National Help Line Number
+91-11-23978046
Toll Free No: 1075

Coronavirus FAQs After Lockdown

Oneindia
പൊതു സംശയങ്ങൾ
  • സാമൂഹ്യ അകലം എങ്ങനെ പാലിക്കാം?
   ജനങ്ങളിൽ നിന്നും മൂന്നു മീറ്റർ അകലം പാലിക്കുക. മാസ്ക്കുകൾ ധരിക്കുക.
  • കൊറോണ വൈറസ് ഭീഷണി കഴിഞ്ഞോ?
   ഇല്ല
  • ആശുപത്രികളിലും ഹെൽത്ത് ചെക്കപ്പിനും പോകാമോ?
   ആവശ്യമെന്ന് കണ്ടാൽ പോകാം.
  • സ്വതന്ത്രമായി നിലകൊള്ളുന്ന കടകളെല്ലാം തുറക്കുമോ?
   തുറക്കും. എന്നാൽ കൺടെയ്ൻമെന്റ് സോണിൽപ്പെടുന്ന കടകൾക്ക് തുറക്കാൻ അനുവാദമില്ല.
  • ബാങ്കുകൾ മുഴുവൻ സേവനവും ലഭ്യമാക്കുമോ?
   ലഭ്യമാക്കും
  • പഴം/പച്ചക്കറി വിൽപ്പനക്കാർക്ക് അനുവാദമുണ്ടോ?
   ഇവർക്ക് വിൽപ്പനയ്ക്ക് അനുവാദം ലഭിക്കും. എന്നാൽ കൺടെയ്ൻമെന്റ് സോണിൽ വിൽപ്പന നിരോധിച്ചിട്ടുണ്ട്.
  • പാത്തോളജിക്കൽ ടെസ്റ്റിനായി ഹോം സാമ്പിൾ എടുക്കാമോ?
   സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഗ്രീൻ സോണിൽ ഇതിന് അനുവാദം ലഭിക്കാൻ സാധ്യതയുണ്ട്.
  • പംങ്ചർ ഒട്ടിക്കുന്ന കടകൾ തുറക്കുമോ?
   തുറക്കും
  • വൃദ്ധസദനങ്ങൾക്ക് മേൽ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?
   ഇല്ല
  • മിനിറൽ കുപ്പിവെള്ളം തുറക്കും മുൻപ് ശുചീകരിക്കണോ?
   സംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണപ്രകാരം നടക്കും.
  • അന്തര്‍സംസ്ഥാന റോഡ് ഗതാഗതം അനുവദിക്കുമോ?
   സംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണപ്രകാരം നടക്കും.
  • സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാമോ?
   സംസ്ഥാന സർക്കാർ അനുവദിച്ചാൽ ചെയ്യാം.
  • അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കുമോ?
   ഗ്രീന്‍ സോണ്‍ ജില്ലകളില്‍ തമ്മില്‍ മാത്രം ബസ് സര്‍വീസ് ആരംഭിക്കും.
  • ഏതൊക്കെ നഗരങ്ങളില്‍ യൂബര്‍ സേവനം ലഭിക്കും?
   കട്ടക്ക്, ഗുവാഹട്ടി, ജംഷഡ്പൂര്‍, കൊച്ചി, സില്‍വാസ, ഡാമന്‍, അമൃത്സര്‍, ഗുരുഗ്രാം, പഞ്ച്കുള, തിരുച്ചിറപ്പള്ളി, അസനോള്‍, ഹൂബ്ലി, പ്രയാഗ്‌രാജ്, ഉദയ്പൂര്‍, ഭുവനേശ്വര്‍, കോഴിക്കോട്, പുതുച്ചേരി, വാപി, കോയമ്പത്തൂര്‍, മംഗലാപുരം, രാജ്‌കോട്ട്, വിശാഖപ്പട്ടണം, ഡെറാഡൂണ്‍, മെഹ്‌സാന, റോഹ്തക്, ദുര്‍ഗാപൂര്‍, മൊഹാലി, തിരുവനന്തപുരം, ഗാസിയാബാദ്, നാദിയാദ്, തൃശ്ശൂര്‍ നഗരങ്ങളില്‍ യൂബര്‍ സേവനങ്ങള്‍ ലഭ്യമാവും.
  • യൂബറിന്റെ അവശ്യസേവനങ്ങള്‍ ഏതൊക്ക നഗരങ്ങളില്‍ ലഭ്യമാവും?
