
ആംഗ്രി ബേഡ് റിയാസ്, ബ്യൂട്ടി ദില്‍ഷ, റോബിനെ കുറിച്ച് വിനയ് പറഞ്ഞത് ഇങ്ങനെ, വൈറലായി വാക്കുകള്‍
ബിഗ് ബോസ് അവസാന ഫൈവിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ ദിവസം വലിയൊരു എവിക്ഷന് നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനമൊക്കെ ഏറ്റുവാങ്ങിയ വിനയ് പുറത്തായിരുന്നു. ഒരുപാട് തവണ എലിമിനേഷനില്‍ വന്നെങ്കിലും വിനയ് രക്ഷപ്പെട്ടിരുന്നു. പുറത്തിറങ്ങിയ ശേഷം മൂവിമാന് ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്ന് പറയുകയാണ് വിനയ്.
ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാത്ത സ്ട്രോങ്ങ് പ്ലെയര്‍; സൂരജിനെ കുറിച്ച് എലീന, കുറിപ്പ്
റോബിനെ കുറിച്ചും ജാസ്മിനെ കുറിച്ചുമെല്ലാം വിനയ് സംസാരിക്കുന്നുണ്ട്. ബിഗ് ബോസ് ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. കുറച്ചൊക്കെ കളി അറിയാം. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. അതിനകത്ത് വേറൊരു ലോകമാണെന്നും വിനയ് പറയുന്നു.

ശരിക്കുമൊരു പട്ടാളച്ചിട്ടയാണ് ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. അത്രയും രഹസ്യമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് ഇന്റര്‍വ്യൂവൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യ ഇരുപതില്‍ ഉണ്ടായിരുന്നു. ആദ്യത്തെ ഏഴോ പിന്നെ ഇരുപതാം ദിവസമോ ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാവുക. എന്നാല്‍ ഞാന്‍ അതില്‍ ഉണ്ടാവില്ലെന്നാണ് കരുതിയത്. ഞാന്‍ അത് വിട്ടിരുന്നു. പെട്ടെന്ന് ഒരു ദിവസമാണ് അവര്‍ ഏഷ്യാനെറ്റില്‍ നിന്ന് വിളിക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഞാന്‍ പോയതും അതിനുള്ളില്‍ എത്തുന്നതും.

റോബിന്റെ ഫാന്‍സിനെ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. അദ്ദേഹത്തിന് ഫാന്‍സുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. 42ാം ദിവസമാണ് ഞാന്‍ ഇവിടെ നിന്ന് പോകുന്നത്. അപ്പോള്‍ തന്നെ റോബിന് എത്ര വലിയ സ്റ്റാറാണെന്ന് എനിക്ക് അറിമായിരുന്നു. ഇത് വലിയൊരു സ്റ്റാര്‍ഡമാണ് റോബിന് കിട്ടിയിരിക്കുന്നത്. അത് മുന്നോട്ടുള്ള അവരെ കരിയറിനെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. റോബിന് ഞാന്‍ ഫേക്ക് ആണെന്ന് ബിഗ് ബോസ് ഹൗസില്‍ പറയുമെങ്കിലും നല്ലൊരു ഗെയിമറാണ്. ആളൊരു ശുദ്ധനാണ്. ബിഗ് ബോസില്‍ വിജയിച്ച് ഫോര്‍മുലകള്‍ മുമ്പുണ്ട്. ഇതെല്ലാം ചേര്‍ത്താണ് റോബിന് കളിച്ചത്.

