• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗന്ദര്യ റാണിയെ 'വേശ്യ'യാക്കാന്‍ സ്ത്രീയുടെ ശ്രമം... ശല്യംചെയ്ത് പിറകേ; ചില്ലറക്കാരിയല്ല ഈ സുന്ദരി

  • By രശ്മി നരേന്ദ്രൻ

പോഡ്‌ഗോറിക്ക(മോണ്ടിനെഗ്രോ): മോണ്ടിനെഗ്രോ എന്ന രാജ്യത്തെ പറ്റി അധികമൊന്നും ആരും കേട്ടിട്ടുണ്ടാവില്ല. അങ്ങനെ ഒരു രാജ്യമുണ്ട്. ഒരു യൂറോപ്യന്‍ രാജ്യം. കറുത്ത പര്‍വ്വതം എന്നര്‍ത്ഥമുള്ള മോണ്ടിനെഗ്രിന്‍ എന്ന വാക്കില്‍ നിന്നാണ് മോണ്ടിനെഗ്രോ എന്ന പേര് ഉണ്ടായത്. പര്‍വ്വത നിരകളും ബീച്ചുകളും ഒക്കെയുള്ള ഒരു മനോഹര രാജ്യമാണിത്.

മോണ്ടിനെഗ്രോ എങ്ങനെയുളള രാജ്യമാണ് എന്നതല്ല ഇവിടത്തെ വിഷയം. അവിടെ നിന്നുള്ള സുന്ദരിയായ ഒരു ചെറുപ്പക്കാരിയാണ് വാര്‍ത്തയുടെ കേന്ദ്രം. വെറും സുന്ദരിയല്ല, 2015 ലെ മിസ് മോണ്ടിനെഗ്രോ. 2015 ലെ മിസ് വേള്‍ഡ് സൗന്ദര്യമത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു നടാഷ മിലോസാവ്‌ലജെവിക്.

മിസ് വേള്‍ഡ് സൗന്ദര്യപ്പട്ടം ഒന്നും കിട്ടിയില്ലെങ്കിലും നടാഷ വാര്‍ത്തകളില്‍ നിറഞ്ഞു. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കാരണം.

മിസ് മോണ്ടിനെഗ്രോ

2015 ലെ മിസ് മോണ്ടിനെഗ്രോ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നടാഷ. 2015 ലെ ലോക സൗന്ദര്യമത്സരത്തിലും മോണിനെഗ്രോയെ പ്രതിനിധീകരിച്ചെത്തിയത് നടാഷ തന്നെ ആയിരുന്നു.

ഞെട്ടിപ്പിക്കുന്ന ഓഫര്‍

സിംഗപ്പൂരില്‍ ഒരു വന്‍ വ്യവസായിക്കൊപ്പം സമയം ചെലവഴിച്ചാല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്നായിരുന്നു. ഈ സമയം ഇടപാടുകാരുമായി 'സ്വകാര്യ സമയം' ചെലവഴിക്കുകയും വേണം എന്ന് മാത്രം.

ആദ്യം പ്രതീക്ഷിച്ചത് ജോലിയെന്ന്

ഒരു സ്ത്രീയാണ് തന്നെ ബന്ധപ്പെട്ടത് എന്നാണ് നടാഷ അന്ന് വ്യക്തമാക്കിയത്. മികച്ച ഒരു ജോലിയുണ്ടെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. മോഡലിങ്ങുമായി ബന്ധപ്പെട്ട ജോലി ആയിരിക്കും എന്നായിരുന്നു നടാഷ പ്രതീക്ഷിച്ചത്.

പിടിവിടാതെ പിറകേ കൂടി

സംഗതി എന്താണെന്ന് മനസ്സിലായപ്പോള്‍ നടാഷ പിന്‍മാറി. പക്ഷേ വിളിച്ച സ്ത്രീ വെറുതേ വിടാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ വീണ്ടും വീണ്ടും വിളിച്ച് വലിയ വലിയ ഓഫറുകള്‍ മുന്നോട്ട് വയ്ക്കാന്‍ തുടങ്ങി.

ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു

ശല്യം സഹിക്കവയ്യാതെ ആയപ്പോള്‍ നടാഷ സോഷ്യല്‍ മീഡിയയിലൂടെ ഈ സംഗതികളെല്ലാം പങ്കുവച്ചു. വിളിച്ച ആളുടെ പേരും ഫോണ്‍ നമ്പറും ഇപ്പോള്‍ പറയുന്നില്ലെന്നും വേണ്ടിവന്നാല്‍ അത് പറയാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടാഷ രംഗത്തെത്തിയത്.

നടാഷയെ മാത്രമല്ല

നടാഷ പരസ്യമായി പ്രതികരിച്ചപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സംഗതി പുറത്തായത്. മിസ് ക്രൊയേഷ്യ ആയി തിരഞ്ഞെടുക്കപ്പെട്ട മജ സഫിജയേയും ഈ സ്ത്രീ വിളിച്ചിരുന്നത്രെ. ദിവസങ്ങളോളം ഈ സ്ത്രീ തന്നെ ശല്യം ചെയ്തതായും മജ വെളിപ്പെടുത്തി.

ഓഫര്‍ സ്വീകരിച്ചവരും ഉണ്ട്

ഫോണില്‍ വിളിച്ച സ്ത്രീയുടെ ഓഫര്‍ സ്വീകരിച്ചവരെ തനിക്ക് അറിയാം. അവര്‍ക്ക് എല്ലാ ആശംസകളും നല്ല ആരോഗ്യവും നേരുന്നു. പക്ഷേ തനിക്ക് അതിനോട് താത്പര്യമില്ലെന്നാണ് പിന്നീട് നടാഷ പ്രതികരിച്ചത്. 2015 ലെ മിസ് വേള്‍ഡ് സൗന്ദര്യമത്സരത്തിന്റെ സമയത്താണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഇത് വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്.

English summary
Natasha Milosavljevic, who represented Montenegro at Miss World 2015 pageant says a woman offered her money to spend time with a wealthy businessman from Singapore. In return, she would have to spend "private time" with clients.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X