India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

Google Oneindia Malayalam News

ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് നടക്കുന്നത്. റോബിന്‍ രാധാകൃഷ്ണന്‍ മത്സരാര്‍ത്ഥികളെ ദോഹപദ്രവമേല്‍പ്പിച്ചതിന് ഷോയ്ക്ക് പുറത്താണ്. കഴിഞ്ഞ ദിവസം ജാസ്മിന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഷോയില്‍ നിന്ന് അവര്‍ ക്വിറ്റ് ചെയ്തിരിക്കുകയാണ്. റോബിനോട് കൂടുതല്‍ ഇളവുകള്‍ ബിഗ് ബോസ് കാണിക്കുന്നുവെന്നായിരുന്നു ജാസ്മിന്റെ ആരോപണങ്ങള്‍.

 'ഞാൻ ശാരീരികമായി തളർന്നു, എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബി​ഗ് ബോസിന് പുറത്തേക്ക്...! 'ഞാൻ ശാരീരികമായി തളർന്നു, എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബി​ഗ് ബോസിന് പുറത്തേക്ക്...!

നേരത്തെ തന്നെ ബിഗ് ബോസ് ഹൗസില്‍ ഒരു വിഭാഗം റോബിനെതിരെയും മറ്റ് വിഭാഗം ജാസ്മിനെതിരെയുമായിരുന്നു. ആരാധകര്‍ നേരത്തെ ജാസ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജാസ്മിനെ ബിഗ് ബോസ് ഹൗസില്‍ പിന്തുണച്ചിരിക്കുകയാണ് അഖിലും കൂടെയുള്ളവരും. യഥാര്‍ത്ഥ വിജയി ജാസ്മിനാണെന്നും അഖില്‍ പറഞ്ഞു.

1

ആരാധകരും ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികളും ജാസ്മിന്‍ സ്വയം എവിക്ട് ആയതില്‍ കടുത്ത വിഷമത്തിലാണ്. കലര്‍പ്പില്ലാതിരുന്ന മത്സരാര്‍ത്ഥിയാണ് ഇറങ്ങിപ്പോയതെന്ന് അഖിലും മറ്റ് മത്സരാര്‍ത്ഥികളും പറയുന്നു. അതസമയം വിജയി ആകാന്‍ യോഗ്യത ഉണ്ടായിരുന്ന ആളായിരുന്നു ജാസ്മിനെന്ന് വിനയ് വ്യക്തമാക്കി. അതേസമയം അഖില്‍ ശക്തമായി തന്നെ ജാസ്മിനെ പിന്തുണച്ചു. പക്ഷേ റോബിനെ തിരിച്ചുകൊണ്ടുവരുന്നുണ്ടെങ്കില്‍, അതിന് മുമ്പേ ജാസ്മിന്‍ പോയത് നന്നായെന്ന് അഖില്‍ പറയുന്നു. അല്ലെങ്കില്‍ ഇവള്‍ അടി ഉണ്ടാക്കും. അവന് ചെയ്തിട്ട് തിരിച്ചുവരാമെങ്കില്‍ എനിക്ക് ചെയ്തൂടെ എന്ന് ചോദിച്ച് തന്നെ പറ്റിക്കും. ഈ ഷോയില്‍ ആര് വിജയി ആയാലും, യഥാര്‍ത്ഥ വിജയി ജാസ്മിനാണെന്നും അഖില്‍ പറഞ്ഞു.

2

ബിഗ് ബോസ് മലയാളത്തിലെ തന്നെ ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ടാണ് ജാസ്മിന്റേതെന്ന് വിനയ് പറയുന്നു. സിനിമാ സ്റ്റൈലില്‍ നെഞ്ചും വിരിച്ചാണ് അവള്‍ പോയത്. അതിന് നെഞ്ചുറപ്പ് വേണം.അവളുടെ മൃദുലമായ ഹൃദയത്തെ കവര്‍ ചെയ്യാന്‍ കാണിക്കുന്ന ദേഷ്യമാണ് പുറത്ത് കാണുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അങ്ങനെയല്ല, ജീവിതത്തില്‍ ഒറ്റയ്ക്കാവുമ്പോഴുണ്ടാകുന്ന ധൈര്യമാണത്. റോബിന്‍ വന്നിട്ട് ഇനി എന്തിനാണ്. അവന്റെ എതിരാളിയല്ലേ ഇറങ്ങി പോയതെന്നും വിനയ് ചോദിച്ചു. അതേസമയം ഷോയിലെ മറ്റുള്ളവരുടെ ജാസ്മിന്റെ പുറത്തുപോക്ക് ആഘോഷിച്ചിട്ടില്ല. പലരും നല്ല വിഷമത്തിലുമായിരുന്നു.

