കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗരവരുടെ ടെസ്റ്റ് ട്യൂബ് ജനനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി... ഇപ്പോ ഇതാ മഹാഭാരതത്തിലെ ഇന്റർനെറ്റും!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ ചാണക കണ്ടുപിടിത്തങ്ങൾ | Oneindia Malayalam

പ്രസംഗം നടത്തി ഏറ്റവും കൂടുതൽ വിവാദത്തിലാകുന്നത് പലപ്പോഴും ബിജെപി നേതാക്കളാണ്. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന പ്രസ്താവനകളാണ് പലപ്പോഴും ഇത്തരം നേതാക്കൾ പുറത്തിറക്കാറ്. മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് പറഞ്ഞത് സോഷ്യൽ മീഡിയിലടക്കം വൻ ചർച്ചയായിട്ടുണ്ട്. ട്രോളന്മാർ ആഘോഷിക്കുകയാണ് ഈ പ്രസ്താവന.

എന്നാൽ ഇത് ആദ്യമല്ല ഇത്തരത്തിലുള്ള പ്രസ്താവനയുമായി ബിജെപി നേതാക്കൾ രംഗത്ത് വരുന്നത് എന്നതുകൊണ്ട് തന്നെ ഇത്തരം ട്രോളുകൾ അവർക്ക് ഒരു 'പുത്തരിയല്ല', മാത്രമല്ല വീണ്ടും മണ്ടത്തരങ്ങൾ പറയാനുള്ള ഊർജ്ജം കൂടിയാണ്. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറഞ്ഞത്. ബിജെപി നേതാക്കന്മാരുടെ മണ്ടൻ പ്രസ്താവനകൾ കൂട്ടിവെച്ചാൽ ... ദാ... ഇത്രത്തോളമുണ്ടാകും....

ചലന നിയമമൊക്കെ മുമ്പേ ഉണ്ടെന്നേ...

ചലന നിയമമൊക്കെ മുമ്പേ ഉണ്ടെന്നേ...

കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിൽ കോന്ദ്രമന്ത്രി സത്യപാൽ സിങ് പറഞ്ഞ യമണ്ടൻ മണ്ടത്തരം ആരും മറന്നു കാണാനിടയില്ല. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.

അതൊക്കെ മുൻ ജന്മ പാപം

അതൊക്കെ മുൻ ജന്മ പാപം

കാൻസറിനെ കുറിച്ചുള്ള കണ്ടുപിടുത്തമായിരുന്നു അസമിലെ ആരോഗ്യമന്ത്രി നടത്തിയത്. ചെറുപ്പക്കാരില്‍ കാന്‍സര്‍ വരുന്നതും ചെറുപ്രായത്തില്‍ അപകടം വന്ന് മരിക്കുന്നതും ദൈവിക നീതിയാണെന്നും അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുകയില്ലെന്നുമാണ് മന്ത്രി പ്രസ്താവന നടത്തിയത്. മാന്താ ബിശ്വാ ശര്‍മ്മ എന്ന മന്ത്രിയാണ് ശാസ്ത്രലോകത്തിന് പോലും അനുമാനിക്കാനാകാതിരുന്ന ‘നിരീക്ഷണം' നടത്തിയത്.

രാമൻ മികച്ച എഞ്ചിനീയർ

രാമൻ മികച്ച എഞ്ചിനീയർ

രാമൻ മികച്ച എഞ്ചിനീയർ എന്ന പ്രസ്താവനയും മുമ്പ് ഒരു ബിജെപി നേതാവ് തട്ടിവിട്ടിരുന്നു. ഐഎസ്ആര്‍. വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് രൂപാനി ഉപമിച്ചത്. പശു ശ്വസിക്കുന്നതും, നിശ്വസിക്കുന്നതും ഓക്‌സിജന്‍ ആണെന്നായിരുന്നു രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവനാനിയുടെ പ്രസ്താവന. പല റേഡിയോ ആക്റ്റീവ് ഘടകങ്ങളെയും നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കും. ജലദോഷം മാറാൻ ഡോക്ടറുടെ അടുത്തല്ല, ഇനി പോകേണ്ടത് പശുവിന്റെ അടുത്താണ്. പശുവിന്റെ അടുത്തുപോയാൽ ജലദോഷം മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

തള്ളാൻ ജഡ്ജിമാരും ഒട്ടും പിന്നിലല്ല

തള്ളാൻ ജഡ്ജിമാരും ഒട്ടും പിന്നിലല്ല

ഇത്തരം കണ്ടുപിടിത്തങ്ങൾ നടത്താനും തള്ളാനും ബിജെപി നേതാക്കൾ മാത്രമല്ല രംഗത്തുള്ളത്. നീതിന്യാ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ജഡ്ജിമാരും ഉണ്ടെന്നതാണ് മറ്റൊരു അതിശയം. യില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്‍ മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണെന്നായിരുന്നു ജഡ്ജിയുടെ കണ്ടുപിടിത്തം. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞതും ഇതേ ജഡ്ജി ആണെന്നതാണ് മറ്റൊരു 'ആശ്വാസം'. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയായിരുന്നു ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

ശാസ്ത്ര കോൺഗ്രസ്

ശാസ്ത്ര കോൺഗ്രസ്

പ്ലാസ്റ്റ് സർജറി പുതിയ കണ്ടുപിടുത്തമല്ലെന്നും ഗണപതിക്കാണ് ആദ്യ പ്ലാസ്റ്റിക് സർജറി നടത്തിയതെന്നും ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. വൈക്കോലില്‍ നിന്ന് സ്വര്‍ണ്ണം , മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ബിജെപി നേതാക്കളുടെ കണ്ടുപിടുത്തങ്ങലായിരുന്നു. ‘പൗരാണിക ശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഒരു സെഷന്‍ അനുവദിക്കപ്പെട്ടത് തന്നെ വൻ വിവാദമായിരുന്നു.

അവസാനമില്ലാത്ത മണ്ടത്തരങ്ങൾ

അവസാനമില്ലാത്ത മണ്ടത്തരങ്ങൾ

ആധുനിക സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വേദങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടതാണെന്നും അതിനാല്‍ ഈ മുന്നേറ്റത്തിന്റെയെല്ലാം ‘ക്രെഡിറ്' ഭാരതത്തിലെ പൗരാണിക പണ്ഡിതന്മാര്‍ക്കാണെന്നുമുള്ള അവകാശപ്പെട്ടാണ് ബിജെപി നേതാക്കന്മാർ ശാസ്ത്ര കോൺഗ്രസിൽ രംഗത്ത് വന്നത്. ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവിന്റേതായിരിക്കില്ല അവസാന 'മണ്ടൻ' കണ്ടുപിടിത്തങ്ങൾ എന്ന് തന്നെ നമുക്ക് അനുമാനിക്കാം.

<strong>ട്രെയിനിൽ നിന്ന് കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം... </strong>ട്രെയിനിൽ നിന്ന് കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം...

<strong>പോലീസിനോട് കളിച്ചാൽ 'ചവിട്ടി കീറി കളയും'; ഹർത്താൽ ദിനത്തിൽ പോലീസും അഴിഞ്ഞാടി, വനിത ഡോക്ടർക്ക് ഭീഷണി!</strong>പോലീസിനോട് കളിച്ചാൽ 'ചവിട്ടി കീറി കളയും'; ഹർത്താൽ ദിനത്തിൽ പോലീസും അഴിഞ്ഞാടി, വനിത ഡോക്ടർക്ക് ഭീഷണി!

English summary
BJP leader's statement about science
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X