കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസിന് പുതിയ ക്യാപ്റ്റന്‍, പക്ഷേ തര്‍ക്കം തീരുന്നില്ല, ഭാനുവിനും സൂര്യക്കും നേരെ സജ്‌ന

Google Oneindia Malayalam News

ബിഗ് ബോസിന്റെ ഓരോ ആഴ്ച്ചയും ഓരോ മത്സരാര്‍ത്ഥിക്കും വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമായും എലിമിനേഷനില്‍ നിന്ന് ഒഴിവാകാം എന്നതാണ് ഇതിന്റെ പ്രത്യേകത. ക്യാപ്റ്റനാകാന്‍ വലിയ ആവേശവും അതുകൊണ്ട് മത്സരാര്‍ത്ഥികള്‍ കാണിക്കാറുണ്ട്. മൂന്നാം ആഴ്ച്ചയിലേക്കുള്ള ക്യാപ്റ്റനെയും ഇന്ന് തിരഞ്ഞെടുത്തു. നോബിയും ലക്ഷ്മി ജയനുമൊപ്പം ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിച്ചത് മണിക്കുട്ടനായിരുന്നു. പിന്നീട് ബിഗ് ബോസ് ത്രീയില്‍ അരങ്ങേറിയത് രസകരമായ കാര്യമായിരുന്നു. ക്യാപ്റ്റനായി ആരെയാണ് തിരഞ്ഞെടുത്തതെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ക്യാപ്റ്റനാവാനുള്ള ടാസ്‌ക്

ക്യാപ്റ്റനാവാനുള്ള ടാസ്‌ക്

മൂന്ന് പേരിലെ വിജയി മണിക്കുട്ടന്‍ തന്നെയായിരുന്നു. എന്നാല്‍ അതിനായി നടന്നത് നല്ല രസികന്‍ മത്സരവും. ഗാര്‍ഗന്‍ നാല് ബാസ്‌കറ്റുകളിലായി വസ്ത്രം മിക്‌സ് ചെയ്ത് വെച്ചിട്ടുണ്ടാവും. അവിടെ വെച്ചിരിക്കുന്ന മാതൃകാ ചിത്രത്തിലേത് പോലെ അതില്‍ നിന്നും തെരഞ്ഞെടുത്ത് കൃത്യമായ ആദ്യം വസ്ത്രം ധരിക്കുന്നയ്ാള്‍ അടുത്ത ആഴ്ച്ചയുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടും. ഇതായിരുന്നു ടാസ്‌ക്. അതിലാണ് മണിക്കുട്ടന്‍ ജയിച്ചത്.

മണിക്കുട്ടന്‍ വന്നത് ഇങ്ങനെ

മണിക്കുട്ടന്‍ വന്നത് ഇങ്ങനെ

മത്സരത്തിനൊടുവില്‍ നിലവിലെ ക്യാപ്റ്റന്‍ സൂര്യാണ് വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനായിരുന്നു ചിത്രത്തിലേതിന് സമാനമായി ഏറ്റവുമധികം സാമഗ്രികള്‍ അണിഞ്ഞത്. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മണിക്കുട്ടനെത്തി. കഴിഞ്ഞ ആഴ്ച്ച മികച്ച പ്രകടനം കാഴ്ച്ച വെച്ച മൂന്ന് പേരെയാണ് ക്യാപ്റ്റന്‍സി ടാസ്‌കിനായി തിരഞ്ഞെടുത്തത്. അതില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരം ഇങ്ങനെ

മത്സരം ഇങ്ങനെ

രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് മണിക്കുട്ടനെയും ലക്ഷ്മിയെയും ആണ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. ഓരോ മത്സരാര്‍ത്ഥിയുടെയും വ്യക്തിപരമായ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടി നോബിയും ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം വോട്ടിംഗില്‍ തൊട്ടുപിന്നാലെ സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ മാത്രമായതിനാല്‍ നോബിക്കാണ് മത്സരിക്കാനുള്ള അവസരമുണ്ടായത്.

ഇവര്‍ക്കുള്ള ജോലികള്‍

ഇവര്‍ക്കുള്ള ജോലികള്‍

ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടന്‍ മറ്റുള്ള ജോലിക്കുള്ളവരെയും തിരഞ്ഞെടുത്തു. കുക്കിംഗ് ക്യാപ്റ്റനായി മജ്‌സിയയെയും ക്ലീനിംഗ് ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയെയും ബാത്ത് റൂം ക്ലീനിംഗ് ക്യാപ്റ്റനായി ഫിറോസ് ഖാനെയും സജ്‌നയെയും തിരഞ്ഞെടുത്തു. അതേസമയം ക്യാപ്റ്റനായി വന്നതോടെ ഈ ആഴ്ച്ച എലിമിനേഷനില്‍ നിന്ന് മണിക്കുട്ടന്‍ ഒഴിവാകുകയും ചെയ്തു. ക്യാപ്റ്റന്‍മാരാകുന്നവര്‍ക്ക് അത്തരമൊരു ഇളവ് ബിഗ് ബോസിലുണ്ട്.

