ആദിവാസിപ്രേമം ഫാഷനായി: പത്മനാഭന്
കോഴിക്കോട്: ആദിവാസിപ്രേമം സാഹിത്യകാരന്മാര്ക്ക് ഫാഷനായി മാറിയിരിക്കുകയാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്. കല്പക ഓഡിറ്റോറിയത്തില്‍ രാമാശ്രമം അവാര്‍ഡ്ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി നേതാവ് സി.കെ. ജാനു സെക്രട്ടേറിയറ്റ് നടയില്‍ പട്ടിണി കിടന്നപ്പോള്‍ പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്മാര് അവിടെയെത്തി ജാനുവിന്റെ കൂടെ പാടുകയും നൃത്തമാടുകയും ഉണ്ടായി. വെറെ ചിലര്‍ ജാനുവിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിച്ചു. യഥാര്‍ത്ഥ ആദിവാസിപ്രേമമാണോ ഇതൊക്കെ ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് സംശയിക്കണം. ഇതെല്ലാം മറ്റെന്തോ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവൃത്തിയാണെന്ന് പത്മനാഭന് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ അവാര്‍ഡുകളുടെ എണ്ണം ദിനംപ്രതി പെരുകിവരുന്നു. പലതും കള്ളമാണ്. എന്നാല്‍ ചിലത് അങ്ങനെയല്ല. ട്രസ്റും പണവുമൊക്കെയുണ്ടാവും. പക്ഷെ ഈ അവാര്‍ഡ് ചിലര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. ശ്രീ ബുദ്ധന്റെ പേരിലുള്ള അവാര്‍ഡ് സ്ഥലത്തെ കശാപ്പുകാരനാണ് നല്കുന്നതെങ്കില് അതിന്റെ മൂല്യമെത്രയുണ്ടെന്ന് ആലോചിക്കാവുന്നതേയുള്ളൂ. - അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡോ.സി.കെ. രാമചന്ദ്രന് അധ്യക്ഷനായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാ മാനേജിംഗ് ട്രസ്റി ഡോ.പി.കെ. വാര്യര്‍ അവാര്‍ഡ് സമ്മാനിച്ചു. കെ. പാനൂരും ഡോ.കെ.എന്‍. രാജിനുവേണ്ടി ഡോ.സി.കെ. രാമചന്ദ്രനും അവാര്‍ഡ് ഏറ്റുവാങ്ങി. എം.വി. ദേവന്, പി. വത്സല, എ.പി. കുഞ്ഞിക്കണ്ണന്, ഡോ. കെ. മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.