞാൻ എന്ന് പറയുന്നത് ജീവനാണ്, എന്തിനാണ് ആ ജീവനിൽ വേർതിരിവ് ,എല്ലാം ഒന്നിലേക്കല്ലേ എത്തുന്നത്, ദൈവം എന്നത് ജീവനാണ്, ഇതാണ് അഹം ബ്രഹ്മാസ്മി എന്ന് പറയുന്നത്. ഏറ്റവും സാധാരണ കാര്യങ്ങളാണ്. യാഥാർത്ഥ്യം അതിന്റെ മുകളിൽ കെട്ടിച്ചമയക്കുന്ന ബുദ്ധിജീവിതത്തരവും ഇന്റലെക്ച്വലിസവും ഒക്കെ കൃത്രിമമാണ് എന്നാണ്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+