India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് ഹൗസിലെ ഞെട്ടിച്ച പുറത്താകലായിരുന്നു റോബിന്‍ രാധാകൃഷ്ണന്റേത്. എന്നാല്‍ കേരളത്തില്‍ വന്‍ സ്വീകരണമാണ് റോബിന് ലഭിച്ചത്. കേരളത്തിനങ്ങോളം ഇങ്ങോളമുള്ള ജില്ലകളില്‍ നിന്നാണ് ആളുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിനെ കാണാന്‍ എത്തിയത്. ഒടുവില്‍ റോബിന്‍ തന്നെ ഈ വിഷയത്തില്‍ മനസ്സ് തുറക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രശ്‌നമുണ്ടായെങ്കിലും, തനിക്ക് ജാസ്മിനുമായി ഒരു പ്രശ്‌നവുമില്ലെന്ന് റോബിന്‍ പറയുന്നു.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. അവരെല്ലാവരും തന്നെ ടാര്‍ഗറ്റ് ചെയ്‌തെന്നും, വില്‍ പവര്‍ കൊണ്ട് മാത്രമാണ് പിടിച്ച് നിന്നതെന്നും അദ്ദേഹം പറയുന്നു. ദില്‍ഷയോട് പ്രണയവും സൗഹൃദവും ഉണ്ട്. ആ ഹൗസില്‍ തന്നെ ഏറ്റവുമധികം കംഫര്‍ട്ടബിളാക്കിയത് ദില്‍ഷയാണെന്നും റോബിന്‍ വ്യക്തമാക്കി.

1

ഫിസിക്കല്‍ അറ്റാക്കല്ല ഹൗസില്‍ നടന്നത്. അതൊരു ഡിഫന്‍സില്‍ നടന്നതാണ്. പക്ഷേ എന്റെ മനസ്സാക്ഷിക്ക് ഞാന്‍ ചെറുതായിട്ടാണെങ്കില്‍ ഇടിച്ച് എന്ന് തന്നെയാണ് തോന്നിയത്. വെറുതെ ന്യായീകരിച്ച് കുളമാക്കേണ്ടെന്ന് കരുതി, ചെയ്‌തെന്ന് സമ്മതിച്ചു. എന്നെ പുറത്താക്കിയാലും പ്രശ്‌നമില്ലെന്നാണ് തോന്നിയത്. പുറത്താകലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സീക്രട്ട് റൂമില്‍ വിടുമ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചത് എന്നെ തിരിച്ചുകൊണ്ടുവരുമെന്നാണ്. അതുകൊണ്ടാണ് നാലഞ്ച് ദിവസം ബുദ്ധിമുട്ടിയാണെങ്കിലും ആ റൂമില്‍ പിടിച്ച് നിന്നത്. ഞാനായത് കൊണ്ടാവും നാല് ദിവസമൊക്കെ ഇട്ടത്. പിടിച്ച് നില്‍ക്കുക മെന്റലി നല്ല ചലഞ്ചാണ്. എന്നെ കണ്ണുകെട്ടി കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പോലും തിരിച്ചു കൊണ്ടുവരുമെന്നായിരുന്നു കരുതിയതെന്നും റോബിന്‍ പറഞ്ഞു.

