കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനു വി ജോണിന്റെ 'സംസ്കാരമുള്ള' പ്രയോഗങ്ങൾ എടുത്തിട്ട് സൈബർ സഖാക്കൾ, കൂടെ പിവി അൻവർ വക അടി!

Google Oneindia Malayalam News

തിരുവനന്തപുരം: കെടി ജലീല്‍ പ്രവാസിയെ നാടുകടത്താന്‍ ഇടപെടലുകള്‍ നടത്തിയോ എന്നതായിരുന്നു രണ്ട് ദിവസം മുമ്പത്തെ പ്രധാന ചര്‍ച്ചകള്‍. യാസിര്‍ എടപ്പാള്‍ എന്ന മുസ്ലീം ലീഗ് അനുഭാവിയും കെഎംസിസി പ്രവര്‍ത്തകനും ആയ ആളായിരുന്നു ഇതില്‍ പറയുന്ന പ്രവാസി.

നടുവേദന തുടങ്ങിയതുമുതൽ ശിവശങ്കർ സ്വപ്‌നയുടെ വീട്ടിൽ പോകുന്നത് കുറച്ചുവെന്ന് വിനു; റിയാസിന്റെ മറുപടിനടുവേദന തുടങ്ങിയതുമുതൽ ശിവശങ്കർ സ്വപ്‌നയുടെ വീട്ടിൽ പോകുന്നത് കുറച്ചുവെന്ന് വിനു; റിയാസിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധി വിപിപി മുസ്തഫ യാസിര്‍ എടപ്പാളിന്റെ ഫേസ്ബുക്കിലെ ഒരു കമന്റ് വായിച്ചു. അശ്ലീലപദാവലികള്‍ നിറഞ്ഞ കമന്റ് അതുപോലെ തന്നെ വായിക്കുകയാണ് ചെയ്തത്. ഇത്തരം ഇടപെടലുകള്‍ നടത്തുന്ന ഒരാളെ വെള്ളപൂശാന്‍ ആണോ നിങ്ങള്‍ ചര്‍ച്ച നടത്തുന്നത് എന്നായിരുന്നു മുസ്തഫയുടെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തുംഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തും

അതിന് പിറകെ സിപിഎമ്മിനെ സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് വിനു വി ജോണ്‍ എന്നാണ് സൈബര്‍ ഇടത് അനുകൂലികളുടെ ആക്ഷേപം. വിനു വി ജോണ്‍ നടത്തിയ പ്രയോഗങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിവി അന്‍വര്‍ എംഎല്‍എയും ഇതിനൊപ്പമുണ്ട്....

മുസ്തഫ സംസ്‌കാര ശൂന്യന്‍ എന്ന്

മുസ്തഫ സംസ്‌കാര ശൂന്യന്‍ എന്ന്

വിപിപി മുസ്തഫയെ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കെടുക്കാത്ത ചര്‍ച്ചയില്‍ വിനു വി ജോണ്‍ വിശേഷിപ്പിച്ചത് സംസ്‌കാര ശൂന്യന്‍ എന്നാണ്. ഇത്തരക്കാരെ സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത് എന്നും വിനു പറയുന്നുണ്ട്.

അത് വ്യാജേനയല്ല, വിനൂ...

അത് വ്യാജേനയല്ല, വിനൂ...

ഫേസ്ബുക്ക് പോസ്റ്റ് എന്ന വ്യാജേന സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തി എന്നാണ് വിനു വി ജോണ്‍ പറയുന്നത്. എന്നാല്‍, അത് ഫേസ്ബുക്ക് പോസ്റ്റ് എന്ന വ്യാജേന വായിച്ചതല്ല എന്നാണ് ഇടത് അനുകൂലികള്‍ പറയുന്നത്. വിനു വി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളപൂശാന്‍ ശ്രമിച്ച യാസിര്‍ എടപ്പാള്‍, സുനിത ദേവദാസ് എന്ന സ്ത്രീയുടെ പോസ്റ്റിന് താഴെ ഇട്ട കമന്റ് ആണെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