   ബെംഗളൂരു, ഭോപാല്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, മുംബൈ, നാസിക്, ലുധിയാന എന്നീ നഗരങ്ങളില്‍ യൂബറിന്റെ അവശ്യസേവനങ്ങള്‍ ലഭ്യമാവും. ദില്ലി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ, കൊല്‍ക്കത്ത, പാറ്റ്‌ന, ലഖ്‌നൗ, നോയിഡ, കാന്‍പൂര്‍, പ്രയാഗ്‌രാജ്, ആഗ്ര, ഗാസിയാബാദ്, ജംഷഡ്പൂര്‍, സൂറത്ത്, ഗുവാഹട്ടി എന്നിവടങ്ങളില്‍ യൂബര്‍ മെഡിക് സേവനം ലഭിക്കും.
  • കര്‍ണാടകത്തില്‍ ഒറ്റപ്പെട്ടുപ്പോയ എല്ലാ ജനങ്ങള്‍ക്കും ശ്രമിക് എക്‌സ്പ്രസില്‍ യാത്ര ചെയ്യാമോ?
   രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് യാത്ര ചെയ്യാം.
  • ശ്രമിക് എക്‌സ്പ്രസ് ട്രെയിനുകളില്‍ കയറാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ടോ?
   വേണം. അതത് സംസ്ഥാനങ്ങളുടെ പ്രത്യേക വെബ്‌സൈറ്റ് വഴി കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുവാദം തേടാം. കര്‍ണാടകത്തിലെ കുടിയേറ്റ തൊഴിലാളികള്‍ https://sevasindhu.karnataka.gov.in എന്ന വെബ്‌സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്.
  • ഏതു സോണിലാണിനകത്താണെന്ന് എങ്ങനെ അറിയും?
   സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് പരിശോധിച്ചാൽ മതി.
  • എനിക്ക് ഓഫീസില്‍ പോകാമോ?
   പോകാം
  • ഓഫീസില്‍ എന്തുമാത്രം സാമൂഹ്യ അകലം പാലിക്കണം?
   കുറഞ്ഞപക്ഷം ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കണം.
  • ഓഫീസുകളില്‍ മാസ്‌ക് നിര്‍ബന്ധമാണോ?
   അതെ
  • ഞാന്‍ ഓഫീസിലെത്തി പണിയെടുക്കുന്നത് വിലക്കാന്‍ ഓഫീസ് അധികാരികള്‍ക്ക് കഴിയുമോ?
   രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വിലക്കാം.
  • കൊറോണ കേസുകള്‍ കണ്ടെത്തിയാല്‍ ഓഫീസ് അടച്ചിടേണ്ടതുണ്ടോ?
   അണുനശീകരണ നടപടിക്രമം സ്വീകരിച്ചുകഴിഞ്ഞാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമോ?
   തുടരും
  • അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കുമോ?
   അനുവദിക്കും. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ യാത്രാ വിലക്കുണ്ട്.
  • സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ പ്രത്യേകം പാസ് എടുക്കേണ്ടതുണ്ടോ?
   ഇല്ല
  • കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ആര്?
   സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും.
  • കണ്‍ടെയന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ ലഭ്യമാവുമോ?
   ലഭ്യമാകും
  • രാത്രി കര്‍ഫ്യു തുടരുമോ?
   രാത്രി കര്‍ഫ്യൂ നിയമം അവസാനിക്കും. ജനങ്ങള്‍ക്ക് രാത്രിയിലും പുറത്തിറങ്ങാം.
  • സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമോ?
   സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണം. ഒപ്പം സാമൂഹിക അകലവും പാലിക്കണം.
  • സ്‌കൂളുകളും കോളേജുകളും കോച്ചിങ് കേന്ദ്രങ്ങളും തുറക്കുമോ?
   ഇല്ല, ഓഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളേജുകളും കോച്ചിങ് കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കും.
  • മെട്രോ റെയില്‍ സേവനങ്ങള്‍ പുനരാരംഭിക്കുമോ?
   അടുത്ത അറിയിപ്പ് വരുന്നതുവരെ മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കില്ല.
  • കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമോ?
   നിയന്ത്രണങ്ങള്‍ തുടരും. ഓഗസ്റ്റ് 31 വരെ കണ്‍ടെയ്‌മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകളുണ്ടാകില്ല.
