കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഷീറും വിജയനും മികച്ച മലയാളി എഴുത്തുകാരെന്ന് മാക്മില്ലന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ രണ്ട് നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ വലിയ എഴുത്തുകാര്‍ വൈക്കം മുഹമ്മദ് ബഷീറും ഒ.വി.വിജയനുമാണെന്ന് ലോകപ്രശസ്ത പുസ്തകപ്രസിദ്ധീകരണക്കാരായ മാക്മില്ലന്‍. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ ഇന്ത്യയിലുണ്ടായ മികച്ച രചനകളുടെ സമാഹരണത്തില്‍ ബഷീറിന്റെയും വിജയന്റെയും രചനകളുണ്ടാവും.

ബഷീറിന്റെ മതിലുകള്‍ എന്ന നീണ്ടകഥയും വിജയന്റെ പാറകള്‍ എന്ന കഥയുമാണ് മാക്മില്ലന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

50 രാജ്യങ്ങളിലെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലെ മൗലികതയുള്ള മികച്ചസാഹിത്യകൃതികള്‍ സമാഹരിച്ച് 50 പുസ്തകങ്ങളാണ് മാക് മില്ലന്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള പുസ്തകത്തിന്റെ എഡിറ്റര്‍ അമിത് ചൗധരിയാണ്.

പാറകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയിരിക്കുന്നത് വിജയന്‍ തന്നെയാണ്. മതിലുകളുടെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് നിവേദിതാ മേനോനും.

ബംഗാളി സാഹിത്യത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രചനകള്‍ മാക്മില്ലന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മിഖായേല്‍ മധുസൂദന്‍ ദത്ത്, ബങ്കിംചന്ദ്രചാറ്റര്‍ജി, രവീന്ദ്രനാഥ ടാഗോര്‍, സുകുമാര്‍ റേ, വിഭൂതിഭൂഷണ്‍ ഉപാധ്യായ, പരശുറാം, ബുദ്ധദേവ് ബോസ്, മഹാശ്വേതാദേവി എന്നിവരെയാണ് മൗലികതയുള്ള മികച്ച ബംഗാളി എഴുത്തുകാരായി മാക്മില്ലന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ടാഗോറിന്റെ നാല് രചനകള്‍ പുസ്തകത്തിലുണ്ടാവും.

ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ കൂട്ടത്തില്‍ കന്നട എഴുത്തുകാരനായ യു.ആര്‍.അനന്തമൂര്‍ത്തിയും ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X