India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്‍ഷ ബ്ലെസ്ലിയെ മൈന്‍ഡ് ചെയ്യില്ല, അവളുടെ വീട്ടുകാരുമായി സംസാരിച്ചു, ഓകെയാണെന്ന് റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം പ്രണയത്തെ കുറിച്ചും ഹൗസിലെ അനുഭവങ്ങളെ കുറിച്ചുമെല്ലാം വീണ്ടും മനസ്സ് തുറന്ന് ഡോ റോബിന്‍ രാധാകൃഷ്ണന്‍. താന്‍ രോഗികളുടെ നൈറ്റിലുള്ള കാര്യങ്ങള്‍ നോക്കുന്ന ഡോക്ടറാണെന്ന് ആദ്യമായി റോബിന്‍ വെളിപ്പെടുത്തി. ഒരു വര്‍ഷത്തോളമായി ലീവെടുത്താണ് താന്‍ ബിഗ് ബോസില്‍ പങ്കെടുത്തതെന്നും, കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നുവെന്നും റോബിന്‍ പറഞ്ഞു.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

ജോലി ചെയ്യുന്ന ആശുപത്രിയിലുള്ളവര്‍ എന്നെ കാണണമെന്ന് പറഞ്ഞിരുന്നു അവരെ പോയി കണ്ടുവെന്നും, എല്ലാവരും ഹാപ്പിയാണെന്നും റോബിന്‍ പറയുന്നു. അതേസമയം ദില്‍ഷ കൈവിട്ടു പോകുമെന്ന ഭയം ഇല്ലെന്നും, ബ്ലെസ്ലിക്ക് അവളെ വളയ്ക്കാനാവില്ലെന്നും റോബിന്‍ വ്യക്തമാക്കി. ജാങ്കോ സ്‌പേസ് ടിവിയുമായിട്ടുളള്ള അഭിമുഖത്തിലായിരുന്നു റോബിന്റെ തുറന്ന് പറച്ചില്‍.

1

ഓരോ തവണയും നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു പുറത്ത് നല്ല പിന്തുണയുണ്ടെന്ന്. അത് മാത്രമല്ല എനിക്ക് നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്തെങ്കിലുമൊക്കെ അച്ചീവ് ചെയ്യാന്‍ പറ്റുമെന്നും അറിയാമായിരുന്നു. ഞാന്‍ വലിയ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഞാന്‍ സാധാരണ നൈറ്റ് ഡ്യൂട്ടിയായിരുന്നു എടുത്തിരുന്നത്. രാവിലെ കിടന്നുറങ്ങലായിരുന്നു ഞാന്‍ ചെയ്‌തോണ്ടിരുന്നത്.

2

ഇത് ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് മാറ്റണമായിരുന്നു. ഞാന്‍ ആറുമാസത്തെ ലീവെടുത്താണ് ഈ ചിട്ട മാറ്റിയത്. ബിഗ് ബോസ് ഹൗസില്‍ രാവിലെ കിടന്നുറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് സമയമെടുത്ത് എല്ലാം മാറ്റി. അത് മാത്രമാണ് കഠിനമായി ചെയ്തതെന്നും റോബിന്‍ പറഞ്ഞു. ഞാന്‍ ആരാണെന്ന് ആര്‍ക്കും മനസ്സിലാവരുത്. അതായിരുന്നു ലക്ഷ്യമിട്ടത്. എന്നെ കൃത്യമായി മനസ്സിലാക്കിയാല്‍ ബ്രേക്ക് ചെയ്യാന്‍ അവര്‍ എളുപ്പമാണ്. ഞാന്‍ പുറത്താവുന്നത് വരെ അതിനാര്‍ക്കും പറ്റിയിട്ടില്ലെന്നും റോബിന്‍ പറഞ്ഞു.

3

ബിഗ് ബോസിന്റെ നാലാം സീസണ്‍ എന്റേതാണ്. അതില്‍ ഞാന്‍ ഉണ്ടാക്കിയ ഇംപാക്ട് ഗംഭീരമാണ്. വേറെയാര്‍ക്കും അത് അവകാശപ്പെടാനാവില്ല. ഇനി കിരീടം കിട്ടിയെന്ന് പറഞ്ഞാലും അതില്‍ ആര്‍ക്കും നേട്ടമുണ്ടാകില്ല. കാരണം ഞാന്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടി കഴിഞ്ഞു. എനിക്ക് പെട്ടെന്ന് തോന്നുന്ന കാര്യങ്ങളാണ് അതില്‍ ചെയ്തത്. നമ്മള്‍ തന്നെ അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്തു. മറ്റാരും നമ്മളെ സഹായിക്കില്ല. 70 ദിവസം കൊണ്ട് ഞാന്‍ തിരുവനന്തപുരത്തൂടെ പോകുമ്പോള്‍ ആരും എന്നെ നോക്കാറില്ല. ഇപ്പോള്‍ എന്നെ എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു.

