കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: കലാമണ്ഡലം ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥകളി ആചാര്യന്‍ വാഴേങ്കട ഗോവിന്ദവാര്യാര്‍ക്ക് വിശിഷ്ടഅംഗത്വം നല്‍കി.

സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം നാരായണന്‍നായര്‍, കലാണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് അവാര്‍ഡ്. കലാമണ്ഡലത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ സംഭാവനകള്‍ ചെയ്ത വ്യക്തിക്കുള്ള മുകുന്ദരാജാ സ്മൃതി പുരസ്കാരം കലാമണ്ഡലത്തിന്റെ മുന്‍ചെയര്‍മാന്‍ ടി.എം.ബി.നെടുങ്ങാടിക്ക് നല്‍കും.

വിശിഷ്ടാംഗത്വത്തിന് 10000 രൂപയും പ്രശസ്തിപത്രവും അവാര്‍ഡ് നേടിയവര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.

കഥകളി ചുട്ടിയിലും ചമയങ്ങളിലും തന്റേതായ ചില പരിഷ്കാരങ്ങള്‍ വരുത്തിയ കഥകളി ആചാര്യനാണ് വാഴേങ്കട ഗോവിന്ദവാര്യാര്‍. കലാമണ്ഡലത്തിന്റെ ചുട്ടി-കോപ്പ് വിഭാഗത്തില്‍ നീണ്ട കാലം പ്രവര്‍ത്തിച്ചിരുന്നു.

കലാമണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗമാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. നവംബര്‍ ഒമ്പത് വ്യാഴാഴ്ച വള്ളത്തോള്‍ ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പുരസ്കാരങ്ങള്‍ നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X