സ്വന്തം തെറ്റൊരു തെറ്റല്ല

സ്വന്തം തെറ്റൊരു തെറ്റല്ല

യാസിർ എടപ്പാൾ മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളാണെന്ന് തെളിഞ്ഞ കാര്യമാണ്. മുസ്ലീം ലീഗ് പോലും യാസിറിനെ തള്ളിപ്പറഞ്ഞിട്ടും ഉണ്ട്. എന്നാൽ, അങ്ങനെ ഒരു ആളെ വെള്ളപൂശാൻ ചർച്ച സംഘടിപ്പിച്ചതിൽ പ്രേക്ഷകരോട് മാപ്പ് ചോദിക്കാനുള്ള മാന്യത എന്തുകൊണ്ട് വിനു വി ജോൺ കാണിക്കുന്നില്ല എന്നും സൈബർ ഇടതുപക്ഷം ചോദിക്കുന്നു.

സുനിതയെ മദാമ്മയെന്ന് വിളിച്ച വിനു

സുനിതയെ മദാമ്മയെന്ന് വിളിച്ച വിനു

ഇതേ വിനു വി ജോണ്‍ തന്നെ സുനിത ദേവദാസിനെ തന്റെ ചര്‍ച്ചയില്‍ അധിക്ഷേപിച്ചിട്ടുണ്ട് എന്നും ആക്ഷേപമുണ്ട്. സുനിതയെ കാനഡയില്‍ നിന്നുള്ള 'മലയാളി മദാമ്മ' എന്നായിരുന്നു വിനു വി ജോണ്‍ പരിഹസിച്ചത്. ഇടതുപക്ഷത്തിന് വേണ്ടി സുനിത ദേവദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതിനോടായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശം.

'എന്റെ തന്തയല്ല നിന്റെ തന്ത'

'എന്റെ തന്തയല്ല നിന്റെ തന്ത'

ലൂസിഫര്‍ സിനിമയിലെ വിവാദ ഡയലോഗ് ആയിരുന്നു 'നിന്റെ തന്തയല്ല എന്റെ തന്ത' എന്നത്. വിനു വി ജോണ്‍ ഒരിക്കല്‍ ട്വീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും സൈബര്‍ ഇടതുപക്ഷം ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിനു വി ജോണിന്റെ സംസ്‌കാരം ഇതല്ലേ എന്നാണ് അവരുടെ ചോദ്യം.

 'എട്ടായി മടക്കി പോക്കറ്റില്‍ വച്ചോളൂ യുവര്‍ ഓണര്‍'

'എട്ടായി മടക്കി പോക്കറ്റില്‍ വച്ചോളൂ യുവര്‍ ഓണര്‍'

വിപിപി മുസ്തഫയ്‌ക്കെതിരെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന് പിവി അന്‍വര്‍ എംഎല്‍എയും ഫേസ്ബുക്കില്‍ മറുപടി നല്‍കിയിട്ടുണ്ട്. അതിങ്ങനെ-


'ഏഷ്യാനെറ്റ് ന്യൂസിലെ 'ന്യൂസ് ഹവര്‍' അവതാരകന്റെ വിലാപം കണ്ടു.അത്രമാത്രം മലീമസമായ വാക്കുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവച്ച ആളെ രക്തസാക്ഷി പരിവേഷത്തോടേ പൊതുജനമധ്യത്തില്‍'പ്രവാസി മലയാളി' എന്ന ലേബലില്‍ അവതരിപ്പിച്ചതില്‍ അദ്ദേഹത്തിനു തെല്ലും പശ്ചാത്താപമില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കില്‍,
കേരളം കണ്ട ഏറ്റവും മികച്ച സ്ത്രീവിരുദ്ധന്‍ ഇന്നലെ അവതാരകന്റെ ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കേറ്റും വാങ്ങി,പാട്ടും പാടി വീട്ടില്‍ പോയേനേം.പരസ്യമായി ഒരു സ്ത്രീക്കെതിരെ വൃത്തികേടുകള്‍ എഴുതി ഇട്ടവന്‍ മാന്യനും അത് പറഞ്ഞയാള്‍ കുറ്റക്കാരനുമാണെന്നാണ് അങ്ങയുടെ വിധിന്യായമെങ്കില്‍ അത് എട്ടായി മടക്കി പോക്കറ്റില്‍ വച്ചോളൂ യുവര്‍ ഓണര്‍.!'

