കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളത്തോള്‍ഹൃദയത്തില്‍ വിടര്‍ന്ന കലാമണ്ഡലത്തിന് എഴുപത്

  • By Staff
Google Oneindia Malayalam News

ആധുനിക മലയാളകവിതക്ക് ഗാംഭീര്യം നേടിക്കൊടുത്ത കവി വള്ളത്തോളിന്റെ ജയന്തിയാണ് നവംബര്‍ ഒമ്പത് വ്യാഴാഴ്ച. ഒപ്പം അദ്ദേഹം ജീവശ്വാസം നല്കി വളര്‍ത്തിയ കേരള കലാമണ്ഡലത്തിന് 70 തികയുകയാണ്.

1930ലാണ് തൃശൂര്‍ ജില്ലയില്‍ നിളയുടെ തീരത്തുള്ള ചെറുതുരുത്തി എന്ന ഗ്രാമത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കുന്നത്.മഹാകവി വള്ളത്തോളായിരുന്നു ഈ സംരംഭത്തിന് പിന്നില്‍. 1971ല്‍ കലാമണ്ഡലം ചെറുതുരുത്തിയില്‍ നിന്ന് 32 ഏക്കര്‍ വ്യാപ്തിയുള്ള വള്ളത്തോള്‍ നഗറിലേക്ക് മാറ്റി.

വള്ളത്തോള്‍ ഒരു കവി മാത്രമായിരുന്നില്ല.ഒന്നാന്തരം കലാസ്വാദകന്‍ കൂടിയായിരുന്നു.കഥകളിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പം അഗാധമായിരുന്നു. അതില്‍ നിന്ന് ഉയിര്‍കൊണ്ട സ്ഥാപനമാണ് കേരളകലാമണ്ഡലം.

കലാവാസനയുള്ള യുവാക്കളെ കഥകളി പരിശീലിപ്പിക്കുക എന്ന പ്രധാനോദ്ദേശമായിരുന്നു കലാമണ്ഡലത്തിന് പിന്നില്‍ .ഗുരുകുല സമ്പ്രദായമായിരുന്നു ഇവിടത്തെ പഠനരീതി.കഥകളി ,മോഹിനിയാട്ടം,തുള്ളല്‍ ,പഞ്ചവാദ്യം എന്നിവ അഭ്യസിക്കാന്‍ ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മികച്ച സ്ഥാപനമാണ് കലാമണ്ഡലം.

കഥകളിക്ക് ഇന്ന് കൈവന്നിട്ടുള്ള അഭിവൃദ്ധിക്കും അഖിലലോക പ്രശസ്തിക്കും കാരണക്കാരന്‍ വള്ളത്തോളാണ്. കേരള കലാമണ്ഡലം സ്ഥാപിതമായതോടെ മഹാകവി വള്ളത്തോളിന്റെ സംരക്ഷണത്തില്‍ മോഹിനിയാട്ടത്തിന് ഒരു പുനരുത്ഥാനം ഉണ്ടായി.

കേരള കലാമണ്ഡലത്തിന്റെ 70-ാം വാര്‍ഷികവും വള്ളത്തോള്‍ ജയന്തിയും വ്യാഴാഴ്ച ആഘോഷിച്ചു.വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയും കാവ്യാഞ്ജലിയുമാണ് രാവിലത്തെ പരിപാടി.

വൈകീട്ട് കൂത്തമ്പലത്തില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ കലാമണ്ഡലം അവാര്‍ഡുകള്‍ മന്ത്രി ടി.കെ.രാമകൃഷ്ണന്‍ വിതരണം ചെയ്തു.കവി പി.ഭാസ്കരന്‍ വള്ളത്തോള്‍ പ്രഭാഷണവും കെ.പി.മോഹനന്‍ മുകുന്ദരാജാ സ്മൃതി പ്രഭാഷണവും നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X