• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സജ്ന ഫിറോസ് ബിഗ് ബോസിന് പുറത്തേക്കോ? കൺഫെഷൻ റൂമിൽ വെച്ച് സംഭവിച്ചതെന്ത്,ബിഗ് ബോസ് നൽകിയത് ഞെട്ടിക്കുന്ന മറുപടി

ബിഗ് ബോസ് ഷോ ആരംഭിച്ച് 11 ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ പല തരത്തിലുള്ള സംഘർഷാവസ്ഥയാണ് വീട്ടിനുള്ളിൽ ഉടലെടുക്കുന്നത്. വൈൽഡ് കാർഡ് എൻട്രി വഴി മൂന്ന് മത്സരാർത്ഥികൾ കൂടി ഷോയിലേക്ക് എത്തിയപ്പോൾ മത്സരാർത്ഥികളുടെ എണ്ണം 17ലേക്ക് ഉയരുകയും ചെയ്യും. ഏറ്റവും ഒടുവിൽ വീട് വിട്ടുപോകണമെന്ന സജ്നയുടെ ആവശ്യമാണ് ചർച്ച ചെയ്യുന്നത്.

രാഹുല്‍ ഗാന്ധിയുടെ പിണറായി വിമര്‍ശനം ബിജെപി- യുഡിഎഫ് ധാരണയുടെ ഭാഗം: എ വിജയരാഘവൻ

 ആര് പുറത്തേക്ക്

ആര് പുറത്തേക്ക്

ആദ്യ എലിമിനേഷൻ നടക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും എലിമിനേഷൻ നടത്തുകയോ ആരെയും പുറത്താക്കുകയോ ചെയ്തിരുന്നില്ല. പകരം കൂടുതൽ പ്രവർത്തനങ്ങളുമായി ഷോ മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഫിറോസ് ഖാനും ഭാര്യ സജ്ന ഫിറോസും തമ്മിൽ വീട്ടിനുള്ളിൽ ചർച്ച നടക്കുന്നത്. ബിഗ് ബോസിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും മടങ്ങിപ്പോകുമെന്നുമാണ് സജ്ന പൊട്ടിക്കരഞ്ഞുകൊണ്ട് ഫിറോസിനോട് പറഞ്ഞത്. ഇതോടെ സജ്ന പുറത്തേക്ക് പോകുമോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

ജീവൻ വിലപ്പെട്ടത്

ജീവൻ വിലപ്പെട്ടത്

അതേസമയം 'ഇവിടെ ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. ഇവിടുത്തെ സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടാൻ തോന്നുന്നില്ല എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി തെരഞ്ഞെടുക്കാം', എന്നാണ് ബിഗ് ബോസ് ദമ്പതികളെ അറിയിക്കുന്നത്. ഇതോടെ സജ്‌ന പുറത്തേക്ക് പോകുമോ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് ബിഗ് ബോസ് പ്രേമികൾ. കൺഫെഷൻ റൂമിൽ ഇരിക്കുന്ന ഫിറോസിനോടും സജ്‌നയോടും ബിഗ് ബോസ് സംസാരിക്കുന്ന വീഡിയോയും ഇതിനിടെ വൈറൽ ആയിരുന്നു.

 സജ്ന പുറത്തേക്കോ?

സജ്ന പുറത്തേക്കോ?

''സജ്ന ഇക്കാര്യം രണ്ട് തവണ പറയുന്നതായി ഇത് രണ്ടാം തവണയാണ്ശ്രദ്ധയിൽപ്പെടുന്നത്''. ബിഗ് ബോസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തനിക്ക് ഇവിടെ നിൽക്കാൻ ഒട്ടുംപറ്റാത്ത സ്ഥിതിയായിക്കാണും എന്നാണ് സജ്ന മറുപടി നൽകിയത്. ഇതോടെ ഇവിടെ ഓരോരുത്തരുടേയും ജീവൻ വളരെ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ സമ്മർദ്ധങ്ങളുമായി ഒത്തുപോകാൻ കഴിയില്ലെന്ന് തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്നാണ് ബിഗ്ബോസ് നൽകിയ നിർദേശം.