ഓര്‍ത്തഡോക്‌സുകാരന്‍

ഓര്‍ത്തഡോക്‌സുകാരന്‍

വിനു വി ജോണിന്റെ ഒരു പഴയ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്രിക്കറ്റ് താരം സോണി ചെറുവത്തൂര്‍ ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയാണ് എന്ന് അറിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു ആ വീഡിയോയില്‍ വിനു വി ജോണ്‍ പറഞ്ഞത്.

ഇങ്ങനെ പറയുന്ന ഒരാള്‍ എങ്ങനെ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തും എന്നാണ് സൈബര്‍ ഇടതുപക്ഷത്തിന്റെ ചോദ്യം.

എത്രപേർ നടത്തിയിരിക്കുന്നു

എത്രപേർ നടത്തിയിരിക്കുന്നു

വിനു വി ജോൺ നടത്തിയ ചർച്ചകളിൽ പോലും എത്രയോ പേർ അൺപാർലമെന്ററിയായ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് സൈബർ ഇടതുപക്ഷം ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. അഡ്വ ജയശങ്കറിനെ പോലുള്ളവർ നടത്തിയ പല പ്രയോഗങ്ങളും ഇവർ ഉയർത്തിക്കാണിക്കുന്നുണ്ട്. പിസി ജോർജ്ജിനെ പോലുള്ളവർ നടത്താറുള്ള പദപ്രയോഗങ്ങളിലൊന്നും വിനു വി ജോണിന് ഇതുവരെ ഒരു ആക്ഷേപവും തോന്നിയിട്ടില്ലേ എന്നും സൈബർ ഇടതുപക്ഷം ചോദിക്കുന്നു.

വിനു വി ജോണിനെതിരെയുള്ള ആക്ഷേപങ്ങള്‍

വിനു വി ജോണിനെതിരെയുള്ള ആക്ഷേപങ്ങള്‍

വിനു വി ജോണ്‍, അവതാരകനെന്ന നിലയില്‍ ഇടതുപക്ഷത്തെ പ്രമുഖരെ ആക്ഷേപിച്ച വാക്കുകളും സൈബര്‍ ഇടത് അനുകൂലികള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. കെടി ജലീലിനെ അല്‍പനെന്നും ശ്രീരാമകൃഷ്ണനെ ആഭാസനെന്നും വിനു വി ജോണ്‍ വിശേഷിപ്പിച്ചിട്ടുണ്ട് എന്നാണ് ആക്ഷേപം. അടുത്തിടെയായിരുന്നു ദേശാഭിമാനി എഡിറ്റര്‍ തന്നെ മാന്യത പഠിപ്പിക്കേണ്ടെന്ന് വിനു വി ജോണ്‍ ചര്‍ച്ചയ്ക്കിടെ പി രാജീവിനോട് പറഞ്ഞതും.

Recommended Video

cmsvideo
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36
സിപിഎമ്മിന്റെ ബഹിഷ്‌കരണം

സിപിഎമ്മിന്റെ ബഹിഷ്‌കരണം

വിനു വി ജോണ്‍ നയിക്കുന്ന ന്യൂസ് അവര്‍ ചര്‍ച്ചകളിലെ പക്ഷപാതിത്വം ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചാ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ജനാധിപത്യപരമായി സമയം അനുവദിക്കുന്നില്ല എന്നതായിരുന്നു പരാതി. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധി എകെജി സെന്ററില്‍ നേരിട്ട് ചെന്ന് അഭ്യര്‍ത്ഥിച്ചതിന്റേയും ഉറപ്പ് നല്‍കിയതിന്റേയും അടിസ്ഥാനത്തില്‍ ആയിരുന്നു സിപിഎം ബഹിഷ്‌കരണം പിന്‍വലിച്ചത്.

English summary
Criticism against Asianet News anchor Vinu V John on his remarks about VPP Musthafa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X