കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹത്തിന്റെ നീരുറവകള്‍ കണ്ടെടുക്കണം: എംടി

  • By Staff
Google Oneindia Malayalam News

പൊന്നാനി: സ്നേഹത്തിന്റെ നീരുറവകള്‍ തിരിച്ചുപിടിയ്ക്കലാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് നോവലിസ്റ് എം.ടി. വാസുദേവന്‍നായര്‍.

പൊന്നാനിയില്‍ ഇഎംഎസിന്റെ ലോകം ദേശീയസെമിനാറില്‍ കേരളം ഇഎംഎസിന് ശേഷം എന്ന വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴകള്‍ പലതും വറ്റി. വറ്റാത്ത പുഴകള്‍ വില്പനച്ചരക്കുകളായി. സ്നേഹത്തിന്റെ നീരുറവകള്‍ തിരിച്ചുപിടിക്കണം. അതിലൂടെ മാത്രമേ സംസ്കാരസമ്പന്നരാവാന്‍ നമുക്ക് കഴിയൂ.- എംടി പറഞ്ഞു.

പണ്ട ്നെഞ്ച് കീറി നേരിനെ കാട്ടാന്‍ കവിയ്ക്ക് കഴിഞ്ഞു. പക്ഷെ സ്നേഹം അപ്രസക്തമായ ഇന്ന് സൂക്ഷമദര്‍ശിനി നെഞ്ചിന് നേരെ വച്ചാലും സത്യം കാണാന്‍ സാധിക്കുകയില്ലെന്ന് എംടി പറഞ്ഞു.

ലോകം ചുരുങ്ങുന്നതിന് അനുസരിച്ച് മനസ്സിന്റെ ജനല്‍പാളികള്‍ തുറന്നിടണം. ബ്രിട്ടനില്‍ ബിബിസി നടത്തിയ സര്‍വെയില്‍ ടോണി ബ്ലെയറിനെ രാജ്യത്ത് നിന്ന് പുറത്താക്കാനും നെല്‍സണ്‍ മണ്ഡേലയെ തിരിച്ചുകൊണ്ടുവരാനും ബഹുഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. മാനവികതയിലേക്കുള്ള തിരിച്ചുപോക്കാണ് ഇത് കാണിക്കുന്നത്. - എംടി ചൂണ്ടിക്കാട്ടി.

ഡോ.കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷനായിരുന്നു. ഡോ. തോമസ് ഐസക് എംഎല്‍എ, ഡോ. കെ.ജി. പൗലോസ്, ഡോ. മിനി പ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി. ജ്യോതിദാസ് സ്വാഗതവും പ്രൊഫ. എന്‍. കോമളവല്ലി നന്ദിയും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X