കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവം റഷ്ദി !

  • By Staff
Google Oneindia Malayalam News

മാധ്യമങ്ങളിലെ അമിതപ്രചരണങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. ഇനി സാത്താന്റെ വചനങ്ങള്‍ ലോകം ശരിയായി മനസ്സിലാക്കും.- അടുത്തിടെ സലോണ്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ റഷ്ദി തന്റെ സ്വകാര്യമോഹം പങ്കുവച്ചിട്ട് അധികം കാലമായില്ല. അതിനു മുമ്പേ ഇതാ റഷ്ദിയെ വീണ്ടും സാത്താന്‍ വേട്ടയാടുന്നു. ഇക്കുറി അത് എയര്‍ കാനഡ എന്ന വിമാനക്കമ്പനിയുടെ രൂപത്തിലാണെന്ന് മാത്രം.

സല്‍മാന്‍ റഷ്ദിയ്ക്ക് തങ്ങളുടെ വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള എയര്‍ കാനഡയുടെ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റഷ്ദിയുടെ വിമാനയാത്രയ്ക്ക് അമിതമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന തലവേദന ഒഴിവാക്കാനാണ് എയര്‍ കാനഡ റഷ്ദിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വളരെ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ റഷ്ദിയ്ക്ക് വേണ്ടി ഒരുക്കേണ്ടി വരും. ഇത് മറ്റ് യാത്രക്കാര്‍ക്ക് ഒട്ടേറെ അസൗകര്യമുണ്ടാക്കുന്നുമുണ്ടത്രെ. ഇതിനാലാണ് റഷ്ദിയെ ഇനി മുതല്‍ തങ്ങളുടെ വിമാനത്തില്‍ കയറ്റേണ്ടെന്ന് എയര്‍ കാനഡ തീരുമാനിച്ചത്.

റഷ്ദിയെയും കൊണ്ട് അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങള്‍ പ്രത്യേക സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് യുഎസ് ഫെഡറല്‍ എവിയേഷന്‍ അധികൃതര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു.

സാത്താനിക് വേഴ്സസ് എന്ന നോവലാണ് റഷ്ദിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. 1981ല്‍ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നെങ്കിലും സാത്താനിക് വേഴ്സസ് എന്ന നോവലാണ് റഷ്ദിയെ ലോകപ്രശസ്തനാക്കിയത്. കാരണം മറ്റൊന്നുമല്ല. ഈ നോവല്‍ ഇറങ്ങിയതിന് ശേഷമാണ് ഇറാന്റെ ആത്മീയനേതാവായ ആയത്തൊള്ള ഖൊമേനി 1989ല്‍ റഷ്ദിയെ വധിക്കാനുള്ള ഫത്വ(മതശാസനം) പുറപ്പെടുവിച്ചത്. സാത്താനിക് വേഴ്സസില്‍ ഇസ്ലാമിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഖൊമേനി അന്ന് റഷ്ദിയ്ക്കെതിരെ വധശിക്ഷ വിധിച്ചത്.

പക്ഷെ പിന്നീട് ഖൊമേനി തന്റെ ഫത്വ പിന്‍വലിച്ചെങ്കിലും മറ്റ് ചില മതതീവ്രവാദസംഘടനകള്‍ റഷ്ദിക്കെതിരെ ഭീഷണി തുടര്‍ന്നു. എന്നാല്‍ കാലം ചെല്ലുംതോറും റഷ്ദിയ്ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ രോഷം ആറിത്തണുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എയര്‍ കാനഡയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം.

അതെ, സാത്താന്റെ പ്രേതം പാവം റഷ്ദിയെ ഇപ്പോഴും വേട്ടയാടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X