  • കണ്‍ടെയ്ന്‍മെന്റ് സോണിന് വെളിയിലുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതാര്?
   സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും.
  നാഗരിക മധ്യവർഗം
  • വീട്ടിലിരുന്ന് പണിയെടുക്കാമോ?
   പണിയെടുക്കാം. കഴിയുന്നതും വീട്ടിലിരുന്ന് പണിയെടുക്കുന്നതാണ് നല്ലത്.
  • ലോക്ക് ഡൗണിന് ശേഷം പിഎഫ് പിൻവലിക്കാമോ?
   ഇപിഎഫ് തുകയുടെ 75 ശതമാനമോ മൂന്നു മാസത്തെ അടിസ്ഥാന വേതനമോ — ഇവയിൽ ഏതാണോ കുറവ് അത് പിൻവലിക്കാം.
  • നഗര വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുമോ?
   കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കും.
  • സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ?
   സുരക്ഷിതമല്ല. ഇത് തടഞ്ഞിട്ടുമുണ്ട്.
  സേവന മേഖല
  • സര്‍ക്കാര്‍/സ്വകാര്യ ഓഫീസുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുമോ?
   ഓഫീസുകളുടെ പ്രവര്‍ത്തനം തുടരും. എന്നാല്‍ റെഡ് സോണുകളിൽ ജീവനക്കാരുടെ എണ്ണം 33 ശതമാനത്തിൽ കവിയരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഓഫീസുകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല.
  • എന്റെ ടിഡിഎസ് ഒഴിവാക്കുമോ?
   ശമ്പളക്കാരല്ലാത്തവരുടെ ടിഡിഎസ് 25 ശതമാനം വരെ ഒഴിവാക്കും.
  • വലിയ ഒത്തുകൂടലുകളും മീറ്റിങ്ങുകളും അനുവദിക്കുമോ?
   ഇല്ല
  വിദ്യാർത്ഥികൾ
  • കോച്ചിങ് ക്ലാസുകൾ പുനരാരംഭിക്കുമോ?
   ഓൺലൈൻ കോച്ചിങ് ക്ലാസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
  • കോളേജ് ക്യാന്റീൻ പ്രവർത്തിക്കുമോ?
   ഇല്ല
  • ഹോസ്റ്റലുകൾ തുറന്നുപ്രവർത്തിക്കുമോ?
   വിദ്യാർത്ഥികളുള്ള ഹോസ്റ്റലുകൾ തുറക്കും.
  • എനിക്ക് അടുത്ത ക്ലാസിലേക്ക് കയറാമോ?
   ബോർഡ് പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ക്ലാസിലേക്ക് കയറാം.
  • 12 ആം ക്ലാസ് പരീക്ഷകള്‍ ഉടന്‍ നടക്കുമോ?
   12 ആം ക്ലാസ് പരീക്ഷകള്‍ ഉടന്‍ നടക്കും.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷകള്‍ നടക്കുമോ?
   ഇല്ല
  • പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ സംവിധാനങ്ങളുണ്ടാവുമോ?
   സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
  • പരീക്ഷാ ഹാളുകളില്‍ മാസ്‌ക് നിര്‍ബന്ധമാണോ?
   നിര്‍ബന്ധമാണ്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം.
  • വിവിധ ബോര്‍ഡുകളുടെ പരീക്ഷകള്‍ക്ക് പ്രത്യേകം ഷെഡ്യൂളുകളുണ്ടാകുമോ?
   ഷെഡ്യൂളുകളുണ്ടാകും. ഘട്ടംഘട്ടമായാകും അതത് ബോര്‍ഡുകള്‍ പരീക്ഷ സംഘടിപ്പിക്കുക.
  • ഓൺലൈൻ പരീക്ഷ സാധ്യമാണോ?
   ഇക്കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.
  • ഡി‌എൽ‌പിക്കുള്ള പഠന സാമഗ്രികൾ കൊറിയർ വഴി ലഭിക്കുമോ?
   ഹോട്സ്പോട്, കൺടെയ്ൻമെന്റ് സോണിലല്ലെങ്കിൽ തീർച്ചയായും ലഭിക്കും.
  • ഫീസിളവ് ലഭിക്കുമോ?
   ഫീസിളവുണ്ടാകില്ല. എന്നാൽ പഠന ഫീസ് വർധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
  ആരോഗ്യ മേഖല
   • ഡയലാസിസിന് പോകാൻ കഴിയുമോ?