പൊരിഞ്ഞ തര്‍ക്കം

പൊരിഞ്ഞ തര്‍ക്കം

ബിഗ് ബോസിലെ തര്‍ക്കവും പുതിയ ക്യാപ്റ്റന്‍ വന്നതോടെ തീര്‍ന്നിട്ടില്ല. സജ്‌നയായിരുന്നു പ്രശ്‌നക്കാരി. രാവിലെ ഉറക്കത്തില്‍ നിന്ന് വിളിച്ചുവെന്നായിരുന്നു സൂര്യക്കെതിരെയുള്ള പരാതി. ഒരാളെ ഉറക്കത്തില്‍ നിന്ന് അങ്ങനെ വിളിക്കരുതെന്ന് നിര്‍ദേശവും നല്‍കി. താന്‍ ആരെയും ഉറക്കത്തില്‍ നിന്ന് വിളിക്കാന്‍ ശ്രമിക്കുന്ന ആളല്ലെന്ന് സൂര്യ മറുപടിയും നല്‍കി. സജ്‌നയുടെ ഭര്‍ത്താവ് ഫിറോസ് പറഞ്ഞത് കൊണ്ടാണ് വിളിച്ചതെന്ന് മറുപടിയും നല്‍കി. മൂന്ന് വട്ടം വിളിച്ചെന്നും, ഒരുവട്ടമേ വിളിച്ചുള്ളൂവെന്നും രണ്ട് പേരും മറുപടി നല്‍കി. ഒടുവില്‍ പോട്ടെ എന്ന് പറഞ്ഞ് സജ്‌ന വിഷയം അവസാനിപ്പിച്ചു.

അടുത്തത് ഭാനുവിനോട്

അടുത്തത് ഭാനുവിനോട്

മണിക്കുട്ടന്‍ വന്നതിന് പിന്നാലെയാണ് അടുത്ത പരാതി വന്നത്. സജ്‌ന തന്നെയായിരുന്നു പ്രശ്‌നം ഉന്നയിച്ചത്. മജ്‌സിയ ഭാനു ബാത്ത്‌റൂമിലെ തുണി മുക്കിവെച്ചിരിക്കുന്നതിനാല്‍ തനിക്ക് കുളിക്കാനാവുന്നില്ലെന്നും, അത് ഉടന്‍ മാറ്റിത്തരണമെന്നും ആവശ്യം. ജയിലില്‍ കിടക്കുന്ന ഫിറോസിനോട് സായിയോടും സംസാരിച്ച് നില്‍ക്കുകയായിരുന്നു മജ്‌സിയ. ഇക്കാര്യം ഉടന്‍ ചെയ്ത് തരണമെന്ന് സജ്‌ന. കുറച്ച് വെയ്റ്റ് ചെയ്യെന്ന് മറുപടിയും കിട്ടി. ഉടന്‍ കുളിക്കേണ്ടതുണ്ടെന്ന് ശബ്ദമുയര്‍ത്തിയായിരുന്നു സജ്‌നയുടെ മറുപടി. തുണി ബക്കറ്റിലുണ്ടെന്ന് സജ്‌ന വീണ്ടും മറുപടി. ഇതോടെ ഇങ്ങനെയെ സംസാരിക്കാനറിയുള്ളോ എന്നായിരുന്നു ഭാനുവിന്റെ ചോദ്യം.

ക്യാപ്റ്റനോട് പരാതി

ക്യാപ്റ്റനോട് പരാതി

മണിക്കുട്ടനെ കണ്ട് പരാതി പറയാനായിരുന്നു അടുത്ത പോക്ക്. സംഭവം മണിക്കുട്ടന്‍ ഇടപെട്ടാണ് സോള്‍വാക്കിയത്. ഭാനുവിനോട് വളരെ കൂളായി സംസാരിച്ചാല്‍ മതിയെന്നും, തന്നേക്കാള്‍ പാവമാണ് അവളെന്നും ഡിംപല്‍ പറഞ്ഞു. വൈകാതെ തന്നെ ബക്കറ്റിലെ തുണി ഭാനു മാറ്റി കൊടുത്തു. കുളി കഴിഞ്ഞ സജ്‌ന തന്റെ മൂഡ് ശരിയല്ലെന്നും, അതുകൊണ്ടാണ് ദേഷ്യപ്പെട്ടതെന്നും ഭാനുവിനോട് പറഞ്ഞു. ആദ്യ പ്രശ്‌നം തന്നെ പരിഹരിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മണിക്കുട്ടന്‍.

ജയിലിലായത് രണ്ടുപേര്‍

ജയിലിലായത് രണ്ടുപേര്‍

ജയിലില്‍ പോകാനുള്ള ആള്‍ക്കാരും ഇത്തവണയുണ്ടായി. ദേവാസുരം റൗണ്ടില്‍ മോശം പെര്‍ഫോന്‍സ് നടത്തിയതിനായിരുന്നു ഈ ശിക്ഷ. കിടിലന്‍ ഫിറോസിനെയും സായ് വിഷ്ണുവിനെയുമാണ് മോശം പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ മുമ്പത്തെ ക്യാപ്റ്റനായിരുന്ന സൂര്യ ജയിലില്‍ അടച്ചത്. ഇതിലാണ് ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, നോബി എന്നിവരെ ക്യാപ്റ്റന്‍ ടാസ്‌കിനായി തിരഞ്ഞെടുത്തത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

English summary
Bigg boss malayalam season 3: manikuttan elected as new captain, he should avoid elimination for a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X