കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലിംഗരാജു: 'സത്യ'വും അസത്യവും

  • By Lakshmi
Google Oneindia Malayalam News

Book: The Double Life Of Ramalinga Raju
ഐടി ലോകത്തെ അതികായനായിരുന്ന ആന്ധ്രപ്രദേശുകാരന്‍ ആര്‍ രാമലിംഗരാജുവിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു.

ഐടി ലോകത്ത് 2ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സത്യം കമ്പ്യൂട്ടേഴ്‌സ് വളര്‍ന്ന് പന്തലിച്ചത് അതിവേഗത്തിലായിരുന്നു. അസൂയപ്പെടുത്തുന്ന ആ വളര്‍ച്ചയ്ക്ക് തിരശ്ശീല വീണതും വേഗത്തിലായിരുന്നു.

കമ്പനിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് സ്വയം വെളിപ്പെടുത്തിക്കൊണ്ട് രാജു കോര്‍പ്പറേറ്റ് ലോകത്തിലെ കരിമ്പട്ടികയിലേക്ക് പാതവെട്ടി. ഇതുവരെ രാജ്യം കണ്ടതില്‍വച്ചേറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമായിരുന്നു സത്യം കമ്പ്യൂട്ടേഴ്‌സില്‍ രാജും കൂട്ടരും നടത്തിയത്.

രാജുവിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചുള്ള പുസ്തകമാണ് കിങ്ശുക് നാഗിന്റെ ദി ഡബിള്‍ ലൈഫ് ഓഫ് രാമലിംഗരാജു.

ഒരു കോര്‍പ്പറേറ്റ് മുതലാളിയായുള്ള രാജുവിന്റെ വളര്‍ച്ചയും സാമ്പത്തിക ക്രമക്കേടോടെയുണ്ടായ തകര്‍ച്ചയും ഇതില്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

രാജു വഴിതെറ്റിയാണ് ഐടി ലോകത്ത് എത്തിയതെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുണ്ടായിരുന്ന ഒരാളായിരുന്നില്ല രാജു എന്നതുതന്നെയാണ് ഇതിന് കാരണം.

പക്ഷേ ഹൈദരാബാദ് കേന്ദ്രമാക്കി തുടങ്ങിയ കമ്പനി ചുരുങ്ങിയ കാലം കൊണ്ട് 66 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചു. ഐടി മേഖലയില്‍ സിംഹാസനമൊരുക്കി വാണതിനൊപ്പം തന്നെ രാജു സമാന്തരമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തും കോടികള്‍ കൊയ്യുന്നുണ്ടായിരുന്നു.

ഐടി മേഖലയും റിയല്‍ എസ്‌റ്റേറ്റ് രംഗവും രാജു എങ്ങനെ വിജയകരമായി ഒരുമിപ്പിച്ചു, എങ്ങനെ അദ്ദേഹം നിയമത്തിന്റെ കണ്ണുകെട്ടി കോടികളുണ്ടാക്കി, തുടങ്ങി സിനിമാക്കഥയെ വെല്ലുന്നതരത്തിലുള്ള രാജുവിന്റെ ജീവിതം അറിയുമ്പോള്‍ തോന്നുന്ന ചോദ്യള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതാണ് കിങ്ശുക് നാഗിന്റെ ഈ പുസ്തകം.

പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിഷന്റെ റെസിഡന്റ് എഡിറ്ററാണ് കിങ്ശുക് നാഗ്. ഇത് ഈ കാലഘട്ടത്തിലെ കഥയാണ്, കഥയല്ല യാര്‍ഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരമാണ്.

നമുക്ക് ചുറ്റും അറിഞ്ഞും അറിയാതെയും ഒട്ടേറെ ഇത്തരം രാജുമാര്‍ ജീവിക്കുന്നുണ്ട്. പിടിക്കപ്പെട്ടത് ഇദ്ദേഹം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. രാജുവിന്റെ കഥയ്‌ക്കൊപ്പം തന്നെ ഉദാരവല്‍ക്കരണ നയംകൊണ്ടുണ്ടായ തിക്തഫലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നതിലും ഈ പുസ്തം ഒരു വിജയമാണെന്നതില്‍ സംശയമില്ല

പുസ്തകം 25%ഇളവില്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X