    കഴിയും
   • കുഞ്ഞിനെ പതിവ് വാക്സിനേഷന് കൊണ്ടുപോകാൻ കഴിയുമോ?
    കഴിയും
   • മാതൃശിശു ആശുപത്രികൾ പ്രവർത്തിക്കുമോ?
    പ്രവർത്തിക്കും
   യാത്ര
   • മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാനാവുമോ?
    സംസ്ഥാനങ്ങൾ അനുവദിച്ചാൽ മാത്രം.
   • ട്രെയിനുകൾ ഓടിത്തുടങ്ങുമോ?
    ഇല്ല
   • സ്വന്തം കാറിനുള്ളിൽ മാസ്ക് ധരിക്കണോ?
    വേണം. ഇത് ഉചിതമാണ്.
   • നാലുചക്ര വാഹനത്തിൽ എത്ര പേർക്ക് യാത്ര ചെയ്യാം?
    1+2 എന്ന കണക്കിന് കാറിനുള്ളിൽ യാത്ര ചെയ്യാം. എന്നാൽ കണ്ടെയ്ൻമെന്റ് സോണിൽ കടക്കാൻ അനുവാദമില്ല.
   • അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന ബസുകള്‍ ഓടുമോ?
    ഒറ്റപ്പെട്ടു കിടക്കുന്ന യാത്രക്കാര്‍ക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ മാത്രമായി ബസുകള്‍ ഓടും.
   • ഇ-ബോര്‍ഡിങ് പാസ് എങ്ങനെ മുദ്ര കുത്തി നേടാം?
    ഇ-ബോര്‍ഡിങ് പാസുകള്‍ക്ക് മുദ്ര കുത്തേണ്ട ആവശ്യമില്ല.
   • ചരക്ക് ഗതാഗതം അനുവദിക്കുമോ?
    കണ്ടെയ്ന്‍മെന്റ് സോണിലൊഴികെ മറ്റിടങ്ങളില്‍ അനുവദിക്കും.
   • അഭ്യന്തര വിമാന സര്‍വീസുകള്‍ എന്നു മുതല്‍ പുനഃരാരംഭിക്കും?
    മെയ് 25 മുതല്‍ ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങും.
   • രാജ്യാന്തര വിമാന സര്‍വീസുകള്‍ എന്നു മുതല്‍ പുനഃരാരംഭിക്കും?
    സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.
   • യാത്രയ്ക്കായി വിമാനത്താവളത്തില്‍ എപ്പോള്‍ എത്തണം?
    യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം.
   • ഉച്ചയ്ക്കാണ് വിമാനമെങ്കില്‍ രാവിലെ വിമാനത്താവളത്തില്‍ എത്താമോ?
    യാത്രയ്ക്ക് നാലു മണിക്കൂര്‍ മുന്‍പുവരെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താം.
   • വിമാനത്താവളത്തില്‍ എത്തിപ്പെടാനുള്ള സൗകര്യം ആര് ഒരുക്കും?
    സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണിത്. യാത്രക്കാര്‍ക്കായി ക്യാബും മറ്റു പൊതുഗതാഗത മാര്‍ഗ്ഗവും സര്‍ക്കാര്‍ ഒരുക്കും.
   • വിമാനത്താവളത്തിലും വിമാനത്തിലും മാസ്‌ക് നിര്‍ബന്ധമാണോ?
    നിര്‍ബന്ധമാണ്.
   • വിമാനയാത്രയ്ക്ക് ശേഷം യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകണോ?
    വിമാനമിറങ്ങുന്ന സംസ്ഥാനത്തെ ആശ്രയിച്ചായിരിക്കുമിത്.
   • വെബ് ചെക്ക് ഇന്‍ നിര്‍ബന്ധമാണോ?
    വെബ് ചെക്ക് ഇന്‍ നിര്‍ബന്ധമാണ്.
   • ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ എത്ര ബാഗുകള്‍ കയ്യില്‍ കരുതാം?
    ഒരു ബാഗ് മാത്രം കരുതാം.
   • രോഗാവസ്ഥയുള്ളവര്‍ക്ക് വിമാനയാത്ര ചെയ്യാമോ?
    ഇത്തരം ആളുകള്‍ യാത്ര ചെയ്യുന്നത് ഉചിതമല്ല.
