കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്തപുരിയില്‍ നൃത്ത സംഗീതോത്സവം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയില്‍ നൃത്ത സംഗീതോത്സവം നടക്കുകയാണ്. അനന്തപുരി നൃത്ത സംഗീതോത്സവം എന്നാണ് പേര്.

നൃത്തത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് അവിസ്മരണീയ അനുഭവങ്ങള്‍ പകരുന്ന പരിപാടികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നീലമന സഹോദരിമാരുടെ നൃത്ത ശില്‍പമായിരുന്നു പ്രധാന ആകര്‍ഷണം.

ഡോ. ദ്രൗപതി പ്രവീണും ഡോക്ടര്‍ പത്മിന് കൃഷ്ണനും ആണ് നീലമന സഹോദരിമാര്‍ എന്നറിയപ്പെടുന്നത്. ഭരതനാട്യത്തിന്റേയും കുച്ചിപ്പുടിയുടേയും സമന്വയമാണ് ഇവര്‍ അനന്തപുരി നൃത്ത സംഗീതോത്സവത്തില്‍ അവതരിപ്പിച്ചത്.

നീലമന സഹോദരിമാരുടെ നൃത്തം കാണാം

 നീലമന സഹോദരിമാര്‍

നീലമന സഹോദരിമാര്‍

സ്‌കൂള്‍, കോളേജ് യുവജനോത്സവങ്ങളുടെ കാലം മുതലേ കലയില്‍ മാറ്റ് തെളിയിച്ചവരാണ് ഡോ. ദ്രൗപതിയും ഡോ.പത്മിനിയും. കൊട്ടാക്കരയിലെ നീലമന ഇല്ലത്തെ ഡോ.എന്‍എന്‍ മുരളിയുടേയും യോഗവതി അന്തര്‍ജനത്തിന്‍റേയും മക്കളാണ് ഇവര്‍.

രണ്ട് പേരും ഡോക്ടര്‍മാര്‍

രണ്ട് പേരും ഡോക്ടര്‍മാര്‍

ഡോക്ടര്‍ എന്ന് പറയുമ്പോള്‍ നൃത്തത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ് എന്ന് ധരിക്കണ്ട. ശരിക്കും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് ഇവര്‍.

 കലാതിലകങ്ങള്‍

കലാതിലകങ്ങള്‍

ദ്രൗപതിയും പത്മിനിയും സ്‌കൂള്‍ യുവജനോത്സവങ്ങളിലും സര്‍വ്വകലാശാല യുവജനോത്സവങ്ങളിലും കലാതിലക പട്ടങ്ങള്‍ നേടിയിട്ടുണ്ട്.

വേദി വിജെടി ഹാള്‍

വേദി വിജെടി ഹാള്‍

വിജെടി ഹാളില്‍ ആണ് അനന്തപുരി നൃത്ത സംഗീതോത്സവം നടക്കുന്നത്‌

English summary
The Neelamana sisters performed a fushion of Bharathanatyam and Kuchippudi at Ananthapuri dance music festival at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X