കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ ജ്വാലയായ് തരംഗം സൃഷ്ടിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളിത്തിരയില്‍ നിന്നും നിര്‍മ്മാതാവായി മിനി സ്ക്രീനില്‍ എത്തിയ മമ്മൂട്ടിയ്ക്ക് പത്തരമാറ്റിന്റെ വിജയം. അദ്ദേഹത്തിന്റെ പ്രഥമ നിര്‍മ്മാണ സംരംഭമായ ജ്വാലയായ് എന്ന മെഗാസീരിയല്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇതിനകം 235 എപ്പിസോഡുകള്‍ ജ്വാലയായ് പിന്നിട്ടു കഴിഞ്ഞു. 2000 ഫിബ്രവരിയില്‍ സംപ്രേഷണം ചെയ്തുതുടങ്ങിയ ജ്വാലയായ് ഇപ്പോഴും ദൂരദര്‍ശനില്‍ തകര്‍ത്തോടുകയാണ് ഈ നിലയ്ക്കു പോയാല്‍ ജ്വാലയായ് 500 എപ്പിസോഡുകള്‍ വരെ സുഖമായി പിന്നിടുമെന്ന് മമ്മൂട്ടി കരുതുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണക്കമ്പനിയായ മെഗാബൈറ്റ്സാണ് ജ്വാലയായ് നിര്‍മ്മിച്ചത്.

2000 ഫിബ്രവരിയില്‍ ഉച്ചയ്ക്ക് മൂന്നുമണിയായിരുന്നു ജ്വാലയായുടെ സംപ്രേഷണസമയം. എന്നാല്‍ പരമ്പര ജനപ്രിയമായതോടെ ദൂരദര്‍ശന്‍ പ്രേക്ഷകര്‍ കൂടുതലുള്ള പ്രൈം സമയം തന്നെ ഈ പരമ്പരയ്ക്ക് മാറ്റി നല്കി. പരമ്പരയുടെ വിജയമാണ് ഇത് കാണിക്കുന്നതെന്ന് ജ്വാലയായ് സംവിധാനം ചെയ്ത വയലാര്‍ മാധവന്‍കുട്ടി പറഞ്ഞു. രണ്ടു കുടുംബങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന ഇഴയുറപ്പുള്ള കഥ തന്നെയാണ് ഈ പരമ്പരയുടെ വിജയരഹസ്യമെന്നും വയലാര്‍ മാധവന്‍കുട്ടി പറയുന്നു.

ഏകദേശം 400 കഥാപാത്രങ്ങളുണ്ട് ഈ പരമ്പരയില്‍. ഡിഎആര്‍ടി, ടിഎഎം എന്നീ വിവിധ റേറ്റിംഗ് കമ്പനികളുടെ പട്ടികയില്‍ ആഴ്ചകളോളം ജ്വാലയായ് ഒന്നാം സ്ഥാനത്തായിരുന്നു. നെടുമുടി വേണു, എം.ആര്‍. ഗോപകുമാര്‍ എന്നിവരാണ് പ്രധാന നടന്മാര്‍. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയും പരമ്പരയില്‍ ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നു. എന്തായാലും മമ്മൂട്ടിയുടെ പേര് തന്നെയാണ് പരമ്പരയ്ക്ക് തുടക്കത്തില്‍ ജനസമ്മിതി നേടിക്കൊടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.

ദൂരദര്‍ശനില്‍ മുന്‍നിര നിര്‍മ്മാതാക്കളാരും കടന്നുചെല്ലാത്ത ഒരു സ്ലോട്ട് വാങ്ങാന്‍ മമ്മൂട്ടി ധൈര്യപൂര്‍വം മുന്നോട്ടുവന്നപ്പോള്‍ ദൂരദര്‍ശനിലുള്ളവര്‍ക്ക് തന്നെ അത്ഭുതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൂരദര്‍ശനിലെ ഏറ്റവും ജനപ്രിയമുള്ള പരമ്പരയായി ഇന്ന് ജ്വാലയായ് മാറിയിരിക്കുന്നു- ദൂരദര്‍ശനിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആനന്ദ് വര്‍മ്മ പറഞ്ഞു. ദൂരദര്‍ശന് തന്നെ പരസ്യവരുമാനമായി ഇതിനകം ഒരു കോടി രൂപ ലഭിച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X