   • ഗര്‍ഭിണികള്‍ക്ക് വിമാനയാത്ര ചെയ്യാമോ?
    ഗര്‍ഭിണികള്‍ വിമാനയാത്ര ചെയ്യുന്നത് ഉചിതമല്ല.
   • വിമാനയാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണോ?
    നിര്‍ബന്ധമാണ്.
   • ആരോഗ്യ സേതു ആപ്പില്‍ റെഡ് സ്റ്റാറ്റസ് കണ്ടാല്‍?
    വിമാനയാത്ര ചെയ്യാന്‍ അ്‌നുവാദം ലഭിക്കില്ല.
   • എന്തൊക്കെ മുന്‍കരുതലുകള്‍ ക്യാബിന്‍ ക്രൂ എടുക്കും?
    പൂര്‍ണ സുരക്ഷാ സ്യൂട്ടിലാകും വിമാനത്തില്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സജ്ജരാവുക.
   • വിമാനത്തില്‍ ഭക്ഷണം ലഭിക്കുമോ?
    ഇല്ല
   • വിമാനത്തില്‍ പത്രമാസികകള്‍ ലഭിക്കുമോ?
    ഇല്ല
   • യാത്രികര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം നല്‍കണമെന്ന് നിര്‍ബന്ധമാണോ?
    ആരോഗ്യ സേതു ആപ്പില്ലെങ്കില്‍ നിര്‍ബന്ധമാണ്.
   • വിമാനയാത്രയ്ക്ക് എത്ര ബാഗുകള്‍ വരെ കരുതാം?
    ബാഗുകള്‍ പരമാവധി കുറയ്ക്കാന്‍ യാത്രക്കാര്‍ ശ്രമിക്കണം.
   • ബാഗ്ഗേജ് ടാഗുകള്‍ എങ്ങനെ കൈകാര്യം ചെയ്യും?
    ടാഗുകള്‍ യാത്രക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത് ബാഗുകളില്‍ ഒട്ടിക്കണം.
   • ബാഗ്ഗേജ് ടാഗ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍?
    പിഎന്‍ആര്‍ നമ്പര്‍ എഴുതി ബാഗുകളില്‍ ഒട്ടിക്കാം.
   • കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള യാത്രക്കാരനാണെങ്കില്‍?
    യാത്ര ഒഴിവാക്കണം.
   • കൊറോണ ബാധ സ്ഥിരീകരിച്ചവര്‍ക്ക് യാത്ര ചെയ്യാമോ?
    യാത്ര ചെയ്യാന്‍ കഴിയില്ല.
   • അനുവാദമില്ലാതെ വിമാനയാത്ര ചെയ്താല്‍ ശിക്ഷിക്കപ്പെടുമോ?
    ശിക്ഷിക്കപ്പെടും.
   • വിമാനത്താവളത്തില്‍ ബാഗ്ഗേജ് എങ്ങനെ തിരിച്ചുകിട്ടും?
    ബാച്ചുകളായി ബാഗുകള്‍ വരുന്നതുവരെ കാത്തിരിക്കണം.
   • ട്രെയിനുകള്‍ എന്നുമുതല്‍ ഓടിത്തുടങ്ങും?
    ജൂണ്‍ ഒന്നു മുതല്‍ ട്രെയിനുകള്‍ ഓടും. ആദ്യ ഘട്ടത്തില്‍ നൂറു ജോടി ട്രെയിനുകളായിരിക്കും സേവനം ആരംഭിക്കുക.
   • ട്രെയിന്‍ യാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ചോ?
    ആരംഭിച്ചു
   • റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാമോ?
    ഇല്ല, ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേനയോ ആപ്പ് മുഖേനയോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.
   • എല്ലാവര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാമോ?
    രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രം ട്രെയിനില്‍ യാത്ര ചെയ്യാം.
   • എത്രവരെയാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ കാലാവധി?
    30 ദിവസം.
   • ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുണ്ടാകുമോ?
    ജനറല്‍ കമ്പാര്‍ട്ട്‌മെന്റുണ്ടാകും. എന്നാല്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ ഇതില്‍ കയറാനാവുകയുള്ളൂ.
   • ട്രെയിന്‍ യാത്രാനിരക്ക് കൂട്ടിയോ?
    ഇല്ല
   • ട്രെയിനുകളില്‍ കമ്പിളിപ്പുതപ്പ് നല്‍കുമോ?
