കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിവംശരായിയുടേത് കാല്പനികതയുടെ പുതിയ ലോകം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹരിവംശരായി ബച്ചന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. മധുശാലയില്‍ വളരെ മനോഹരമായാണ് അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുന്നത്. വ്യക്തിയെന്ന നിലയില്‍ എന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ ഒരിക്കലും മറക്കാനാവാത്ത ഒരാളാണ് അദ്ദേഹം. ഹരിവംശരായി ബച്ചന്റെ മധുശാല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. കെ. എസ്. മണി പറഞ്ഞു.

2003 ജനവരി 18 ശനിയാഴ്ച അന്തരിച്ച ഹരിവംശരായ് ബച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിവരിയ്ക്കുകയായിരുന്നു മണി.

കേന്ദ്ര ഹിന്ദി ഉപദേശക സമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തെ പല തവണ കണ്ടിട്ടുണ്ട്. മറക്കാനാവാത്ത കൂടിക്കാഴ്ചകളായിരുന്നു അവ.

ആകര്‍ഷകമായ ഭാഷയിലാണ് ഹരിവംശരായി ബച്ചന്‍ എഴുതുന്നത്. ഹിന്ദി കവിതയുടെ കാല്പനിക പാരമ്പര്യം പുതിയ മേഖലകളിക്ക് വ്യാപരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

1997ലാണ് മധുശാല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ബച്ചനെ അറിയിച്ചത്. വിവര്‍ത്തനം ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ട് അദ്ദേഹം കത്തയച്ചു. ബച്ചന്റെ കൃതി വിവര്‍ത്തനം ചെയ്യുകയെന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. വിവര്‍ത്തനം പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്റെ കോപ്പി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മറ്റ് ഭാഷകളിലെ സാഹിത്യത്തിലെ പ്രവണതകള്‍ അറിയുന്നതിന് സവിശേഷമായൊരു താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു- മണി പറഞ്ഞു.

ഹിന്ദിയിലെ പല പ്രശസ്ത കവികളുടെയും കവിതകള്‍ മണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം അദ്ദേഹം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X