അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് എന്നു തെളിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കും. എന്നാല്‍ രോഗലക്ഷണമുള്ള യാത്രക്കാരെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
രാജ്യാന്തര യാത്രക്കാര്‍ പാലിക്കേണ്ട ചട്ടമെന്താണ്?
രോഗലക്ഷണമില്ലാത്തവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാം. ഇതിനായി ഇവര്‍ക്ക് സ്വകാര്യ, പ്രാദേശിക ഗതാഗത മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കാം. രോഗലക്ഷണമുള്ളവരെ അധികൃതര്‍ പ്രത്യേക ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്തോ ജില്ലയ്ക്കകത്തോ യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള പാസ് നിര്‍ബന്ധമാണ് (https://www.spandana.ap.gov.in/online_user). സംസ്ഥാനത്ത് തിരിച്ചെത്തുന്നവരെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കും. രോഗമില്ലെന്ന് കണ്ടാലും യാത്രക്കാര്‍ വീട്ടുനിരീക്ഷണത്തില്‍ തുടരണം. കൊവിഡ് ഹോട്സ്പോടില് നിന്നാണ് വരുന്നതെങ്കില്‍ 7 ദിവസം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തിലും 7 ദിവസം വീട്ടുനിരീക്ഷണത്തിലും യാത്രക്കാര്‍ തുടരണം.
രാജ്യാന്തര യാത്രക്കാര്‍ക്ക് ആന്ധ്രാ പ്രദേശില്‍ ഇറങ്ങാമോ?
രാജ്യാന്തര യാത്രക്കാര്‍ ആന്ധ്രയിലേക്ക് ടിക്കറ്റ് എടുക്കും മുന്‍പ് spandana.ap.gov.in എന്ന വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഈ യാത്രക്കാര്‍ക്ക് 7 ദിവസം ഇവിടെ തുടരേണ്ടതുണ്ട്. പരിശോധനയില്‍ കൊവിഡില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ യാത്രക്കാരെ വീടുകളിലേക്ക് പോകാന്‍ അധികൃതര്‍ അനുവദിക്കുകയുള്ളൂ. ശേഷം 7 ദിവസത്തെ വീട്ടുനിരീക്ഷണവും നിര്‍ബന്ധമാണ്.
സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ പ്രത്യേക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
രോഗലക്ഷണങ്ങളില്ലെങ്കിൽ തടസ്സമില്ലാതെ യാത്ര ചെയ്യാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
7 ദിവസം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലും 7 ദിവസം വീട്ടുനിരീക്ഷണത്തിലും യാത്രക്കാര്‍ തുടരണം. ഗര്‍ഭിണികള്‍, 75 വയസ്സിന് മുകളില്‍ പ്രായമായവര്‍, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ചികിത്സാ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ചട്ടങ്ങളില്‍ ഇളവുണ്ട്.
അസമിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
7 ദിവസം പണമടച്ചുള്ള നിരീക്ഷണ കേന്ദ്രത്തിലും 7 ദിവസം വീട്ടുനിരീക്ഷണത്തിലും തുടരാമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ രാജ്യാന്തര യാത്രികര്‍ക്ക് അസമില്‍ ഇറങ്ങാന്‍ കഴിയുകയുള്ളൂ. ഇതേസമയം മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മരണാനന്തര ചടങ്ങിനെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് ചട്ടങ്ങളില്‍ ഇളവുകളുണ്ട്.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്തോ ജില്ലയ്ക്കകത്തോ യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സൂറത്ത്, അഹമ്മദാബാദ്, മുംബൈ, പൂനെ, ദില്ലി, ഗാസിയാബാദ്, ഫരിയാബാദ്, നോയിഡ, കൊല്‍ക്കത്ത, ഗുരുഗ്രാം, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.
രാജ്യാന്തര യാത്രക്കാര്‍ക്ക് ബീഹാറില്‍ ഇറങ്ങാമോ?
ഇറങ്ങാം. രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസം നിരീക്ഷണകേന്ദ്രത്തില്‍ തുടരേണ്ടതുണ്ട്. ഇതിനായി പ്രത്യേകം പണവും ഇവര്‍ കെട്ടിവെയ്ക്കണം. രോഗലക്ഷണമുള്ളവരെ പ്രത്യേക ആരോഗ്യകേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ മാറ്റും.
ദില്ലിക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. ദില്ലി ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന് ബസുകളും മറ്റു പൊതു, സ്വകാര്യ ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ച് ദില്ലിക്കകത്ത് യാത്ര ചെയ്യാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്ക് ആളുകള്‍ക്ക് വരാം. എന്നാല്‍ ഇവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം.