പുറത്തുപോകണമെന്ന്

പുറത്തുപോകണമെന്ന്

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ ആദ്യമായെത്തിയ ദമ്പതികളിൽ ഒരാൾ പുറത്ത് പോകുമെന്നാണ് സൂചനകൾ. തനിക്ക് ഷോയ്ക്ക് പുറത്തേക്ക് പോകണമെന്ന് ബിഗ്ബോസിനോട് ആവശ്യപ്പെടുമെന്ന് സജ്ന ഓർമിപ്പിച്ചെങ്കിലും ബിഗ് ബോസിന്റെ കരാറും ധാരണകളും പ്രകാരം ഇത് സാധ്യമല്ലെന്ന് ഭാഗ്യലക്ഷ്മി സജ്നയെ ഓർമിപ്പിച്ചിരുന്നു. ഇതോടെ ഇവിടെ നിന്ന് ജീവനില്ലാതെ കൊണ്ടുപോകേണ്ടിവരുമെന്ന മറുപടിയാണ് സജ്ന നൽകിയത്.

 ഫിറോസ്- ഭാഗ്യലക്ഷ്മി തർക്കം

ഫിറോസ്- ഭാഗ്യലക്ഷ്മി തർക്കം

ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മിൽ സംസാരിക്കുന്നതിനിടെ

ഫിറോസ് ഖാന്റെ പ്രസ്താവനയിൽ പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. എനിക്ക് ഭാഗ്യചേച്ചിയോട് ചിലത് ചോദിക്കാനുണ്ടെന്ന് ഫിറോസ് പറയുമ്പോള്‍ എന്നെ കുറിച്ച് ആരൊക്കെ എന്തൊക്കെ വൃത്തിക്കേട് പറഞ്ഞാലും ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ് തന്റെ അടുത്ത് നടക്കില്ലെന്ന് ഭാഗ്യലക്ഷ്മി ഉറപ്പിച്ച് പറയുകയും ചെയ്തു. നമ്മളൊരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചോദിച്ചതാണെന്ന് ഫിറോസ് വീണ്ടും പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്റെ ആരാണ്. ഇത് എന്ത് കുടുംബമാണ്. ഇവിടെ പിന്നില്‍ നിന്നും കുത്താന്‍ കാത്തുനില്‍ക്കുന്നവരാണ് സകലരുമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

 തർക്കമൊഴിയാതെ...

തർക്കമൊഴിയാതെ...

വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് മത്സരാർത്ഥികളെത്തിയതിന് പിന്നാലെയാണ് ബിഗ് ബോസ് ഹൌസിനുള്ളിൽ സംഘർഷാവസ്ഥ സ്ഥിരം സംഭവങ്ങളാകുന്നത്. ആദ്യം സുഹൃത്ത് ജൂലിയറ്റിന്റെ പേരിൽ ഡിംപൽ ഭാലും തമ്മിലാണ് തർക്കമുണ്ടായത്. രണ്ടാമത് ഭാഗ്യലക്ഷ്മി- ഫിറോസ് തർക്കം രണ്ടാമതും ചായയുടെ പേരിലുള്ള തർക്കം തൊട്ടുപിന്നാലെയും ഉടലെടുത്തിരുന്നു. ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് സജ്ന തനിക്ക് ഈ വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തുന്നതായും പറഞ്ഞത്. ഫിറോസിനെയും തന്നെയും ഒറ്റ മത്സരാർത്ഥിയായി പരിഗണിക്കുന്നതിലും സജ്നയിൽ ചില അസ്വാരസ്യങ്ങളെല്ലാം ഉടലെടുത്തിരുന്നു.

English summary
Bigg boss malayalam season 3: Bigg Boss's reply to Sajna Firoz over her comment to Bhagyalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X