കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കറിന് ഗ്രാമി പുരസ്കാരം

  • By Staff
Google Oneindia Malayalam News

ദില്ലി: സിത്താര്‍ വിദഗ്ധന്‍ പണ്ഡിറ്റ് രവിശങ്കറിന് ഗ്രാമി അവാര്‍ഡ്. സംഗീതരംഗത്തെ പ്രശസ്തമായ അന്താരാഷ്ട്രഅംഗീകാരങ്ങളില്‍ ഒന്നായാണ് ഗ്രാമി അവാര്‍ഡിനെ കണക്കാക്കുന്നത്.

അദ്ദേഹത്തിന്റെ ഫുള്‍ സര്‍ക്കിള്‍ കാര്‍ണി ഹാള്‍ 2000 എന്ന ആല്‍ബത്തിലെ സാറ്റര്‍ഡേ നെറ്റ് ഇന്‍ ബോംബെ- റിമെമംബര്‍ ശക്തി എന്ന സംഗീതശകലമാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ് വേള്‍ഡ് മ്യൂസിക് ആല്‍ബം എന്ന വിഭാഗത്തിലെ ഗ്രാമി പുരസ്കാരത്തിനാണ് രവിശങ്കറിന്റെ ആല്‍ബം തിരഞ്ഞെടുക്കപ്പെട്ടത്.

രവിശങ്കറിന് ഇത് മൂന്നാമത്തെ ഗ്രാമി അവാര്‍ഡാണ്. നേരത്തെ 1968ലും 1972ലും അദ്ദേഹത്തിന് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഫുള്‍ സര്‍ക്കിള്‍ എന്ന ആല്‍ബം തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് രവിശങ്കര്‍ പറഞ്ഞു. ഇതൊരു ലണ്ടനില്‍ നടത്തിയ ഒരു തത്സമയസംഗീതപരിപാടി അപ്പാടെ പകര്‍ത്തിയതാണ് ഫുള്‍സര്‍ക്കിള്‍ എന്ന ആല്‍ബം. സാധാരണ റിക്കോര്‍ഡിംഗ് സ്റുഡിയോകളിലാണെങ്കില്‍ നമുക്കിടയ്ക്ക് നിര്‍ത്തി, കൂടുതല്‍ വിശദമായി ഓരോ ഭാഗങ്ങളും വീണ്ടും വായിക്കാന്‍ അവസരമുണ്ടാകും. എന്തായാലും ഈ സംഗീതക്കച്ചേരിയുടെ റെക്കോര്‍ഡിംഗ് തികച്ചും പോരായ്മകളില്ലാത്ത ഒന്നായിരുന്നു. പിന്നീട് വളരെ കുറച്ചു മാറ്റങ്ങളേ വരുത്തേണ്ടതായി വന്നുള്ളൂ. - രവിശങ്കര്‍ പറഞ്ഞു.

സഹോദരന്‍ ഉദയശങ്കറിന്റെ ഡാന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ രവിശങ്കര്‍ 18 ാംവയസ്സിലാണ് സിത്താര്‍ എന്ന ഉപകരണത്തിനായി ജീവിതം സമര്‍പ്പിക്കുന്നത്. പിന്നീട് പണ്ഡിറ്റ് രവിശങ്കര്‍ ഈ ഉപകരണത്തിലൂടെ പുതിയൊരു സംഗീതാനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. സിത്താറുമായി പിന്നീടദ്ദേഹത്തിന്റെ ഒരു ജൈത്രയാത്രയാണ് ലോകം കണ്ടത്. ചെന്ന രാജ്യങ്ങളിലെല്ലാം അദ്ദേഹം മഹാത്ഭുതമായി.

സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം സൃഷ്ടിച്ച് സിനിമാരംഗത്തും രവിശങ്കര്‍ ശ്രദ്ധേയനായി. പാശ്ചാത്യസംഗീതത്തെ ഭാരതീയസംഗീതവുമായി കൂട്ടിയിണക്കി ഫ്യൂഷന്‍സംഗീതത്തിന് തുടക്കമിട്ടതും രവിശങ്കറാണ്. 1970കളില്‍. 1968ല്‍ യഹൂദി മെനുവിനും(വയലിന്‍) രവിശങ്കറും കൂടി നിര്‍മ്മിച്ച ഈസ്റ് മീറ്റ്സ് വെസ്റ് എന്ന സംഗീതആല്‍ബത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.

റോക്ക്സംഗീതരംഗത്ത് വിപ്ലവം സൃഷ്ടിച്ച ബീറ്റില്‍സ് എന്ന ഗ്രൂപ്പിനെയും രവിശങ്കര്‍ ആകര്‍ഷിച്ചു. ജോണ്‍ ലെനന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഏതാനും ബീറ്റില്‍സ് ഗാനങ്ങള്‍ക്ക് രവിശങ്കര്‍ സിത്താര്‍ വായിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X