India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി പ്രിയ ക്ലവര്‍ ഗെയിമര്‍; മറ്റുള്ളവരെ എന്തും പറയാമെന്നാണോ; വൈറലായി ബിഗ് ബോസ് ഹൗസിലെ പരാമര്‍ശം

Google Oneindia Malayalam News

ബിഗ് ബോസിന്റെ നാലാം സീസണ്‍ അവസാനിക്കാന്‍ ഇനി വെറും 12 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള പോരാട്ടം ഒരുവശത്ത് നടക്കുന്നുണ്ട്. ആള്‍മാറാട്ടം എന്ന വീക്കിലാ ടാസ്‌കാണ് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്.

അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മഅടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ

ഓരോരുത്തരും ഷോയിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ അഭിനയിച്ച് കാണിച്ചത്. ഇതിനിടെയാണ് ലക്ഷ്പ്രിയക്കെതിരെ നിര്‍ണായക പരാമര്‍ശം ധന്യയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയയിലെല്ലാം ഇത് ചര്‍ച്ചയായിരിക്കുകയാണ്.

1

റിയാസും ദില്‍ഷയും കഴിഞ്ഞ ദിവസം ഈ ആള്‍മാറാട്ട ടാസ്‌കില്‍ തിളങ്ങിയിരുന്നു. ലക്ഷ്മിപ്രിയയെ ധന്യ അവതരിപ്പിച്ചതും ഇതിനിടെ ഒരുപാട് കൈയ്യടികള്‍ നേടിയിരുന്നു. പക്ഷേ ഇത് ലക്ഷ്മിപ്രിയയെ വേദനിപ്പിച്ചിരുന്നു. അത് മത്സരത്തിലുടനീളം അവരുടെ മുഖത്ത് പ്രകടമായിരുന്നു. ധന്യ ഇക്കാര്യത്തെ സൂരജിനോട് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലക്ഷ്മിപ്രിയ വളരെ ക്ലവര്‍ ആയിട്ടുള്ള ഗെയിമര്‍ ആണെന്ന് ധന്യ പറയുന്നു. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും സജീവമായിട്ടുണ്ട്.

2

ലക്ഷ്മിപ്രിയ ഭയങ്കര ക്ലവര്‍ ഗെയിമറാണ്. ഞാനിനി ഒരു കൂട്ടിനും ഇല്ലെന്റെ പൊന്ന് മോനേ എന്ന് ധന്യ പറയുന്നു. ഇനി എനിക്കത് സോള്‍വ് ചെയ്യാനും താല്‍പര്യമില്ല. എല്ലാവര്‍ക്കും വിഷമം വന്നു. മറ്റുള്ളവരെ എന്തും പറയാമെന്നാണോ. അവര് പറയുന്നതൊക്കെ എന്തോരം ഞാന്‍ കേട്ടിട്ടുണ്ടെന്നും ധന്യ ചോദിക്കുന്നു. ധന്യക്ക് പിന്തുണയുമായി വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ടാസ്‌കിന്റെ ഭാഗമായി ചെയ്യുന്നത് പേഴ്‌സണലായി എടുക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നു. ലക്ഷ്മിപ്രിയ ഭയങ്കര ഡ്രമാറ്റികാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

3

ആള്‍മാറാട്ടം ടാസ്‌കില്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയെ മാറ്റി മറ്റൊരു വ്യക്തിയെ അവതരിപ്പിക്കാനുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്കുണ്ട്. ഓരോ ബസര്‍ മുഴങ്ങുമ്പോഴും ഒരാള്‍ക്ക് മാത്രമാണ് അവസരം. ബ്ലെസ്ലിക്കാണ് ആ അവസരം ഇന്നലെ ലഭിച്ചത്. സൂരജ് ആകാനായിരുന്നു ബെസ്ലി അറിയിച്ചത്. ദില്‍ഷയായത് റോണ്‍സനാണ്. ദില്‍ഷയായുള്ള റോണ്‍സന്റെ പ്രകടനവും ചിരിപടര്‍ത്തുന്നതായിരുന്നു. റിയാസിനും അടുത്തതില്‍ അവസരം ലഭിച്ചത്. റിയാസിന് ധന്യ ആകാനായിരുന്നു താല്‍പര്യം. പോയിന്റ് നിലയില്‍ ദില്‍ഷയാണ് മുന്നിലെത്തിയത്.