2

കൊച്ച് കുട്ടികള്‍ മുതല്‍ സാധാരണക്കാരുടെ പിന്തുണ വരെ എനിക്ക് കിട്ടി. അത് മാത്രം മതി. അല്ലാതെ വിജയിക്കുക എന്നതൊന്നും ലക്ഷ്യമല്ല. ഞാന്‍ ഈ ഷോയില്‍ വിജയിച്ചു. ആളുകളുടെ പിന്തുണയാണ് അത്. ഇതില്‍ കൂടി എനിക്കൊന്നും ആവശ്യമല്ല. എട്ട് മാസം ഇരുന്ന് ബിഗ് ബോസ് സീസണെല്ലാം കണ്ട് വന്നത് എന്ന് മൈന്‍ഡ് ഗെയിമിന്റെ ഭാഗമാണ്. ഞാന്‍ അത് പറയുമ്പോള്‍ എല്ലാവര്‍ക്കും തോന്നും, ഇയാളെന്തോ പഠിച്ചിട്ടാണ് വന്നതെന്ന്. വെള്ളം കുടിക്കാന്‍ വരുമ്പോള്‍ പോലും തോന്നാം, ഇതെന്തോ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന്. അതിന്റെ ഭാഗമായി പറഞ്ഞതാണ്. ഇത് മറ്റ് മത്സരാര്‍ത്ഥികളില്‍ പല ചിന്തകളും അവര്‍ക്ക് വരാം. ഇതിലൂടെ ഡൈവേര്‍ട്ട് ചെയ്യാന്‍ പറ്റുമെന്നും റോബിന്‍ വ്യക്തമാക്കി.

3

ബിഗ് ബോസിലെ പല ടാസ്‌കുകളിലും നമുക്ക് എത്തിക്‌സ് നോക്കാന്‍ കഴിയില്ല. അത് നോക്കി കളിക്കാവുന്ന ചില ടാസ്‌കുകളുണ്ട്. എല്ലാ ഗെയിംസും പക്ഷേ പറ്റില്ല. ചിലരെ നമുക്ക് വേദനിപ്പിക്കേണ്ടി വരും. നമ്മളെ ചിലര്‍ വേദനിപ്പിക്കും. ഇതൊക്കെ മനസ്സിലാക്കിയാണ് ഞാന്‍ ബിഗ് ബോസിലെത്തിയത്. ഇമേജ് നോക്കിയിട്ട് കാര്യമില്ല. സേഫ് ഗെയിം എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഫേക്ക് ആണ്. ഇത് ആദ്യമേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്കവിടെ ഒന്നും പ്രൂവ് ചെയ്യേണ്ടി വന്നിട്ടില്ല. ഇതില്‍ ചിലര്‍ റിയല്‍ ആണെന്ന് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, എതെങ്കിലുമൊരു പോയിന്റില്‍ എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ബ്രേക് ഡൗണാവും. ഇതിലുള്ള പല മത്സരാര്‍ത്ഥികളും ഇമേജ് കോണ്‍ഷ്യന്‍സാണ്. അത് ഞാന്‍ പലപ്പോഴും പ്രൂവ് ചെയ്തിട്ടുണ്ടെന്നും റോബിന്‍ പറഞ്ഞു.

4

മത്സരിക്കാന്‍ വന്ന പലരും ഈ സീസണ്‍ സീരിയല്‍ നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ബാത്ത്‌റൂമിലേക്ക് ഹിറ്റൊക്കെ അടിച്ചപ്പോള്‍ അവിടെ നടന്ന സംഭാഷണങ്ങള്‍ വേദനിപ്പിച്ചിരുന്നു. ഞാന്‍ ചത്തുപോട്ടെ, പോസ്റ്റുമോര്‍ട്ടത്തില്‍ എന്താണ് കാരണമെന്നറിയാമല്ലോ എന്നൊക്കെ പറയുമ്പോള്‍, ഇത് കാണുന്ന എന്റെ മാതാപിതാക്കള്‍ക്ക് വേദനിക്കും. അതാണ് എന്നെ വേദനിപ്പിക്കുന്ന കാര്യം. ജാസ്മിന്‍ പറഞ്ഞത് കൊണ്ട് എന്നെ വ്യക്തിപരമായി വേദനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. വീട്ടിലുള്ളവരോട് അധികം സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ അവര്‍ക്ക് സന്തോഷമാണ്. സ്വന്തം മകനെ ഇത്രയും പേര്‍ പിന്തുണയ്ക്കുന്നു എന്ന് കാണുമ്പോഴുള്ള സന്തോഷമാണ് അത്.

