കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താ മലയാളികള്‍ മാത്രം എഴുതാത്തത്.

  • By Staff
Google Oneindia Malayalam News

നമ്മള്‍ മലയാളികള്‍ വായിയ്ക്കുന്നവര്‍ മാത്രമാണോ? മലയാളികളില്‍ എഴുതുന്നവര്‍ കുറവാണോ? ദാറ്റ്സ്‍മലയാളം പുതുതായി തുടങ്ങിയ സിറ്റിസണ്‍ ജേണലിസം സംരംഭത്തിന് കിട്ടിയ തണുത്ത പ്രതികരണം ഇതാണ് തോന്നിപ്പിയ്ക്കുന്നത്.

ഒണ്‍ഇന്ത്യയുടെ ഭാഷാ പോര്‍ട്ടലുകളായ ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നിവയെല്ലാം സിറ്റിസണ്‍ ജേര്‍ണലിസം സംരംഭം ഒരുമിച്ചാണ് തുടങ്ങിയത്. ഇത് സംബന്ധിച്ച് ഒരു അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ മലയാളികളില്‍ നിന്ന് കിട്ടിയ പ്രതികരണം വളരെ തണുത്തതായിരുന്നു.

മറ്റുഭാഷകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു ഇത്. ഹിന്ദിയില്‍ എഴുതാന്‍ 50 ലേറെപേരാണ് സന്നദ്ധത പ്രകടിപ്പിച്ചത്. തമിഴില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീലങ്കന്‍ തമിഴരുള്‍പ്പടെ 30 ലേറെ പേര്‍ എഴുതി തുടങ്ങി. കന്നഡയിലും തെലുങ്കിലും വ്യത്യസ്ഥമല്ല കാര്യങ്ങള്‍. ഈ ഭാഷയിലും 20ലേറെ പേര്‍ എഴുതാന്‍ തയ്യാറായി.

എന്നാല്‍ മലയാളത്തില്‍ എഴുതാന്‍ രണ്ട് പേര്‍ മാത്രമേ താല്പര്യം പ്രകടിപ്പിച്ചുള്ളു. ഇത് മലയാളിയ്ക്ക് തന്നെ നാണക്കേടല്ലെ എന്ന് സംശയം തോന്നിപ്പിയ്ക്കുന്നു.

എന്തുകൊണ്ടാണ് മലയാളി എഴുതാന്‍ തയ്യാറാകാത്തത്? ആരുടെയെങ്കിലും പ്രസിദ്ധീകരണത്തില്‍ പ്രതിഫലം ഇല്ലാതെ എഴുതുന്നതെന്തിനെന്ന നിലപാടായിരിയ്ക്കും ഇതിന് പിന്നില്‍ പ്രധാനമായും ഉള്ളതെന്ന് തോന്നുന്നു. ഇതിനൊപ്പം ബ്ലോഗിന്റെ സാദ്ധ്യതയും ഒരു കാരണം ആയിരിയ്ക്കാം. സ്വന്തമായി ബ്ലോഗ് ഉണ്ടാക്കി എഴുതാന്‍ അവസരം ഉള്ളപ്പോള്‍ എന്തിന് ദാറ്റ്സ്‍മലയാളത്തില്‍ എഴുതണമെന്നതായിരിയ്ക്കും ഏറെപ്പേരുടേയും ചിന്ത.

എന്നാല്‍ ഈ ചിന്തയ്ക്ക് കാര്യമായ പ്രസക്തിയില്ലെന്ന് തോന്നുന്നു. കാരണം എന്തെന്നല്ലേ. ഒരു സാധാരണ എഴുത്തുകാരന്‍ ഉണ്ടാക്കുന്ന ബ്ലോഗില്‍ വായനക്കാരെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പല ബ്ലോഗുകളും ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ കാണാനാവുന്നതുപോലുമില്ല. എഴുതി പ്രസിദ്ധീകരിയ്ക്കുന്ന ഏതൊരു ആളിന്റെയും ആഗ്രഹം തന്റെ വാക്കുകള്‍ എത്രയും കൂടുതല്‍ ആളുകള്‍ വായിയ്കുക എന്നതാണ്. അതിനുള്ള ഒരു അനായാസ വേദിയാണ് ദാറ്റ്സ്‍മലയാളത്തിന്റെ സിറ്റിസണ്‍ ജേണലിസം സംരംഭം.

ബ്ലോഗുകളില്‍ നിന്ന് വ്യത്യസ്ഥമായി ദാറ്റ്സ്‍മലയാളത്തില്‍ ദിവസവും എത്തുന്നത് ആയിരക്കണക്കിനാളുകളാണെന്ന് ഓര്‍ക്കുക. അതുകൊണ്ട് തന്നെ ഓരോ ലേഖനവും കൂടുതല്‍ ആളുകള്‍ വായിയ്ക്കും.

ദാറ്റ്സ്‍മലയാളത്തിന്റെ സിറ്റിസണ്‍ ജേണലിസം പദ്ധതിയില്‍ പങ്കാളിയായാലുള്ള ഗുണങ്ങള്‍ ഇനിയും ഏറെയാണ്. അവ അടുത്തൊരു കുറിപ്പിലെഴുതാം.

ഹിന്ദി സംസാരിയ്ക്കുന്നവരെയും തഴിഴരെയും പോലെ മലയാളികളും പ്രതികരിയ്ക്കും എന്ന് കരുതുന്നു.

എഴുതി തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ല.

നിങ്ങള്‍ എഴുതുന്ന ലേഖനങ്ങള്‍ യുണികോഡില്‍ നോട്ട് ‍പാഡില്‍ യുടിഎഫ് 8 ആയി സേവ് ചെയ്ത് അയയ്ക്കാം.
- [email protected] ആണ് ലേഖനങ്ങള്‍ അയയ്ക്കേണ്ട വിലാസം. ലേഖനങ്ങള്‍ അയയ്ക്കുമ്പോള്‍ സബ്ജക്ടായി - Citizen Journalism- എന്ന വാക്കുകള്‍ ഉപയോഗിയ്ക്കുക.

-എഡിറ്റര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X