കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവന്ദനത്തോടെ സൂര്യോത്സവം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മാസം നീണ്ടുനില്ക്കുന്ന സൂര്യയുടെ സാംസ്കാരികോത്സവത്തിന് തുടക്കമായി. 31 ഗുരുക്കന്‍മാര്‍ക്കുള്ള വന്ദനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഹിന്ദിനടന്മാരായ ദേവാനന്ദ്, ഷമ്മി കപൂര്‍, തമിഴ് നടന്‍ നാഗേഷ്, നടി മനോരമ, ഗാനരചയിതാവ് നൗഷാദ്, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മലയാളസിനിമയിലെ തലമുതിര്‍ന്നവരായ പറവൂര്‍ ഭരതന്‍, ആറന്മുള പൊന്നമ്മ എന്നിവര്‍ ഇളംതലമുറയുടെ വന്ദനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 31 ഗുരുക്കന്മാരില്‍ ചിലരാണ്. തലമുതിര്‍ന്നവരുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന കലാകാരന്മാരില്‍ മമ്മൂട്ടി, ബാലചന്ദ്രമേനോന്‍, കല്പന എന്നിവര്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി 31 ദിവസം നീണ്ടുനില്ക്കുന്ന ഉത്സവത്തില്‍ 1000 കലാകാരന്മാര്‍ പങ്കെടുക്കും. സൂര്യ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ഇന്ത്യന്‍ പനോരമയും ഉണ്ടായിരിക്കും.

കലാഗ്രാമം എന്ന പേരിലറിയപ്പെടുന്ന ഫോട്ടോ-പോസ്റര്‍ പ്രദര്‍ശനത്തില്‍ ഒറീസ്സയിലേയും ബിഹാറിലേയും കലാകാരന്മാര്‍ പങ്കെടുക്കും. വീഡിയോ ഫെസ്റിവല്‍, നൃത്ത-സംഗീതോത്സവം, നാടകോത്സവം എന്നിവയും നടക്കും

. സൂര്യോത്സവത്തിന്റെ അവസാനദിവസങ്ങളില്‍ എം. കുമാരന്‍ എന്ന പഴയകാല സര്‍ക്കസിലെ ട്രപ്പീസ് കലാകാരനെ ആദരിക്കും. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞ സൂര്യയില്‍ ഇപ്പോള്‍ 20,000 അംഗങ്ങളുണ്ട്.

കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം കലാസ്വാദകര്‍ 20 വര്‍ഷം മുമ്പാണ് സൂര്യയ്ക്ക് രൂപം നല്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X