കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്ക് വിളയാട്ടം; നാട്ടാര്‍ക്ക് പ്രാണഭയം

  • By Staff
Google Oneindia Malayalam News

പുലിപ്പേടിയോടുള്ള ജനങ്ങളുടെ പ്രതികരണമറിയാന്‍ ദുരന്ത ഭൂമി തിരഞ്ഞെടുത്ത കൈരളി ചാനലിലെ ഒടിയന്‍ സംഘം ഒടുവില്‍ പുലിവാലു പിടിച്ചു.

പ്രതികരിക്കുന്നവരറിയാതെ പ്രതികരണങ്ങള്‍ കാമറയില്‍ പകര്‍ത്തുന്ന ഒരു വിനോദ പരിപാടി ഇപ്പോള്‍ എല്ലാ ചാനലുകളിലുമുണ്ട്.. പുലി വരുന്നേയെന്ന് വിളിച്ചു കൂവി ജനങ്ങളെ വിഡ്ഡികളാക്കി രസിച്ച പഴയ ഇടയന്റെ കഥയാണണ ്കൈരളി തങ്ങളുടെ ഒടിയന്‍ എന്ന പരിപാടിക്ക് വിഷയമാക്കിയത്. അരങ്ങിന്റെ കാര്യത്തില്‍ പക്ഷേ ചാനലിനു തെറ്റി. കെട്ടുകഥ പറഞ്ഞ് കബളിപ്പിച്ച് ആള്‍ക്കാരുടെ ഭാവമൊപ്പിയെടുക്കാന്‍ കൈരളി രഹസ്യക്യാമറയുമായി ഇറങ്ങിയത്, ഓര്‍മ്മകളില്‍ നിന്നു മായാത്ത ദുരന്തത്തിന്റെ നടുക്കവുമായി ജീവിക്കുന്ന അമ്പൂരിയില്‍. കുറച്ച് ദിവസമേ ആയിട്ടുള്ളു.

പുലിപ്പേടിയില്‍ ജനം പതറുന്നത് പകര്‍ത്തുകയായിരുന്നു ചാനല്‍സംഘത്തിന്റെ ലക്ഷ്യം. ജീപ്പില്‍ കാമറയൊളിപ്പിച്ച് , ചീനക്കാല റോഡരികത്തു വീട്ടില്‍ ഷൈജുവിനോട് റോഡു വഴി പുലി ഓടിയ കഥ പറഞ്ഞു. വനാതിര്‍ത്തിയായതിനാല്‍ ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം മുമ്പും ഉണ്ടായിട്ടുണ്ട്. സംഭവം വിശ്വസിച്ച ഷൈജു, അയല്‍ക്കാരെയുംം ബന്ധുക്കളെയും ഉടന്‍ വിവരമറിയിച്ചു.

നിമിഷങ്ങള്‍ക്കകം മുപ്പതോളമാള്‍ക്കാര്‍ ആയുധങ്ങളുമായി പുലിയെ നേരിടാനിറങ്ങി. പരിസരവാസികള്‍ വളര്‍ത്തു മൃഗങ്ങളെ വീട്ടിനുള്ളിലാക്കി. സ്ത്രീകളും കുട്ടികളും പേടിച്ച് മുറികള്‍ക്കുള്ളില്‍ത്തന്നെയിരുന്നു. ഗ്രാമമൊന്നടങ്കം ഭയന്നു വിറയ്ക്കുന്നത് ചാനല്‍ സംഘം തനിമ ചോരാതെ കാമറയില്‍ പകര്‍ത്തി. ആവശ്യത്തിിനു ദൃശ്യങ്ങളായപ്പോള്‍ അവര്‍ തന്നെ ഒടിവിദ്യയുടെ രഹസ്യം പുറത്തു വിട്ടു.

ഇളിഭ്യരായ നാട്ടുകാര്‍ ചാനലുകാര്‍ക്കു നേരേ ആത്മാവിഷ്കാരത്തിനു മുതിര്‍ന്നു. ഇതിനിടെ വനം കണ്‍സര്‍വേറ്റര്‍ വിന്‍സന്റ് സൂട്ടി, ഡി എഫ് ഒ ജോസഫ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം വനപാലകര്‍ തോക്കുമായെത്തി. ഡപ്യൂട്ടിി കളക്ടര്‍ ഗണേഷ് പാള്ളയും തഹസീല്‍ദാര്‍ വേലപ്പന്‍ നായരും വിവരമറിഞ്ഞ് അമ്പൂരിയിലെത്തി. അപ്പോഴേയ്ക്കും നാട്ടുകാരില്‍ ചിലര്‍ക്ക് സമ്മാനങ്ങളും നല്‍കി സംഘം മുങ്ങി. ചാനലിന്റ ഒടിയ വിദ്യയില്‍ പങ്കാളികളാവുന്നവര്‍ക്ക് (ഇരയാവുന്ന) സമ്മാനം നല്‍കുന്നത് പതിവാണ്.

മഹാദുരന്തത്തിന്റെ നടുക്കം മാറാത്ത ഒരു ഗ്രാമത്തെയൊന്നടങ്കം കബളിപ്പിച്ച സംഭവം നാട്ടിലാകെ പ്രതിഷേധമുയര്‍ത്തി. ഗതാഗതം സ്തംഭിപ്പിച്ച്, പോലീസിന്റെയും വനം വകുപ്പിന്റെയും മറ്റുദ്യോഗസ്ഥരുടെയും സമയം കവര്‍ന്ന് കൈരളി നേടിയതെന്തെന്നാണ് നാട്ടുകാരൊന്നടങ്കം ചോദിക്കുന്നത്. (അത് പരിപാടിയില്‍ കാണാം)

എന്തായാലും കൈരളിക്ക് ഈപരിപാടിയില്‍ നഷ്ടം ഒന്നും ഉണ്ടായില്ല. പകരം നേട്ടം മാത്രം. പരിപാടിയെക്കുറിച്ച് അറിയാത്തവര്‍ കൂടി അറിയാനിടയായി.

പ്രധാന മലയാള പത്രങ്ങളെല്ലാം സംഭവത്തെക്കുറിച്ച് വാര്‍ത്ത കൊടുത്തതാണ് കൈരളിയുടെ - ഒടിയന്‍- എന്ന പരിപാടിക്ക് പ്രചാരമായി ഭവിച്ചത്. അടുത്ത ഒടിയന്‍ കാണാന്‍ പുതുതായി 100 അമ്പൂരിക്കാരെങ്കിലും ഉണ്ടാവുമെന്നത് ഉറപ്പ്. ഒപ്പം മറ്റ് കുറെ പുതിയ കാഴ്ചക്കാരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X