കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം ശാഖ ദോഹയിലും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കലാമണ്ഡലത്തിന്റെ ശാഖ ഖത്തറിലെ ദോഹയില്‍ തുറക്കും. ഗള്‍ഫ് നാടുകളില്‍ തുറക്കുന്ന രണ്ടാമത്തെ ശാഖയാണിത്.

2002 സപ്തംബറിലാണ് ആദ്യശാഖ ദുബായില്‍ തുറന്നത്. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ദുബായ് ശാഖയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ കലാമണ്ഡലം ശാഖ വിജയമായി. ഇതോടെയാണ് ദോഹയിലും ശാഖ തുറക്കാന്‍ തീരുമാനമായത്.

ദുബായിലെ ശാഖയിലുള്ള അതേ രീതിയായിരിക്കും ദോഹയിലും. ഈ ശാഖ നടത്തുക സ്വകാര്യവ്യക്തികളായിരിക്കുമെങ്കിലും അധ്യാപകര്‍ കലാമണ്ഡലത്തില്‍ നിന്നായിരിക്കും. കലാമണ്ഡലത്തിന് സാമ്പത്തിക ബാധ്യതയില്ലെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

കഥകളി, മോഹിനിയാട്ടം, തുള്ളല്‍, പഞ്ചവാദ്യം എന്നിവയിലാണ് ഇപ്പോള്‍ പരിശീലനം നല്കുന്നത്. നൃത്തം, വായ്പാട്ട്, ഉപകരണസംഗീതം എന്നിവയില്‍ ഹ്രസ്വകോഴ്സുകളും നല്കിവരുന്നു. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്സുകളുടെ കാലാവധി.

ദുബായില്‍ ശാഖ തുറക്കും മുമ്പ് അവിടുത്തെ സൗകര്യങ്ങള്‍ കലാമണ്ഡലം സെക്രട്ടറിയും സാംസ്കാരികവകുപ്പ് സെക്രട്ടറിയും നേരിട്ട് പോയി പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. കലാമണ്ഡലത്തിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ മുന്‍കയ്യില്‍ ശാഖ തുറക്കുമ്പോള്‍ കോഴ്സിന്റെ നിലവാരം താഴുമോ എന്ന ആശങ്കയും നീക്കുന്ന തരത്തിലായിരുന്നു ദുബായിലെ ശാഖാപ്രവര്‍ത്തനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X