ദില്ലിയിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിയണം?
ദില്ലിയില്‍ വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. കൂടാതെ 7 ദിവസം ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളിലും കഴിയണം. ശേഷം രോഗലക്ഷണമില്ലാത്തവര്‍ക്ക് 7 ദിവസത്തെ വീട്ടുനിരീക്ഷണത്തിലേക്ക് മാറാം. യാത്രക്കാരെല്ലാം ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യം നിര്‍ബന്ധമാണ്. ആപ്പ്് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കാണാം.
https://www.mygov.in/aarogya-setu-app/
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
നിയന്ത്രണങ്ങളില്ല. ജനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
രോഗലക്ഷണമില്ലെങ്കില്‍ സംസ്ഥാനത്ത് എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ഒഴിവാക്കാം. എന്നാല്‍ 14 ദിവസത്തെ വീട്ടുനിരീക്ഷണം യാത്രക്കാര്‍ക്കെല്ലാം നിര്‍ബന്ധമാണ്.
ഗോവയില്‍ ഇറങ്ങാന്‍ രാജ്യാന്തര യാത്രക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് ജനങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഗുജറാത്തിലേക്ക് എത്തുന്നവര്‍ സംസ്ഥാന, ജില്ലാ അധികാരികളില്‍ നിന്നും പാസ് നേടേണ്ടതുണ്ട്. digitalgujarat.gov.in എന്ന വെബ്സൈറ്റ് വഴിയും പാസിനായി യാത്രക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ഗുജറാത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
സൂറത്തില്‍ വിമാനമിറങ്ങും മുന്‍പ് യാത്രക്കാര്‍ http://www.suratmunicipal.gov.in എന്ന വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. രോഗലക്ഷണില്ലാത്തവര് 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം.
ഹരിയാനയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങന്നവര് എന്തെല്ലാം ശ്രദ്ധിക്കണം?
വിദേശത്തു നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധമാണ്. ആദ്യ 7 ദിവസം പണമടച്ചുള്ള നിരീക്ഷണകേന്ദ്രത്തിലും പിന്നീടുള്ള 7 ദിവസം വീട്ടുനിരീക്ഷണത്തിലും ഇവര്‍ക്ക് കഴിയാം.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്തോ ജില്ലയ്ക്കകത്തോ യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
റെഡ് സോണില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളില്‍ തുടരണം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി.
ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
ഹിമാചല്‍ സ്വദേശികള്‍ക്ക് മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവാദമുള്ളൂ. തിരിച്ചെത്തുന്ന യാത്രക്കാര്‍ തെര്‍മല്‍ സ്ക്രീനിങ് നടപടികള്‍ അഭിമുഖീകരിക്കണം. ഒപ്പം 28 ദിവസം നിരീക്ഷണത്തിലും കഴിയണം. ഇതില്‍ 7 ദിവസം യാത്രക്കാര്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തില്‍ തുടരണമെന്ന കാര്യം നിര്‍ബന്ധമാണ്. ശേഷമുള്ള 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയാം. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ചട്ടവുമുണ്ട്.
കേന്ദ്രഭരണപ്രദേശത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം. തിരികെയെത്തുന്നവര്‍ വീട്ടുനിരീക്ഷണത്തില്‍ തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
ജമ്മു-കശ്മീരിലേക്ക് യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ജമ്മു-കശ്മീരില്‍ വന്നിറങ്ങുന്നവര്‍ കൊവിഡ് പരിശോധന നടത്തണം; 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തിലും കഴിയണം. പരിശോധനാഫലം നെഗറ്റീവെങ്കില്‍ യാത്രക്കാര്‍ക്ക് വീട്ടുനിരീക്ഷണത്തില്‍ കഴിയാം.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്തോ ജില്ലയ്ക്കകത്തോ യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല. പാസുകളും ആവശ്യമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
പാസുകള്‍ കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് സേവാ സിന്ധു ആപ്പ് വഴിയുള്ള പാസ് നിര്‍ബന്ധമാണ് (https://sevasindhu.karnataka.gov.in/Sevasindhu/Kannada?ReturnUrl=%2F). കര്‍ണാടകത്തില്‍ എത്തുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമോ രോഗമോ സ്ഥിരീകരിക്കുന്നവര് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറണം.
തമിഴ്നാട്ടിൽ നിന്നും ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ സർക്കാർ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ കഴിയേണ്ടതുണ്ടോ?