5

ദില്‍ഷയോടുള്ള പ്രണയം ഗെയിമിന്റെ ഭാഗമായി എടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. ദില്‍ഷയും അങ്ങനെ തന്നെയാണ്. സീരിയസായ പ്രണയമാണെങ്കില്‍ ഗെയിം കഴിഞ്ഞിട്ടും, ഇക്കാര്യത്തെ നല്ല പോലെ നേരിട്ട് പേരന്റ്‌സുമായി ചേര്‍ന്ന് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. ദില്‍ഷ വളരെ പാവമാണ്. ആരെയും ദ്രോഹിക്കണമെന്ന ആഗ്രഹമില്ല. വളരെ സിന്‍സിയറാണ്. എല്ലാവരെയും ഹെല്‍പ്പ് ചെയ്യാറുള്ള മനോഭാവമുണ്ട്. എന്റെ ഭാഗത്ത് നിന്ന് തെറ്റ് കണ്ടാല്‍ അത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്രയും പോസിറ്റീവായിട്ടുള്ള ആളാണ്. ദില്‍ഷയെ ഫ്രണ്ട് എന്ന നിലയിലും, നല്ലൊരു കുട്ടിയെന്ന നിലയിലും തുടക്കത്തില്‍ ഇഷ്ടമുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്. ഇനി എന്താണെന്നുള്ളത് പിന്നീട് തീരുമാനിക്കാം. നമുക്ക് കിട്ടേണ്ടതാണെങ്കില്‍ ആ വഴിക്ക് പോയാല്‍ തീര്‍ച്ചയായും കിട്ടും.

6

എന്നെ ആ വീട്ടില്‍ ഏറ്റവും കംഫര്‍ട്ടബിളാക്കിയത് ദില്‍ഷയാണ്. സീക്രട്ട് റൂമില്‍ ഇട്ടപ്പോഴും തിരിച്ച് വന്നാല്‍ ദില്‍ഷയെ കാണാലോ എന്ന് മാത്രമായിരുന്നു ചിന്തിച്ചത്. ഒരുപാട് സന്തോഷം തരുന്നുണ്ട് ദില്‍ഷ. ആ റൂമില്‍ ഇരുന്നത് എന്റെ വില്‍ പവറാണ്. ഇതിനകത്ത് എന്ത് വന്നാലും ഇരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഒരാള്‍ സ്‌ട്രോംഗാണെന്ന് തോന്നുന്നുണ്ടെങ്കില്‍, അയാളെ ബ്രേക്ക് ചെയ്യാന്‍ ഒറ്റയ്ക്ക് പറ്റുന്നില്ലെങ്കില്‍ കൂട്ടമായിട്ട് ആക്രമിക്കാനായിരിക്കും ശ്രമിക്കുക. അവര്‍ കൂട്ടം കൂടി ആക്രമിക്കാനാണ് ശ്രമിച്ചത്. അവര്‍ക്ക് പക്ഷേ എന്നെ എന്ത് കളിച്ചിട്ടും വീഴ്ത്താന്‍ പറ്റിയിരുന്നില്ല. അപ്പോഴാണ് മറ്റുള്ളവര്‍ക്ക് ഫ്രസ്‌ട്രേഷന്‍ വന്നത്. തറ ലെവല്‍ എടുത്താണ് എന്നെ ബ്രേക് ചെയ്യാന്‍ നോക്കിയത്. ഞാന്‍ ഷോര്‍ട്ട് ടെമ്പര്‍ ഉള്ള ആളാണ്. ഈ ഷോയില്‍ വന്ന ശേഷമാണ് ക്ഷമ പഠിച്ചത്. പാതാളത്തോളം താഴും ഞാനും, എന്നിട്ടും പ്രശ്‌നമുണ്ടാക്കുന്നവരെയാണ് എടുത്ത് അലക്കുന്നത്.