    ഇല്ല
   • ജൂണ്‍ ഒന്നു മുതല്‍ എത്ര ട്രെയിനുകള്‍ ഓടും?
    200 ട്രെയിനുകള്‍
   • RAC/WL -ലുള്ള ടിക്കറ്റില്‍ ട്രെയിന്‍ യാത്ര അനുവദിക്കുമോ?
    ഇല്ല. ടിക്കറ്റ് കണ്‍ഫേം ആയാല്‍ മാത്രമേ ട്രെയിനില്‍ യാത്ര അനുവദിക്കുകയുള്ളൂ.
   • യാത്രക്കാരെ ട്രെയിന്‍ കയറ്റിവിടാനായി വരുന്നവര്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് എവിടെ കിട്ടും?
    കണ്‍ഫം ചെയ്ത ടിക്കറ്റുള്ളവരെ മാത്രമേ റെയില്‍വേ സ്റ്റേഷനകത്ത് കടത്തിവിടുകയുള്ളൂ. മറ്റുള്ളവരെ ഉള്ളില്‍ കടത്തിവിടില്ല.
   • ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഇളവുകള്‍ ലഭിക്കുമോ?
    മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കും.
   • ട്രെയിനുകളില്‍ എസി കോച്ചുണ്ടാവുമോ?
    ട്രെയിനുകളില്‍ എസി, നോണ്‍-എസി കോച്ചുകളുണ്ടായിരിക്കും.
   • ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുണ്ടാകുമോ?
    ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുണ്ടാകും. എന്നാല്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ ഇതില്‍ കയറാനാവുകയുള്ളൂ.
   • ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് കോച്ചുകളിലുള്ള യാത്രാനിരക്ക് എങ്ങനെയാണ്?
    സെക്കന്‍ഡ് സിറ്റിങ് (2S) നിരക്കായിരിക്കും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് യാത്രകള്‍ക്ക് ഈടാക്കുക. ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കെല്ലാം കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് കിട്ടും.
   • ട്രെയിനുകളില്‍ തത്കാൽ, പ്രീമിയം തത്കാല്‍ ക്വാട്ടകള്‍ ഉണ്ടായിരിക്കുമോ?
    പ്രീമിയം തത്കാല്‍, തത്കാല്‍ ക്വാട്ടകള്‍ ഉണ്ടായിരിക്കില്ല.
   • ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ എപ്പോള്‍ തയ്യാറാക്കും?
    ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് ആദ്യ ചാര്‍ട്ട് റെയില്‍വേ പുറത്തിറക്കും. യാത്രയ്ക്ക് 2 മണിക്കൂര്‍ മുന്‍പ് രണ്ടാമത്തെ ചാര്‍ട്ടും തയ്യാറാവും.
   • ട്രെയിന്‍ യാത്രയിലുടനീളം മാസ്‌ക് ധരിക്കണോ?
    ധരിക്കണം
   • ട്രെയിന്‍ കയറുന്നതിന് എത്രനേരം മുന്‍പ് സ്റ്റേഷനില്‍ എത്തണം?
    നിശ്ചയിച്ച സമയത്തിന് 90 മിനിറ്റ് മുന്‍പെങ്കിലും സ്റ്റേഷനിലെത്താന്‍ ശ്രമിക്കുക.
   • വിമാനക്കമ്പനികള്‍ക്ക് യാത്രാനിരക്ക് ഉയര്‍ത്താന്‍ കഴിയുമോ?
    ഇല്ല. അടുത്ത മൂന്നു മാസത്തേക്കുള്ള യാത്രാനിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കും.
   • വിമാനത്തില്‍ നടുവിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമോ?
    ഇല്ല
   • 40 മിനിറ്റില്‍ താഴെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    2,000 മുതല്‍ 6,000 രൂപ വരെ.
   • 40 മുതല്‍ 60 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    2,500 മുതല്‍ 7,500 രൂപ വരെ.
   • 60 മുതല്‍ 90 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    3,000 മുതല്‍ 9,000 രൂപ വരെ.
   • 90 മുതല്‍ 120 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    3,500 മുതല്‍ 10,000 രൂപ വരെ.
   • 120 മുതല്‍ 150 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    4,500 മുതല്‍ 13,000 രൂപ വരെ.
   • 150 മുതല്‍ 180 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    5,500 മുതല്‍ 15,700 രൂപ വരെ.
