കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ മലയാളം ടിവി ചാനല്‍

  • By Super
Google Oneindia Malayalam News

ദുബായ് : വിദേശ മലയാളികള്‍ക്കു വേണ്ടി ദുബായ് ആസ്ഥാനമായി 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു.

കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് ് ചാനല്‍ സംപ്രേക്ഷണം തുടങ്ങുമെന്ന് സംരംഭകരായ മിഡില്‍ ഈസ്റ് ടെലിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ തോമസ് അറിയിച്ചു. ഗള്‍ഫിലുളള 25 ലക്ഷം മലയാളികളെ ലക്ഷ്യമാക്കിയാണ് ചാനല്‍ ആരംഭിക്കുന്നത്. 24 മണിക്കുറും സംപ്രേക്ഷണം ഉളള ഡിജിറ്റല്‍ ചാനലായിരിക്കും ഇത്.

മലയാളം പരിപാടികള്‍ക്കു പുറമെ ഹിന്ദിയും മറ്റു ദക്ഷിണേന്ത്യന്‍ പരിപാടികളും ഇടകലര്‍ത്തിയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. നിശ്ചിത സമയത്തില്‍ മറുഭാഷാ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ആദ്യ മലയാള ചാനലാവും ഇത്. മധ്യേഷ്യ, ഇന്ത്യ, ആസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പരിപാടികള്‍ ലഭ്യമാകും.

96 കോടി രൂപയാണ് പ്രാഥമിക മുതല്‍ മുടക്ക്. പ്രമുഖ മലയാള ചാനലുകളുമായി കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി ജോണ്‍ തോമസ് പറഞ്ഞു. വിവിധ ഭാഷകളുടെ സംഗമം എന്ന നിലയില്‍ ചാനല്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് ആദ്യം പ്രവര്‍ത്തനം തുടങ്ങുന്ന ചാനലിന് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ വൈകാതെ ഓഫീസുകള്‍ തുടങ്ങും.

പനാംസാറ്റ് 10 ഉപഗ്രഹം വഴിയാണ് സംപ്രേക്ഷണം. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ അലന്‍ മീഡിയയുടെ സഹോദര സ്ഥാപനമാണ് മിഡില്‍ ഈസ്റ് ടെലിവിഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X