3

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മെഡിക്കല്‍ റൂമില്‍ പോയ ശേഷമാണ് ജാസ്മിനെ ബിഗ് ബോസ് കണ്‍ഫഷന്‍ മുറിയിലേക്ക് വിളിപ്പിച്ചത്. എനിക്കിവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. ഒരാളെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്താല്‍ പ ാേലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാന്‍ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിനാക്കാന്‍ ശ്രമിക്കുന്നത് എനിക്ക് കാണാന്‍ പറ്റില്ല. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുകയാണ്. വൈകാരികതയായി ക്ഷീണിതയാണ്. സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാള്‍ക്ക് എങ്ങനെ വൃത്തികെട്ട രീതിയില്‍ഗെയിം കളിക്കാന്‍, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളര്‍ത്താം, എന്ത് വേണമെങ്കിലും ഷോയില്‍ ചെയ്യാമെന്നും ജാസ്മിന്‍ പറഞ്ഞു.

4

ഷോയില്‍ ഫിസിക്കല്‍ എന്തും ചെയ്യാം. പക്ഷേ ചോദ്യങ്ങള്‍ ഉയരില്ല. ജീവിതത്തില്‍ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാന്‍ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതമുണ്ട്. ഞാന്‍ കണ്ട ജീവിതമാണത്. തനിക്ക് പോകണമെന്നും ജാസ്മിന്‍ വ്യക്തമാക്കി. പിന്നാലെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍, എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇതോടെയാണ് ജാസ്മിന്‍ ബിഗ് ബോസില്‍ നിന്നും പോകാന്‍ തീരുമാനിച്ചത്. ജാസ്മിനോട് ക്വിറ്റ് ചെയ്യരുതെന്ന് മത്സരാര്‍ത്ഥികള്‍ വന്ന് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ല. ഇവിടെയുള്ള ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ജാസ്മിന്‍ തുറന്നടിച്ചത്.

5

ഇത് ജാസ്മിന്റെ എടുത്ത് ചാട്ടമെന്നാണ് ധന്യ പറഞ്ഞത്. ദില്‍ഷ ഓടി വന്നെങ്കിലും ജാസ്മിന്‍ സംസാരിച്ചില്ല. താന്‍ പുറത്തുപോകുന്നത് അഭിമാനത്തോടെയാണെന്ന് ജാസ്മിന്‍ പറഞ്ഞു. സെല്‍ഫ് റെസ്‌പെക്ട് എനിക്ക് കുറച്ച് കൂടുതലാണ്. വിജയിയാകണമെന്ന് എനിക്കില്ലായിരുന്നു. ഞാന്‍ എന്താണെന്നറിഞ്ഞ് ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് പോകുന്നു. ഈ ഷോയില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ നിന്നും 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയുമുണ്ട്. അധ്വാനിച്ച് വീട് വെക്കുമെന്നും ജാസ്മിന്‍ പറഞ്ഞു. പുറത്തേക്കിറങ്ങും മുമ്പ് റോബിന്റെ ചെടിയെ ജാസ്മിന്‍ എറിഞ്ഞു പൊട്ടിച്ചു. സ്വന്തം ചെടിയും ജാസ്മിന്‍ എറിഞ്ഞ് പൊട്ടിച്ചു. പിന്നീട് പുകവലിച്ചാണ് ജാസ്മിന്‍ പുറത്തേക്ക് പോയത്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

cmsvideo
  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
  English summary
  bigg boss malayalam season 4: jasmine is real winner, if she doesnt quit, fight will start says akhil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X