7

ജാസ്മിന്‍ എന്നോട് എന്തിനാണ് എന്നോട് ഇത്ര ദേഷ്യമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ജാസ്മിനുമായി സംസാരിക്കാന്‍ ഞാന്‍ ബിഗ് ബോസ് ഹൗസില്‍ വെച്ച് തന്നെ പറഞ്ഞിരുന്നു. രണ്ട് തവണയും വേണ്ട എന്നായിരുന്നു മറുപടി. അടുത്ത ദിവസമായപ്പോഴേക്ക് മുഖത്തടി നടന്നു. പിന്നെ പ്രശ്‌നമായി. എനിക്ക് ജാസ്മിനോട് പ്രത്യേകിച്ച് ഒരു പ്രശ്‌നവുമില്ല. എനിക്ക് ദേഷ്യമൊന്നും തോന്നിയിട്ടുമില്ല. അതൊക്കെ ഗെയിം കഴിഞ്ഞപ്പോഴേ വിട്ടു. ജാസ്മിന്‍ എന്നോട് കാണാമെന്നും, കാപ്പി കുടിക്കാമെന്നും പറഞ്ഞാല്‍ ഞാന്‍ ഓകെയാണ്. രണ്ട് പേര്‍ സ്‌നേഹത്തോടെ ജീവിച്ചു എന്ന് പറയുന്നതാണ് ശരി. അവന്‍ എന്നെ കോഫി കുടിക്കാന്‍ വിളിച്ചു എന്നൊക്കെ പറഞ്ഞായിരിക്കും ചിലപ്പോള്‍ അടുത്ത പ്രശ്‌നം. ജാസ്മിന്‍ പത്ത് പറഞ്ഞാല്‍ എനിക്ക് അതിന് മുകളില്‍ പറയണം എന്നൊന്നുമില്ല. സോഷ്യല്‍ മീഡിയ ഫൈറ്റിനൊന്നും എനിക്ക് താല്‍പര്യമില്ലെന്നും റോബിന്‍ വ്യക്തമാക്കി.

8

ജാസ്മിന്‍ എന്നെ എന്ത് പറഞ്ഞാലും ഏല്‍ക്കില്ല. ഞാനതിന് മറുപടി കൊടുക്കാന്‍ പോയാലേ പ്രശ്‌നമുള്ളൂ. എന്റെ കമന്റ് ബോക്‌സ് പോലും ഓഫാക്കിയത് അതില്‍ ജാസ്മിനെതിരെ ആരും മോശം പറയേണ്ട എന്ന് കരുതിയാണ്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോകേണ്ട ആളായിരുന്നില്ല ജാസ്മിന്‍. നല്ല സ്‌ട്രോംഗ് കണ്ടസ്റ്റന്റായിരുന്നു. വളരെ ബോള്‍ഡായിരുന്നു. എത്ര സ്ത്രീകളുണ്ടെങ്കിലും മുന്നില്‍ ജാസ്മിനുണ്ടാവും. അത്രയും കാലിബറുള്ള ഒരാള്‍ പുറത്തുപോവേണ്ടിയിരുന്നില്ല. ചില സമയത്ത് ആളുകള്‍ ചിന്തിക്കാതെ ഓരോന്ന് ചെയ്യും. നിന്ന് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും. ഞാനെന്ന ആളിനെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്തതൊന്നുമല്ല. ഞാന്‍ പോയാലും ബിഗ് ബോസില്‍ ഗെയിം കളിക്കും. പക്ഷേ ഇത്രയും ദിവസം കൊണ്ട് ഞാന്‍ പലതും നേടി കഴിഞ്ഞു. അത് ധാരാളമാണെന്നും റോബിന്‍ പറഞ്ഞു.

ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും, അഭിഭാഷകരുടെ കാര്യത്തില്‍ ഉറപ്പില്ല, ഇനി നിര്‍ണായകംദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും, അഭിഭാഷകരുടെ കാര്യത്തില്‍ ഉറപ്പില്ല, ഇനി നിര്‍ണായകം

cmsvideo
  Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
  English summary
  bigg boss malayalam season 4: jasmine is bold, why she self evicted, robin radhakrishnan remarks viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X