4

ചര്‍ച്ചയ്ക്കിടയില്‍ ബ്ലെസ്ലിയെ മോശമായിട്ടാണ് ലക്ഷ്മിപ്രിയ അവതരിപ്പിച്ചതെന്നും, തന്റെ നിലപാടുകളെ മാറ്റി പറഞ്ഞുവെന്നും ബ്ലെസ്ലി പറഞ്ഞു. ഇത് പിന്നെ തര്‍ക്കത്തിലാണ് എത്തിയത്. ആള്‍മാറാട്ടം വീക്കിലി ടാസ്‌കില്‍ ഇടവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നില്‍ക്കണമെന്ന ആഗ്രഹം ധന്യയും ലക്ഷ്മിയും പങ്കുവെച്ചത്. വിന്നറാകണമെന്നില്ലെന്നും പറഞ്ഞു. നൂറ് ദിവസം നിന്നില്ലെങ്കില്‍ ഭയങ്കര സങ്കടമാകും. ഡിപ്രഷന്‍ അടിച്ച് പോകുമെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. നൂറ് ദിവസം നില്‍കണമെന്നത് എന്റെ സ്വപ്‌നമാണ്. ചവിട്ടിതേക്കുന്നത് കൊണ്ട് വാശി കയറിയതാണെന്നും ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞു.

5

അതേസമയം ലക്ഷ്മിപ്രിയയെ അവതരിപ്പിക്കാനുള്ള അവസരം തനിക്കാണെന്ന് അറിഞ്ഞതോടെ റിയാസ് വലിയ ആവേശത്തിലായിരുന്നു. ഇരുവരും തമ്മില്‍ അത്രയ്ക്ക് പോരാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. റിയാസിനെ കാക്കയെന്ന് വിളിച്ചാണ് ലക്ഷ്മിപ്രിയ പരിഹസിക്കാറുള്ളത്. അതേസമയം റിയാസ് അവരുടെ മാനറിസങ്ങള്‍ കാണിച്ചാണ് തിരിച്ച് മറുപടി നല്‍കാറുള്ളത്. കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. റിയാസ് ഇരവാദം കളിക്കുന്നുവെന്ന് സ്ഥിരമായി ലക്ഷ്മിപ്രിയ പറയാറുണ്ട്.

6

ലക്ഷ്മിപ്രിയ സ്റ്റൈലില്‍ താങ്ക്യൂ വല്യണ്ണാ എന്ന് പറഞ്ഞതായിരുന്നു അറിയിപ്പിനെ റിയാസ് സ്വീകരിച്ചത്. ലക്ഷ്പ്രിയയുടെ കാരിക്കേച്ചറായിരുന്നു പിന്നീട് റിയാസ്. ഗാര്‍ഡന്‍ ഏരിയയില്‍ ലക്ഷ്മിപ്രിയയുടെ കാല്‍ കയറ്റിവെച്ചുള്ള നില്‍പ്പും സംഭാഷ രീതികളുമൊക്കെ റിയാസ് അവതരിപ്പിച്ചു. ഇതോടൊപ്പം വിമര്‍ശനവും നടത്തി. റിയാസ് തന്നെയായിരുന്നു വീക്കിലി ടാസ്‌കില്‍ ഏറ്റവും രസിപ്പിച്ചതും. ഹേറ്റേഴ്‌സിനെ പോലുള്ള ഒറ്റ ദിവസം കൊണ്ട് ആരാധകരാക്കി എന്നുള്ള കമന്റുകളാണ് റിയാസിന് ലഭിക്കുന്നത്.

ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg boss season 4: lakshmi priya is a clever gamer says dhanya, social media makes it viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X