കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബുക്കര്‍ സമ്മാനം യാന്‍ മാര്‍ട്ടലിന്
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരനായ യാന്‍ മാര്‍ട്ടലിന്. ലൈഫ് ഓഫ് പൈ എന്ന നോവലാണ് യാന്‍ മാര്‍ട്ടലിനെ ബുക്കര്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
50,000 പൗണ്ട് (37 ലക്ഷം രൂപ) ആണ് സമ്മാനത്തുക. മാന്‍ബുക്കര്‍ പ്രൈസ് എന്ന് പുരസ്കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 130 നോവലുകളില്‍ നിന്നാണ് ലൈഫ് ഓഫ് പൈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
സാധ്യതാ പട്ടികയിലുണ്ടായിരുന്ന അഞ്ച് കൃതികളില്‍ ഇന്ത്യക്കാരനായ രോഹിണ് ടണ്‍ മിസ്ട്രിയുടെ ഫാമിലി മാറ്റേഴ്സും ഉണ്ടായിരുന്നു.
Comments
Story first published: Wednesday, October 2, 2002, 23:53 [IST]