വേണ്ട, 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.
മഹാരാഷ്ട്രയിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ സർക്കാർ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ കഴിയേണ്ടതുണ്ടോ?
വേണം, 7 ദിവസം സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണ കേന്ദ്രത്തിലും 7 ദിവസം വീട്ടുനിരീക്ഷണത്തിലും ഇവർ കഴിയണം.
വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി എനിക്ക് കര്‍ണാടകത്തില്‍ വിമാനമിറങ്ങാന്‍ കഴിയുമോ?
കര്‍ണാടക സംസ്ഥാനത്ത് വിമാനമിറങ്ങുന്നതില് കുഴപ്പമില്ല. എന്നാല്‍ യാത്രക്കാര്‍ സേവാ സിന്ധു പോര്‍ട്ടലില്‍ (sevasindhu.karnataka.gov.in) ചെന്ന് പ്രത്യേക 'കൊവിഡ്-19 യാത്രാ ഫോം' പൂരിപ്പിച്ചു നല്‍കണം. വിദേശത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നോ ഇല്ലയോ എന്ന സത്യവാങ്മൂലം ഇവിടെ സമര്‍പ്പിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് വിമാനമിറങ്ങുന്നവര് ഇ-പാസ് ഹാജരാക്കേണ്ടതുണ്ട്. തിരിച്ചെത്തുന്നവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമാണ് യാത്രക്കാര്‍ covid19jagratha.kerala.nic.in എന്ന വെബസൈറ്റില്‍ നിന്നും ഇ-പാസിന് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
മധ്യപ്രദേശില്‍ തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ഇതിന് പുറമെ http://www.mapit.gov.in/covid-19 എന്ന വെബസൈറ്റില്‍ നിന്നും പേര് രജിസ്റ്റര്‍ ചെയ്ത് ഇ-പാസും കരസ്ഥമാക്കേണ്ടതുണ്ട്. രോഗലക്ഷണമുള്ളവര്‍ 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന്് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തില്‍ കഴിയണം. രോഗലക്ഷണമില്ലാത്തവര്‍ വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി.
മധ്യപ്രദേശിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം ചട്ടങ്ങള്‍ പാലിക്കണം?
സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. രോഗലക്ഷണമില്ലാത്തവര്‍ 7 ദിവസം പണമടച്ചുള്ള നിരീക്ഷണകേന്ദ്രത്തില്‍ കഴിയണം. തുടര്‍ന്ന് 7 ദിവസം വീട്ടുനിരീക്ഷണവും നിര്‍ബന്ധമാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേക ചികിത്സാകേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ മാറ്റും. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്ന കാര്യം നിര്‍ബന്ധമാണ്.
എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം, ഒപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. 14 ദിവസമാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ട കാലാവധി. https://www.mygov.in/aarogya-setu-app/ എന്ന വെബ്സൈറ്റില്‍ നിന്നും ആരോഗ്യസേതതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മണിപ്പൂർ
മണിപ്പൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?
യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്്സ്റ്റാള് ചെയ്യണം. ആപ്പില്‍ പച്ച ചിഹ്നമുള്ളവര്ക്ക് മാത്രമേ സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ പ്രത്യേക ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
നിയന്ത്രണങ്ങളില്ല. ജനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
രോഗലക്ഷണമില്ലെങ്കില്‍ വീട്ടുനിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഐസോലേഷന് വാര്‍ഡുകളിലേക്ക് മാറ്റും. വിമാനം വഴിയെത്തുന്നവര്‍ 'ക്വാര്മോണ്' (QuarMon) ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇതു ലഭ്യമാണ്. നിരീക്ഷണകാലയളവ് തീരുന്നതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയവര്‍ ആപ്പില്‍ മാസ്ക് കൂടാതെയുള്ള സെല്‍ഫി ചിത്രം അപ്ലോഡ് ചെയ്യണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറ് വരെ ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും സെല്‍ഫി ചിത്രം അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ക്വാര്മോണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കാണാം.
https://quarmonmanipur.nic.in/quarmon/
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
ഈ പാസ് കൂടാതെയുള്ള യാത്ര സംസ്ഥാനത്ത് അനുദവിച്ചിട്ടില്ല. യാത്രക്കര്‍ https://serviceonline.gov.in/epass/ എന്ന വെബ്സൈറ്റില്‍ നിന്നും ഇ-പാസിന് അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്ത് വരുന്നവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം.
