കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയയുടെ ദുരിതം സ്ത്രീയായതിനാല്‍ : കമല

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്ത്രീയായതുകൊണ്ടാണ് വിനയ ഇത്രയും കഷ്ടപ്പാടുകള്‍ സഹിയ്ക്കേണ്ടിവരുന്നതെന്ന് എഴുത്തുകാരി കമല സുരയ്യ. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പൊലീസ് കോണ്‍സ്റബിള്‍ വിനയയുടെ ആത്മകഥാഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല സുരയ്യ.

എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര എന്ന കൃതി പ്രൊഫ. എം.കെ. സാനുവിന് നല്കിയാണ് കമല സുരയ്യ പ്രകാശനം ചെയ്തത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട വിനയയെ തിരിച്ചെടുക്കണമെന്നും പ്രൊമോഷന്‍ നല്കണമെന്നും കമല സുരയ്യ പറഞ്ഞു.

ഇവിടെ ഒരു ശുദ്ധികലശമാണ് വേണ്ടത്. ഈ മാറ്റത്തിന് ചെറുപ്പക്കാര്‍ മുന്നോട്ട് വരണം. ഏതിനും മന്ത്രിമാരുടെ പിന്നാലെ നടക്കുന്നത് ഒഴിവാക്കണം. വിനയയുടെ കഥ കേട്ട ശേഷം വിഷമം തോന്നി. വിനയ പ്രതിഷേധിച്ചതാണോ കുറ്റമായത്. പ്രതിഷേധം കുറ്റമാണോ?- കമല സുരയ്യ ചോദിച്ചു.

വിനയയുടെ കണ്ണീരിന് പകരം ചോദിക്കാന്‍ ആളുണ്ടാവും. ഇവിടുത്തെ പഴയ പൊലീസ് മാനുവല്‍ പുതുക്കി എഴുതണം. പൊലീസ് ഇവിടെ പേടിപ്പിക്കുന്ന എന്തോ ഒന്നാണ്. ഇതിന് കാരണം ഭരണകൂടത്തിന്റെ നയമാണ്.- കമല സുരയ്യ പറഞ്ഞു.

ജാതിസമ്പ്രദായത്തിലൂടെ കേരളത്തിലുണ്ടായ അടിമമനോഭാവമാണ് വിനയ സംഭവത്തിലും പ്രതിഫലിക്കുന്നതെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. എഴുത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന ധാരണയാണ് സ്വന്തം കഥ പുസ്തമാക്കി എഴുതാന്‍ പ്രേരണയായതെന്ന് വിനയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X