കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥകളിയില്‍ ഇനി യേശു ചരിതവും

  • By Lakshmi
Google Oneindia Malayalam News

Kathakali
കൊച്ചി: കേരളത്തിന്റെ തനത് കലാരൂപമായ കഥകളി ക്ഷേത്രകലകളില്‍ ഒന്നെന്നാണ് പരിഗണിക്കപ്പെടുന്നത്. ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമാണ് കഥകളിയിലെ പ്രധാന പ്രതിപാദ്യം. എന്നാല്‍ കഥകളി ക്ഷേത്ര പരിസരവും ഹിന്ദു പുരാണങ്ങളും വിട്ട് ക്രിസ്തുമതത്തിന്റെ പരിസരത്തിലേയ്ക്ക് വരുകയാണ്.

യേശു ക്രിസ്തുവിന്റെ കഥയുമായിട്ടാണ് കഥകളി പള്ളികളിലേയ്‌ക്കെത്തുന്നത്. വിശുദ്ധ കുര്‍ബാനയുടെ കഥപറയുന്ന 90മിനിറ്റ് ദൈര്‍ഘ്യമുള്ള കഥകളിയ്ക്ക് ദിവ്യകാരുണ്യചരിതം എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമുഖ ക്രൈസ്തവ പുരോഹിതനായ ഫാദര്‍ ജോയ് ചെഞ്ചേരി എഴുതിയ ഇത് നിനക്കായ് എന്ന കവിതയാണ് കഥകളിരൂപത്തിലെത്തുന്നത്.

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് കഥകളി തയ്യാറാക്കിയിരിക്കുന്നതെന്ന് ഫാദര്‍ ജോയ് പറയുന്നു. ഇത് മതത്തിന് അതീതമായ ഒരു സന്ദേശം നല്‍കുന്ന കഥയാണെന്നും ഫാദര്‍ പറയുന്നു.

ഫാദറിന്റെ കഥ ആട്ടക്കഥയായി രൂപപ്പെടുത്തിയത് രാധ മാധവന്‍ ആണ്. പ്രമുഖ കഥകളി കലാകാരന്‍ കലമാണ്ഡലം സാജന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് കഥകളി അരങ്ങിലെത്തിക്കുന്നത്. കൊട്ടക്കല്‍ മധുവാണ് വായ്പാട്ട്്.

യേശുക്രിസ്തുവുള്‍പ്പെടെ എട്ട് കഥാപാത്രങ്ങളാണ് കഥയിലുള്ളത്. ആദ്യ പരിപാടി ജൂലൈ 21ന് പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ അരങ്ങേറും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്് മാര്‍ ജോര്‍ജ് ആലഞ്ചേരി പരിപാടി ഉത്ഘാടനം ചെയ്യും.

പ്രമുഖ പുരോഹിതരും കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രമുഖരും ദിവ്യകാരുണ്യചരിതം കാണാനെത്തും. ഇതിന് മുമ്പ് ഹിന്ദു പുരാണകഥകളില്‍ നിന്നും വ്യത്യസ്തമായി കഥകളി കലാകാരന്മാര്‍ വിശ്വസാഹിത്യകാരന്‍ ഷേസ്പിയറിന്റെ കിങ് ലിയര്‍ കഥകളിയായി അവതരിപ്പിച്ചിരുന്നു.

English summary
Kathakali, the classical dance form of Kerala, which flourished around the temples for decades, is all set to debut in the Catholic Church premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X