Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം ഓഫീസ് ബിജെപി ഓഫീസായി';വ്യാജ പ്രചരണത്തിനെതിരെ സിപിഎം

പത്തനംതിട്ട; റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നെന്നും സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തുവെന്നുമുള്ള വ്യാഡ പ്രതിരണത്തിനെതിരെ സിപിഎം പെരുന്നാട് ലോക്കൽ കമ്മിറ്റി രംഗത്ത്. നേരത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്‌ കഴിഞ്ഞ ദിവസം സിപിഎം ഒഴിയുകയായിരുന്നുവെന്നും അതാണ് സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും കുടുബാംഗങ്ങൾക്കും എതിരെയുള്ള‌ വ്യാജ അപവാദ പ്രചരണങ്ങൾ അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത്‌ വരുമെന്നും പെരുനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ് പറഞ്ഞു.പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

 cpim-1614776344.j

കഴിഞ്ഞ ഞായറാഴ്ച പാർട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി, യോഗത്തിൽ 800 ആളുകൾ എത്തി പ്രതിഷേധം അറിയിച്ചു.യോഗം അവസാനിച്ച്‌ എല്ലാ പാർട്ടി പ്രവർത്തകരും പിരിഞ്ഞ്‌ പോയതിനു ശേഷം പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സ. പി.എസ്‌ മോഹനൻ CPI[M] പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫിസിലേക്ക് പോകാൻ നിൽക്കുമ്പോൾ BJP കക്കാട് വാർഡ് മെമ്പർ മദ്യപിച്ച്‌ യോഗസ്ഥലത്ത് എത്തി സ. പി.എസ്‌ മോഹനനെ അസഭ്യം പറയുകയും ചെയ്തു. ഈ സമയം പെരുനാട് എസ്.ഐ ഉൾപ്പെടെ 15 ഓളം പോലിസ് സംഘം അവിടെ ഉണ്ടായിരുന്നു. പോലിസും മെമ്പറുടെ ബന്ധുക്കളും ചേർന്ന് മെമ്പറ് മാറ്റികൊണ്ടു പോയിട്ടും അരുൺ നിർത്താതെ അസഭ്യം പറയുകയായിരുന്നു. ഇത് അറിഞ്ഞ പാർട്ടി പ്രവർത്തകർ വരുകയും, അവിടെ ഉന്തും തള്ളും നടക്കുകയും ചെയ്തു.

വിഷയത്തെ തുടർന്ന് CPI[M] നേരത്തെ ബ്രാഞ്ച് ആഫീസ്‌ ആയി ഉപയോഗിച്ച BJP വാർഡ് മെമ്പർ അരുൺ അനുര്യദ്ധന്റ അച്ചന്റെ അനിയന്റെ കെട്ടിടം ഒഴിയണം എന്നും ഈ സഹചര്യത്തിൽ പാർട്ടി ആഫീസ്‌ അവിടെ തുടർന്നാൽ ബന്ധുക്കൾ തമ്മിൽ പിണങ്ങേണ്ടി വരും എന്നും കടയുടെ ഉടമ മരിച്ചുപോയ പ്രസന്നന്റ ഗൾഫിലുള്ള ഭാര്യ ഫോണിലൂടെ കടമുറി ഒഴിഞ്ഞ്‌ നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറിയോട് ആവശ്യപ്പെടുകയും മുറി ഒഴിഞ്ഞ്‌ നൽകുകയും ചെയ്തതാണ്‌.
എന്നാൽ ഇന്നലെ BJP ആ കടമുറിയുടെ മുൻമ്പിൽ യോഗം നടത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച LDF പ്രചരണ ബോർഡുകൾ പുറത്ത് കളഞ്ഞ് സി.പി.ഐ[ എം] ഓഫീസ്‌ BJP ഓഫീസ്‌ ആക്കി എന്ന് വ്യാജ പ്രചരണം നടത്തി നാട്ടിൽ കലാപത്തിനു ശ്രമിക്കുകയുമാണ്‌ ചെയ്യുന്നത്.

വസ്തുത ഇതായിരിക്കേ ആർക്ക് വേണ്ടിയാണ് ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നത്‌?? CPI[M] നേതാക്കൾക്കും പ്രവർത്തകർക്കും കുടുബാങ്ങൾക്കും എതിരെയുള്ള‌ വ്യാജ അപവാത പ്രചരണങ്ങൾ അവസാനിപ്പിച്ചില്ലങ്കിൽ CPI[M] ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത്‌ വരും. ഇത്തരം അപവാത പ്രചരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
റോബിൻ കെ തോമസ്
സെക്രട്ടറി
സി പി ഐ [എം] പെരുനാട് ലോക്കൽ കമ്മിറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+