കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ നാടകോത്സവം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊല്ലം: ശാകുന്തളം എന്ന കൂടിയാട്ടത്തോടെ ദേശീയ നാടകോത്സവത്തിന് കൊല്ലം സോപാനം കലാകേന്ദ്രത്തില്‍ തുടക്കം. ദുഷ്യന്തന്റെയും ശകുന്തളുടെയും വികാരനിര്‍ഭരമായ ജീവിതം രണ്ടുമണിക്കൂര്‍ നേരത്തില്‍ ഇരിങ്ങാലക്കുട നടനകൈരളി അവതരിപ്പിച്ചു. സംസ്കൃതത്തിലായിരുന്നു നാടകാവതരണം.

മനുഷ്യത്വം നഷ്ടപ്പെടുന്ന ലോകത്തിന് സാന്ത്വനമാണ് നാടകങ്ങളും നാടകപ്രവര്‍ത്തനങ്ങളുമെന്ന് ബംഗാളിലെ നാടക പ്രവര്‍ത്തകനായ രുദ്രപ്രസാദ് സെന്‍ഗുപ്ത പറഞ്ഞു. നേരത്തെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രുദ്രപ്രസാദ്.

ശാസ്ത്രപുരോഗതിയുടെ പാതകള്‍ വെട്ടിത്തുറക്കുമ്പോഴും ലോകം കൂടുതല്‍ അന്ധമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നാല് കോടി കുഞ്ഞുങ്ങള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ 6,000 കോടി ദരിദ്രമായ അയല്‍രാജ്യത്തിന് സൈനികനീക്കത്തിന് രാജ്യം ഉഴിഞ്ഞുവച്ചിരിക്കുന്നു. ഇത് ഭ്രാന്താണ്. - അദ്ദേഹം പറഞ്ഞു.

ഇക്കുറി മൂന്നു അന്യഭാഷാനാടകങ്ങള്‍ അവതരിപ്പിക്കും. ഹിന്ദി, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ തനത് സംസ്കാരം ഉള്‍ക്കൊള്ളുന്ന നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ മലയാളനാടകം പശുഗായത്രി മൊഴിമാറ്റം നടത്തി രാജസ്ഥാനിലെ ആജ് തീയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കും.

ഓരോ ദിവസവും അവതരിപ്പിക്കുന്ന നാടകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ അതാത് ദിവസം പൊതുജനങ്ങള്‍ക്ക് നല്കുന്നു. നാടകം തുടങ്ങും മുമ്പ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ നാടകത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിശദീകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X