മേഘാലയയിലേക്ക് യാത്ര ചെയ്യുമ്പോള്‍ എന്തെല്ലാം അറിയണം?
സംസ്ഥാനത്ത് തിരിച്ചെത്തുന്ന യാത്രക്കാര്‍ 48 മണിക്കൂര്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തില്‍ കഴിയണം. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു തെളിയുന്നവര്‍ക്ക് വീട്ടില്‍ പോകാം.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതേസമയം, അവശ്യകാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള യാത്രകള്‍ സര്‍ക്കാര്‍ അനുവദിക്കും.
മിസോറമിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണം?
രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണം കണ്ടെത്തുന്നവരെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ മാറ്റും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
നാഗാലാന്‍ഡ് സ്വദേശികള്‍ക്ക് മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവാദമുള്ളൂ. തിരിച്ചെത്തുന്നവര്‍ Covid-19 നാഗാലാന്‍ഡ് വിസിറ്റര്‍ ആപ്പില്‍ നിന്നും ഇ-പാസ് കരസ്ഥമാക്കണം. ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യവും നിര്‍ബന്ധമാണ്. തിരിച്ചെത്തുന്ന യാത്രക്കാരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് സർക്കാർ കൊണ്ടുപോകും.
നാഗാലാന്‍ഡിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തൊക്കെ അറിഞ്ഞിരിക്കണം?
നാഗാലാന്‍ഡ് സ്വദേശികള്‍ക്ക് മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവാദമുള്ളൂ. തിരിച്ചെത്തുന്നവര്‍ Covid-19 നാഗാലാന്‍ഡ് വിസിറ്റര്‍ ആപ്പില്‍ നിന്നും ഇ-പാസ് കരസ്ഥമാക്കണം. ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യവും നിര്‍ബന്ധമാണ്. തിരിച്ചെത്തുന്ന യാത്രക്കാര്‍ 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തിലും 14 ദിവസം വീട്ടുനിരീക്ഷണത്തിലും കഴിയണം.
സംസ്ഥാനത്ത് തിരിച്ചെത്തുന്ന യാത്രക്കാരില്‍ രോഗലക്ഷണില്ലാത്തവര് 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണമുള്ളവരെ പ്രത്യേക ചികിത്സാകേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ മാറ്റും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ പുതുച്ചേരിയിലേക്ക് വരുന്നവര്‍ https://epass.py.gov.in എന്ന വെബ്സൈറ്റില്‍ നിന്നും പാസിന് അനുമതി തേടണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി. രോഗലക്ഷണമുള്ളവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്നു തെളിയുന്നവര്‍ക്ക് 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയാം. രോഗം സ്ഥിരീകരിക്കുന്ന യാത്രക്കാരെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ കൊണ്ടുപോകും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്തോ ജില്ലയ്ക്കകത്തോ യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളൊന്നുമില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
പുറത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാണ്. രോഗലക്ഷണം കണ്ടെത്തുന്നവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം.
പഞ്ചാബില്‍ വിമാനമിറങ്ങുമ്പോള്‍ എന്തൊക്കെ അറിയണം?
പഞ്ചാബില്‍ വിമാനമിറങ്ങുന്നവര് ആദ്യംതന്നെ COVA പഞ്ചാബ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് 7 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തിലുള്ള താമസം നിര്‍ബന്ധമാണ്. ഇവിടെവെച്ച് യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയും നടക്കും. പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്ക് മാത്രം വീട്ടുനിരീക്ഷണത്തിലേക്ക് മാറാം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാണ്. രോഗലക്ഷണം കണ്ടെത്തിയാല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ മാറ്റും. രോഗലക്ഷണമില്ലാത്തവര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം ഉടനടി പാസ് നല്‍കും. ഇതേസമയം, ഇവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം.
രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിയണം?
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ നിര്‍ദ്ദേശം പ്രകാരം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ മാത്രമേ രാജസ്ഥാന് സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരികയുള്ളൂ.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സിക്കിം നിവാസികള്‍ക്ക് മാത്രമേ സംസ്ഥാനത്ത് കടക്കാന്‍ അനുവാദമുള്ളൂ.
സിക്കിമിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിയണം?
സിക്കിം സ്വദേശികള്‍ക്ക് മാത്രം സംസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവാദമുള്ളൂ. തിരിച്ചെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിയണം. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യവും നിര്‍ബന്ധമാണ്.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
നിലവില്‍ നിയന്ത്രണങ്ങളില്ല. ഇതേസമയം, യാത്രകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പാസ് നിര്‍ബന്ധമാണ് (https://tnepass.tnega.org/#/user/pass). മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീട്ടുനിരീക്ഷണത്തില്‍ തുടരണം. രോഗം സ്ഥിരീകരിച്ചവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറണം.