   • 180 മുതല്‍ 210 മിനിറ്റ് വരെയുള്ള വിമാനയാത്രകള്‍ക്ക് എന്തു ചിലവുണ്ടാകും?
    6,500 മുതല്‍ 18,600 രൂപ വരെ.
   • വിദേശത്തു നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിരീക്ഷണം നിര്‍ബന്ധമാണോ?
    അതെ. വിദേശത്തു നിന്നും വരുന്നവര്‍ ഏഴു ദിവസം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലും ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്.
   • ഗര്‍ഭിണികള്‍ ഏഴു ദിവസം പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ തുടരണമോ?
    വേണ്ട, വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി. ഇതേസമയം, ഇവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.
   • 10 വയസ്സിന് താഴെയുള്ള കുട്ടിയുമായാണ് വരുന്നതെങ്കില്‍ നിരീക്ഷണ കേന്ദ്രത്തില്‍ തുടരേണ്ടതുണ്ടോ?
    വേണ്ട, വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി. ഇതേസമയം, ഇവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.
   • കുടുംബത്തിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് വരുന്നതെങ്കില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ ഏഴു ദിവസം തുടരണോ?
    വേണ്ട, വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി. ഇതേസമയം, ഇവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.
   • ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണോ ?
    വേണം, ഇതു ഉചിതമാണ്.
   • എനിക്ക് രോഗലക്ഷണങ്ങളില്ല. ഇന്ത്യയിലേക്ക് യാത്ര ചെയ്യാമോ?
    തെര്‍മല്‍ സ്‌ക്രീനിങ്ങിന് (ശരീരത്തിലെ താപനില അളക്കുന്ന നടപടി) ശേഷം യാത്ര ചെയ്യാം.
   • തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍?
    ഉടന്‍തന്നെ നിങ്ങളെ ഐസോലേറ്റ് ചെയ്യും. ശേഷം പ്രത്യേക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
   • ഇന്ത്യയില്‍ എത്തുമ്പോള്‍ കൊറോണ വൈറസുബാധ സ്ഥിരീകരിച്ചാല്‍?
    സ്ഥിതി ഗുരുതരമല്ലെങ്കില്‍ സ്വയം ഹോം ഐസോലേറ്റ് ചെയ്യാം. ആരോഗ്യനില ഗുരുതരമാണെങ്കില്‍ പ്രത്യേക ആരോഗ്യ കേന്ദ്രത്തിലേക്ക് നിങ്ങളെ മാറ്റും.
   • കര മാർഗ്ഗം ഇന്ത്യയില്‍ എത്തുന്നവര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം?
    വിമാന മാര്‍ഗ്ഗം ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നടപടികളെല്ലാം കരാതിര്‍ത്തി വഴി വരുന്നവരും പാലിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ.
   • വിദേശയാത്ര ചെയ്യാൻ കഴിയുമോ?
    ഇല്ല
   • ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിലെ വിമാന സർവീസുകൾ പുനരാരംഭിക്കുമോ?
    തിരഞ്ഞെടുത്ത റൂട്ടുകളില്‍ ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തും.
   • രാജ്യാന്തര വിമാനയാത്രകള്‍ സാധ്യമാണോ?
    വന്ദേ ഭാരത് വിമാനങ്ങളൊഴികെ മറ്റു വിമാനങ്ങള്‍ രാജ്യാന്തര സര്‍വീസ് നടത്തില്ല.
   • രാജ്യത്തുടനീളം ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുമോ?
    ഇല്ല
   • വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അനുവാദമുണ്ടോ?
    ഇല്ല
   • പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടോ?
    കൺടെയ്ൻമെന്റ് സോണുകളിലൊഴികെ മറ്റു പ്രദേശങ്ങളിൽ പ്രത്യേക ട്രെയിനുകൾ ഓടും.
   ബിസിനസ്
    • നികുതിയിളവുണ്ടാകുമോ?
     സർക്കാർ തീരുമാനം എടുത്തിട്ടില്ല.
    • സ്റ്റാർട്ട് അപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കുമോ?
     സർക്കാർ തീരുമാനം എടുത്തിട്ടില്ല.
    • എന്റെ ടിഡിഎസ് ഒഴിവാക്കുമോ?
     ശമ്പളക്കാരല്ലാത്തവർക്ക് 25 ശതമാനം വരെ ടിഡിഎസ് ഇളവുണ്ട്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X