കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി അവാര്‍ഡ് ശിഹാബുദ്ദീന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അബുദാബി സമാജത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാഹിത്യപുരസ്കാരം കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്. കത്തുന്ന തലയണ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.

10,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് ഈ പുരസ്കാരം. എഴുത്തുകാരായ പെരുമ്പടവം ശ്രീധരന്‍, സക്കറിയ, പൂവച്ചല്‍ ഖാദര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ തിരഞ്ഞെടുത്തത്.

അടുത്തമാസം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ ഈ അവാര്‍ഡ് സമ്മാനിക്കും. അബുദാബി സമാജം സെക്രട്ടറി എ.എം. മുഹമ്മദ് ജനവരി രണ്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X