കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയസന്ദേശങ്ങളായി കോമുവിന്റെ സൃഷ്ടികള്‍

  • By Staff
Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയപരമാവുക എന്നത് എന്റെ ജോലിയാണ്-- ശില്പിയും ചിത്രകാരനുമായി റിയാസ് കോമു ഇങ്ങനെ പറയുമ്പോള്‍ തന്റെ മാധ്യമത്തോടുള്ള സമീപനം വ്യക്തമാക്കുകയാണ്.

തന്റെ മാധ്യമം ചില സന്ദേശങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് കോമുവിന് നിശ്ചയമുണ്ട്.

ഡിസംബര്‍ 21ന് മുംബൈയിലെ സാക്ഷി ഗാലറിയില്‍ കോമുവിന്റെ ആദ്യത്തെ ചിത്ര-ശില്പ പ്രദര്‍ശനം നടക്കുകയാണ്. നേരത്തെ പല ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനങ്ങളില്‍ കോമുവിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തന്റേതു മാത്രമായ സൃഷ്ടികളുടെ പ്രദര്‍ശനം കോമു നടത്തുന്നത് ആദ്യമായാണ്.

തന്റെ എല്ലാ സൃഷ്ടികളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രതിഷേധ ബിംബമാണെന്ന് കോമു പറയുന്നു. ചുറ്റുമുള്ള ജീവിതത്തിലേക്കുയര്‍ത്തുന്ന താക്കീതുകളാണ് കോമുവിന്റെ ചിത്രങ്ങള്‍.

തന്റെ ചിത്രങ്ങള്‍ ആസ്വാദകനിലേക്ക് തിരിഞ്ഞുനോക്കുന്നവയാണ്. അല്ലാതെ വെറുതെ ചുമരില്‍ അലങ്കാരത്തിനായി കിടക്കുന്നവയോ വെറുതെ ഒരു കഥ പറയുന്നവയോ അല്ല. - കോമു പറയുന്നു. ചിത്രരചനയുടെ തന്നെ മറ്റൊരു തുടര്‍ച്ചയാണ് ശില്പനിര്‍മിതിയെന്ന് കോമു.

നഗരത്തിന്റെ വിഹ്വലമായ സ്ഥിതിവിശേഷങ്ങളെ ധ്വനിപ്പിക്കുന്നവയാണ് കോമുവിന്റെ ശില്പങ്ങളും ചിത്രങ്ങളും. ദരിദ്രരുടെ വിലാപങ്ങള്‍ മാത്രമല്ല, ഇടത്തരക്കാരന്റെ നിസ്സംഗതയും കോമു തന്റെ സൃഷ്ടികള്‍ക്ക് വിഷയമാക്കുന്നു. പക്ഷെ 20,000 മുതല്‍ 45,000 രൂപ വരെ വിലയുള്ള കോമുവിന്റെ സൃഷ്ടികള്‍ക്ക് സമ്പന്നരുടെ അകത്തളങ്ങളില്‍ ചെന്നൊടുങ്ങാനാണ് വിധി.

കേരളത്തിലാണ് ജനിച്ചതെങ്കിലും 92 മുതലേ കോമു മുംബൈയിലാണ്. അവസാന വര്‍ഷ ബിരുദത്തിന് പഠിക്കുകമ്പോള്‍ കോമു അതുപേക്ഷിച്ച് ജെ ജെ സ്കൂള്‍ ഒഫ് ആര്‍ട്സില്‍ ചേരുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X