4

ആ സീക്രട്ട് റൂമില്‍ ഇരിക്കുമ്പോള്‍ ദില്‍ഷയുടെ ശബ്ദം കേള്‍ക്കുന്നത് തന്നെ ആശ്വാസമായിരുന്നു. അവിടെ ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭീകരമാണ്. ആരോടും സംസാരിക്കാതെ ഇരിക്കുന്നതാണ് അത്. ഭക്ഷണമൊക്കെ കിട്ടും. പക്ഷേ മിണ്ടാതെ ഇരിക്കുക എന്ന് പറയുന്നത്, പ്രത്യേകിച്ച് ഇത്രയും ദിവസം ഇരിക്കുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ദില്‍ഷയോട് എനിക്ക് ഇഷ്ടുണ്ട്. പക്ഷേ എന്റെ ഇഷ്ടം അവളെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കേണ്ടതുണ്ട്. ദില്‍ഷയുടെ ഫീലിംഗ്‌സും ഞാന്‍ പരിഗണിക്കേണ്ടതുണ്ട്. എന്താണ് അവളുടെ അഭിപ്രായമെന്ന് അറിയേണ്ടതുണ്ടെന്നും റോബിന്‍ പറഞ്ഞു.

5

ദില്‍ഷ ഇപ്പോള്‍ ഫ്രണ്ടായിട്ടാണ് കാണുന്നതെന്ന് പറഞ്ഞാല്‍, ഞാന്‍ അത് അംഗീകരിച്ചേ പറ്റൂ. വിഷമമുണ്ടെങ്കിലും അത് പോസിറ്റീവായി എടുക്കണം. ദില്‍ഷയുടെ ബിഗ് ബോസില്‍ നിന്നുള്ള വീഡിയോസ് എനിക്ക് പലരും അയച്ചുതരാറുണ്ട്. അത് കാണുന്നതാണ് എനിക്ക് ഇഷ്ടം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത് തന്നെ ദില്‍ഷയ്ക്കായിട്ടാണ്. ഇതുവരെ കണ്ടതെല്ലാം ദില്‍ഷയുടെ വീഡിയോ മാത്രമാണ്. ദില്‍ഷയെ അറിയുന്നത് കൊണ്ട് എനിക്ക് ബ്ലെസ്ലിയെ കുറിച്ച് പേടിയില്ല. നേരത്തെ തന്നെ ഞാന്‍ അവിടെ ഒരു ബൗണ്ടറി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അത് ബ്ലെസി എന്ത് കളിച്ചാലും മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് ദില്‍ഷയുടെ ഭാഗത്ത് നിന്ന് അക്കാര്യത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

6

ദില്‍ഷയുടെ വീട്ടുകാരുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ക്കും എന്നെ ഇഷ്ടമാണ്. പക്ഷേ ദില്‍ഷയ്ക്ക് ഇഷ്ടുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ. കല്യാണക്കാര്യം ഞാന്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമല്ല. ദില്‍ഷയുടെ ചേച്ചിയോടും അനിയത്തിയോടും സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് ദില്‍ഷ ഇഷ്ടപ്പെടണമെന്ന് മാത്രമാണ് ഉള്ളത്. ബ്ലെസ്ലിയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അവന്‍ അവന്റെ കാര്യം നോക്കി കളിക്കുന്നുണ്ട്. നല്ല പ്ലെയറാണ്. ഞാന്‍ അവനെ ബ്രദറിനെ പോലെയാണ് കാണുന്നത്. പക്ഷേ ദില്‍ഷയുടെ കാര്യം വരുമ്പോള്‍ അതൊരു ബൗണ്ടറിയാണ്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് ഞാനൊരിക്കലും ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്നും റോബിന്‍ പറഞ്ഞു.

'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും''ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'

cmsvideo
  Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
  English summary
  bigg boss malayalam season 4: robin radhakrishnan says blesslie never love dilsha, his remarks viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X