ടീമംഗം മാറിയതിൽ ആശയക്കുഴപ്പം: ബിഗ്ബോസ് ഹൌസിൽ കലഹം? ഒടുവിൽ മാപ്പ് പറഞ്ഞ് ലക്ഷ്മി
ബിഗ് ബോസ് ഹൌസിനുള്ളിൽ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകുന്നത് പുതിയ സംഭവമല്ല. അവസാനത്തെ എപ്പിസോഡിൽ, വീട്ടുജോലികൾ പങ്കുവെച്ചതും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മത്സരാർത്ഥികൾക്കിടയിൽ തർക്കം ഉടലെടുത്തത്. ബിഗ് ബോസ് ഷോ രണ്ടാഴ്ച പിന്നിടുമ്പോഴാണ് ആശയക്കുഴപ്പത്തിന്റെ പേരിൽ വീടിനുള്ളിൽ അംഗങ്ങള്‍ തമ്മിൽ അസ്വാരസ്യം ഉടലെടുക്കുന്നത്. മോഹൻ ലാലിൽ മുമ്പിൽ വെച്ചെടുന്ന തീരുമാനങ്ങളിൽ ഏകപക്ഷീയമായി മാറ്റം വരുത്തണോ എന്നാണ് മത്സരാർത്ഥികളിൽ ചിലർ ചോദിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്‍, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബിജെപി
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

മാറ്റം വരുത്തുന്നത് ശരിയല്ല
പ്രത്യേക ടീമിന്റെ ക്യാപ്റ്റനായ ഋതുമന്ത്ര തന്നെ അറിയിക്കാതെ ബാത്ത്റൂം ക്ലീനിംഗ് ടീമിൽ നിന്ന് പാചക ടീമിലേക്ക് മാറിയെന്ന് ഒരു സംഭാഷണത്തിനിടെ റംസാൻ പരാതി പറയുകയായിരുന്നു. ഋതുമന്ത്ര പാചക ടീമിനെ സഹായിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഹൗസ് ക്യാപ്റ്റൻ സൂര്യ പറഞ്ഞു. ബിഗ്ബോസ് ഹൌസിൽ മോഹൻലാലിന് മുന്നിൽ തിരഞ്ഞെടുത്ത ടീമുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ശരിയല്ലെന്ന് ഇത് കേട്ട അഡോണി അഭിപ്രായപ്പെട്ടിരുന്നു.

ക്ഷമ പറഞ്ഞ് ലക്ഷ്മി
ബിഗ് ബോസ് ഹൌസിനുള്ളിൽ തങ്ങളുടെ ചുമതലകൾ സംബന്ധിച്ച ചർച്ച നടക്കുമ്പോൾ ലക്ഷ്മി തന്റെ കാര്യം പറയാൻ ശ്രമിച്ചുവെങ്കിലും അവളുടെ വാക്കുകൾ മറ്റുള്ളവരെ സങ്കടപ്പെടുത്തുകയായിരുന്നു. എല്ലാവർക്കും വേണ്ടി പാചകം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ കുക്കിംഗ് ടീമിന് കൂടുതൽ അംഗങ്ങൾ ആവശ്യമാണെന്ന വാദവും ലക്ഷ്മി ഇതിനിടെ ഉന്നയിച്ചു. എന്നാൽ ലക്ഷ്മി ഉപയോഗിച്ച വാക്കുകൾ റംസാനെയും അഡോണിയെയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ ബിഗ് ബോസ് ഹൌസും കുറച്ച് സമയത്തേക്ക് കലുഷിതമായിത്തീരുകയായിരുന്നു. പിന്നീട് ലക്ഷ്മി നേരിട്ടെത്തി ക്ഷമ ചോദിക്കുകയും ചെയ്തു.

റംസാനെതിരെ ഋതു
റംസാൻ ഒന്നുമില്ലാതെ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് ഋതു മന്ത്ര ഉന്നയിക്കുന്ന പരാതി. ഈ പ്രസ്താവനയും റംസാനെ പ്രകോപിപ്പിച്ചു. ഇതോടെ റംസാൻ മുറിയിൽ നിന്ന് പുറത്തുപോകുകയും ചെയ്തു. അതേസമയം സൂര്യ ആശയവിനിമയം നടത്തിയതിൽ സംഭവിച്ച പിഴവാണ് പ്രശ്‌നത്തിന് കാരണമായതെന്നും ഋതു മന്ത്ര ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അത് ഒരിക്കലും സംഭവിക്കില്ല
ബിഗ് ബോസ് ഹൌസ് തന്റെ കുടുംബമായി പരിഗണിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അത് ഒരിക്കലും സംഭവിക്കില്ലെന്നും പറഞ്ഞ സൂര്യ കരയുന്നതിലേക്കും സംഭവങ്ങളെത്തിച്ചേരുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം പ്രശ്നങ്ങൾ അവസാനിച്ചതോടെ ബിഗ് ബോസ് ഹൌസ് പഴയ നിലയിലേക്ക് തിരിച്ചെത്തുതയും ചെയ്തു.

സൂര്യയുടെ നീക്കം
കിച്ചൺ ടീമിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി ശാരീരിക അവശതകളെത്തുടർന്ന് ഈ ടീമിൽ നിന്ന് മാറാനുള്ള താൽപ്പര്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റൊരു ടീമിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി ജയൻ ഭാഗ്യലക്ഷ്മിക്ക് പകരമായി ഈ ടീമിലേക്ക് എത്താൻ തയ്യാറാവുന്നത്. ഈ മാറ്റത്തിൽ ആശയക്കുഴപ്പമുണ്ടായാണ് തർക്കത്തിലേക്ക് നയിച്ചത്. അടുക്കളയിൽ പാത്രം കഴുകുന്ന ജോലി ചെയ്യുന്ന ടീമിൽ ഒരാളുടെ കുറവ് വന്നതോടെ ക്ലീനിംഗ് ടീമിലുള്ള ഋതുവിനോട് അടുക്കളയിലേക്ക് പോകാൻ ക്യാപ്റ്റൻ സൂര്യ പറഞ്ഞത്. സഹായിക്കാൻ എത്താനാണ് പറഞ്ഞിരുന്നതെങ്കിലും താൻ ടീം മാറിയെന്ന് ഋതു പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉച്ചഭക്ഷണത്തിനിടെ റംസാൻ ഇക്കാര്യം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തർക്കം രൂക്ഷം
റംസാനും അഡോണിയും ലക്ഷ്മിയും സൂര്യയും ശബ്ദമുയർത്തി സംസാരിക്കുകയായിരുന്നു. കൂടാതെ അനൂപും ഋതുവും ഇക്കാര്യത്തിൽ സംസാരിച്ചതോടെ പ്രശ്ന പരിഹാരത്തിനായി ഇടപെട്ട് സംസാരിച്ചത് മണിക്കുട്ടനായിരുന്നു. ഡിംപലും മജ്സിയ ഭാനുവും തർക്കങ്ങള്‍ക്ക് മുതിരാതെ ശാന്തമായി സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കുകയും ചെയ്യുകയായിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