കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യവിഷന്‍ സ്റാറുമായി കരാറിലേര്‍പ്പെട്ടേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചാനല്‍ രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന ഇന്ത്യാവിഷന്‍ സ്റാര്‍ നെറ്റുവര്‍ക്കുമായി കരാറിലേര്‍പ്പെടുന്നതിനുള്ള അന്തിമചര്‍ച്ച നടന്നുവരികയാണെന്ന് മന്ത്രി എം.കെ.മുനീര്‍ അറിയിച്ചു.

നേരത്തെ സോണി ടിവിയുമായി കരാറിലേര്‍പ്പെടുന്നതിന് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ സ്റാറുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

കരാറിലേര്‍പ്പെടുകയാണെങ്കില്‍ മാര്‍ക്കറ്റിംഗിലും വിതരണത്തിലും സ്റാറിന്റെ സഹകരണമുണ്ടാവുമെന്ന് മുനീര്‍ പറഞ്ഞു.

വാര്‍ത്തയും സാംസ്കാരിക പരിപാടികളുമായിരിക്കും ചാനലിലെ മുഖ്യഇനങ്ങള്‍. ഒരു മതത്തിനോടും പ്രത്യേക താത്പര്യം കാണിക്കുന്ന പരിപാടികളുണ്ടാവില്ല.

വിവരസാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും. ഇംഗ്ലീഷില്‍ പ്രത്യേക പരിപാടിയുമുണ്ടാവും. മുനീര്‍ പറഞ്ഞു.

ഓണത്തിന് സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അതിന് കഴിഞ്ഞില്ല. ചാനല്‍ അവശ്യം ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു. 80 കോടി രൂപയുടെ നിക്ഷേപത്തോടെ തുടങ്ങാനുദ്ദേശിക്കുന്ന ചാനല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് 200 കോടി രൂപ മൂലധന വര്‍ധനവ് ഉദ്ദേശിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ കാക്കനാട്ട് മുന്നര ഏക്കര്‍ സ്ഥലം വാങ്ങി സ്റുഡിയോക്കുള്ള കെട്ടിടം പണി തുടങ്ങികഴിഞ്ഞു. എറണാകുളത്തായിരിക്കും ചാനലിന്റെ പ്രധാന ഓഫീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X