തമിഴ്നാട്ടില്‍ വന്നിറങ്ങാന്‍ രാജ്യാന്തര യാത്രക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും രാജ്യാന്തര യാത്രക്കാര്‍ ഇ-പാസ് കരസ്ഥമാക്കണം. തിരിച്ചെത്തുന്ന യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തിലോ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പ്രത്യേക നിരീക്ഷണകേന്ദ്രത്തില്‍ പണമടച്ചോ കഴിയണം.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
മറ്റു സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് ത്രിപുരയില്‍ കടക്കാന്‍ വിലക്കുണ്ട്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു സ്വദേശികള്‍ക്ക് ത്രിപുരയിലേക്ക് മടങ്ങാം.
ത്രിപുരയിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണം?
സംസ്ഥാനത്ത് തിരിച്ചെത്തുന്ന യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം. ഇതേസമയം, രോഗലക്ഷണമുള്ളവരെ ആരോഗ്യകേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ കൊണ്ടുപോകും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക്് പാസ് ആവശ്യമില്ല. എന്നാല്‍ ദില്ലിയിലെയും ഗാസിയാബാദിലെയും കൊവിഡ് ഹോട്സ്പോടുകളില്‍ നിന്നാണ് വരുന്നതെങ്കില്‍ ബന്ധപ്പെട്ട യാത്രക്കാര്‍ ജില്ലാ അധികാരികളുടെ പാസ് ഹാജരാക്കണം. ഉത്തര്‍പ്രദേശിലേക്ക് വരുന്നവര്‍ക്കെല്ലാം 14 ദിവസത്തെ വീട്ടുനിരീക്ഷണം നിര്‍ബന്ധമാണ്.
ഉത്തര്‍പ്രദേശിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?
എല്ലാ രാജ്യാന്തര യാത്രക്കാരും സര്‍ക്കാരിന് കീഴിലുള്ള നിരീക്ഷണകേന്ദ്രത്തില്‍ 7 ദിവസം നിര്‍ബന്ധമായും കഴിയണം. ഇവിടെവെച്ച് കൊവിഡ്് പരിശോധനയും നടക്കും. കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിക്കുന്നവര്‍ക്ക് 7 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയാം. സംസ്ഥാനത്ത് വിമാനമിറങ്ങും മുന്‍പ് 18001805145 എന്ന നമ്പറില്‍ വിളിച്ച് യാത്രക്കാര്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതേസമയം 7 ദിവസത്തില്‍ താഴെ മാത്രം സംസ്ഥാനത്ത് തുടരാന്‍ എത്തുന്നവര്‍ക്ക് നിരീക്ഷണ ചട്ടങ്ങളില്‍ ഇളവു ലഭിക്കും.
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ചട്ടങ്ങൾ എന്തെല്ലാമാണ്?
സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളില്ല.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
സംസ്ഥാനത്തേക്ക് വരുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ തുടരണം. ശേഷം 14 ദിവസം വീട്ടുനിരീക്ഷണവും നിര്‍ബന്ധമാണ്. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ മാത്രം തുടര്‍ന്നാല്‍ മതി. രോഗലക്ഷണമുള്ളവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണം?
വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളില്‍ 14 ദിവസം കഴിയണം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ചട്ടങ്ങള്‍ എന്തെല്ലാമാണ്?
പുറത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാണ്. രോഗലക്ഷണം കണ്ടെത്തുന്നവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ തുടരണം. ഒപ്പം യാത്രക്കാര്‍ സ്വന്തം വിവരങ്ങള്‍ സര്‍ക്കാരിന് പൂരിപ്പിച്ചു നല്‍കണം. 'ശാന്തേന്' ആപ്പ് ഇതിനായി ഉപയോഗിക്കാം.
പശ്ചിമ ബംഗാളിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?
സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ സര്‍ക്കാരിന്റെ 'ശാന്തേന്' ആപ്പില്‍ നിര്‍ബന്ധമായും പേരു രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ രണ്ടു മാസത്തിനിടെ കൊവിഡ് രോഗം ബാധിച്ചിട്ടില്ലെന്ന സത്യവാങ്മൂലവും യാത്രക്കാര്‍ സമര്‍പ്പിക്കണം.