ബിഗ് ബോസ് ഹൗസിലെ ആംഗ്രി ബേഡ് റിയാസാണ്. അവന് പെട്ടെന്ന് എല്ലാ കാര്യങ്ങളോടും റിയാക്ട് ചെയ്യും. ചില കാര്യങ്ങള്‍ ബ്ലണ്ടറാണ്. ചിലത് ശരിയാണ്. എല്ലാത്തിനോടും റിയാക്ട് ചെയ്യാന്‍ പേടിയില്ല. ചില കാര്യങ്ങളൊന്നും നമുക്ക് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. അവിടെ കെയറിംഗ് ഉള്ളത് റോന്‍സനാണ്. ഞാന്‍ സങ്കടമുണ്ടെങ്കില്‍ റോന്സനെയാണ് സമീപിക്കാറുള്ളത്. അഖില്‍, റോന്സന് അപര്‍ണ എന്നിവരാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളവര്‍. ഇവരെല്ലാം എന്നെ സഹായിച്ചവരാണ്. അപര്‍ണ എനിക്ക് ദേഷ്യം വരുമ്പോള്‍ പിടിച്ച് നിര്‍ത്തിയിരുന്നുവെന്നും വിനയ് പറഞ്ഞു.

വിഷമവും സങ്കടവുമുണ്ടെങ്കില് എനിക്ക് തുറന്ന് പറയാന്‍ പറ്റുന്നത് റോന്‍സനോട് തന്നെയാണ്. അഖിലിനോട് കാര്യങ്ങളുടെ അനലിറ്റിക് കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തിരുന്നത്. ബിഗ് ബോസ് ഹൗസിലെ ഫേക്ക് അഥവാ കൈയ്യിലുള്ള കഴിവുകളെല്ലാം വെച്ച് കളിക്കുന്നത് ലക്ഷ്മിപ്രിയയാണ്. അവര്‍ക്ക് നാടകീയതയുണ്ട്, അഭിനയമുണ്ട്, പ്രസംഗിക്കാനുള്ള കഴിവ് എല്ലാം ചേര്‍ത്ത് പ്രത്യേക തരം ഗെയിം പ്ലാന്‍ ലക്ഷ്മിപ്രിയക്കാണ് ഉള്ളത്. അതിനെ ഫേക്ക് എന്ന് പറയാനാവില്ല. ലക്ഷ്പ്രിയ യഥാര്‍ത്ഥത്തില്‍ വീട്ടില്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ചോദിച്ചാല്‍ പറയാനാവില്ല.

ലാലേട്ടന് ദേഷ്യപ്പെട്ടാല്‍ നമ്മള് ഡൗണ്‍ ആയി പോകും. അടിയുണ്ടാക്കിയാല്‍ ലാലേട്ടന് ഈ ആഴ്ച്ച പൊരിക്കാനുള്ളതായി എന്നാണ് നമ്മള് പറയുക. വലിയ ചീത്തയൊന്നും പറയില്ല. പക്ഷേ രോഷത്തോടെ നില്ക്കുന്ന നമ്മള് പോലും ആകെ താഴ്ന്ന് പോകും. ലാലേട്ടന് തന്നെ നഷ്ടമായ ആത്മവിശ്വാസം കൊണ്ടുതരും. അവിടെ നിയമം പാലിച്ചേ പറ്റൂ. അദ്ദേഹം അതുകൊണ്ട് തന്നെ ചീത്തപറയും. റിയാസിനെ അങ്ങനെ എന്നെ ഇതുവരെ ടാര്‍ഗറ്റ് ചെയ്തിട്ടില്ല. ഡോ റോബിന് ഫിസിക്കലി അറ്റാക്ക് ചെയ്ത ശേഷം അദ്ദേഹത്തെ പിന്നാലെ നടന്ന് അറ്റാക്ക് ചെയ്യുകയായിരുന്നു റിയാസ്. അതൊരു പക്വത കുറവാണ്. റിയാസ് ശരിക്കുമൊരു ബിഗ് ബോസ് പ്രൊഡക്ടാണെന്നും വിനയ് പറഞ്ഞു.
ഒറ്റക്കൊമ്പന് പിന്നാലെ കടുവയ്ക്കും പണികിട്ടി, കഥ മോഷ്ടിച്ചതെന്ന് ആരോപണം, സുപ്രിയക്ക് നോട്ടീസ്