കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമമാലിനി എന്‍.എഫ്.ഡി.സി. ചെയര്‍പെഴ്സണ്‍ജൂലൈ 03, 2000

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (എന്‍.എഫ്.ഡി.സി) പുതിയ ചെയര്‍പെഴ്സണായി ബോളിവുഡിലെ നിത്യഹരിതനായിക ഹേമമാലിനി സ്ഥാനമേല്‍ക്കും. കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മേധാവിയായിരിക്കും ഹേമമാലിനി.

കേന്ദ്രമന്ത്രി സഭയുടെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ഹേമമാലിനിയുടെ പേര് അംഗീകരിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ട് വാര്‍ത്താവിതരണ മന്ത്രാലയം അവര്‍ക്ക് എഴുത്തയച്ചിട്ടുണ്ട്. ഹേമമാലിനി ചെയര്‍പെഴ്സണ്‍ സ്ഥാനം ഏറ്റെടുക്കാന്‍ വാക്കാല്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രേഖാമൂലം മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ഹേമമാലിനിയെക്കുടാതെ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും മന്ത്രിസഭാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്.

70-കളുടെ മധ്യത്തില്‍ 'നാച്ച് ഉത്ത സന്‍സാര്‍', 'ഷോലെ' എന്നീ ചിത്രങ്ങളിലൂടെ ഹേമമാലിനി പെട്ടെന്നു തന്നെ ചലച്ചിത്രലോകത്തില്‍ സ്ഥിരപ്രതിഷ്ഠയായി. രാജ്യത്തിനകത്തും വിദേശത്തും നിരവധി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇവര്‍ 'ദില്‍ ആഷ്നാ ഹൈ' എന്ന ചിത്രവും നൃത്തപരമ്പരയായ 'നൂപുരും' നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തുവരുന്ന 'ജയ് മാതാ കീ' എന്ന പുരാണപരമ്പരയില്‍ അഭിനയിച്ചുവരുന്നു.

തെലുങ്ക് ചലച്ചിത്രകാരനായ ഡി.വി.എസ്. രാജു 93-ല്‍ രാജിവെച്ച ശേഷം എന്‍.എഫ്.ഡി.സി.ക്ക് ഔദ്യോഗികമായ ചെയര്‍മാനോ ഡയറക്ടര്‍ ബോര്‍ഡോ ഇല്ല. കോര്‍പ്പറേഷന്റെ ചുമതല വഹിച്ചിരുന്ന മാനേജിംഗ് ഡയറക്ടര്‍ രവി ഗുപ്തയും രാജിവെച്ചതോടെ വാര്‍ത്താവിതരണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു കോര്‍പ്പറേഷന്‍ ഭരണം നടത്തിയിരുന്നത്.

ഔദ്യോഗിക ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാത്തു കാരണം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുതകുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ചലച്ചിത്രങ്ങള്‍ വിദേശങ്ങളിലേക്ക് അയക്കുന്നത് ഗണ്യമായി കുറഞ്ഞതോടെ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഗണ്യമായി ഇടിവ് സംഭവിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X