കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ ജോണ്‍ ബ്രിട്ടാസ്... നിങ്ങളെ വിമര്‍ശിച്ചത് എന്തിനെന്ന് പോലും നിങ്ങള്‍ക്ക് മനസ്സിലായില്ലേ?

Google Oneindia Malayalam News

സാം മാത്യു എഴുതിയ ബലാത്സംഗ കവിത 'പടര്‍പ്പും' ആ കവിത ചൊല്ലുന്നതിന് മുമ്പ് ജോണ്‍ ബ്രിട്ടാസ് നല്‍കിയ ഉപദേശവും എല്ലാം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച. കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയിലായിരുന്നു ഇത്.

Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!

ജോണ്‍ ബ്രിട്ടാസിനെ ഒരു മയവും ഇല്ലാതെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. സാം മാത്യുവിന് കൊടുത്ത ഒരു ആനുകൂല്യവും ബ്രിട്ടാസിന് കൊടുത്തില്ല. കാരണം ജോണ്‍ ബ്രിട്ടാസ് ജോണ്‍ ബ്രിട്ടാസും സാം മാത്യും സാം മാത്യുവും ആണല്ലോ.

Read Also: സാമിന്‍റെ കവിതയോട് തികഞ്ഞ വിയോജിപ്പെന്ന് ജോണ്‍ ബ്രിട്ടാസ്; പക്ഷേ 'ഷോ'യുടെ കാര്യത്തില്‍ പിറകോട്ടില്ലRead Also: സാമിന്‍റെ കവിതയോട് തികഞ്ഞ വിയോജിപ്പെന്ന് ജോണ്‍ ബ്രിട്ടാസ്; പക്ഷേ 'ഷോ'യുടെ കാര്യത്തില്‍ പിറകോട്ടില്ല

ഇപ്പോള്‍ ഒരു വിശദീകരണ കുറിപ്പുമായി ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ കുറിപ്പ് മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ബ്രിട്ടാസിനോട് ചോദിക്കാന്‍ തോന്നിയത് ഇത് മാത്രയാണ്- മിസ്റ്റര്‍ ജോണ്‍ ബ്രിട്ടാസ്... നിങ്ങളെ വിമര്‍ശിച്ചത് എന്തിനെന്ന് പോലും നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലേ? കഷ്ടം തന്നെ.

വിശദീകരണം

വിശദീകരണം

ജെബി ജങ്ഷൻറെ സഖാവ് എപ്പിസോഡ് വിവാദമായ സാഹചര്യത്തിലാണ് ജോണ്‍ ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി എത്തിയത്. പക്ഷേ ആ വിശദീകരണം എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ല.

എന്തായിരുന്നു കാരണം

എന്തായിരുന്നു കാരണം

ജോണ്‍ ബ്രിട്ടാസിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കാനുള്ള കാരണം എന്തായിരുന്നു? ഇതൊക്കെ വിചാരിച്ച് നീ ബലാത്സംഗം ചെയ്യാനൊന്നം പോയേക്കരുത്- സാം മാത്യുവിനോട് ബ്രിട്ടാസ് പറഞ്ഞ ഈ വാക്കുകളാണ് വിവാദമായത്.

തമാശയാണോ

തമാശയാണോ

ഒരു തമാശയ്ക്ക് വകയുള്ളതാണോ ബലാത്സംഗം എന്ന കുറ്റകൃത്യം. തമാശ കലര്‍ത്തിത്തന്നെയാണ് ബ്രിട്ടാസ് സാമിനോട് ഇങ്ങനെയൊക്കെ പറഞ്ഞത്. അതിനാണ് ബ്രിട്ടാസിനെ സമൂഹം വിമര്‍ശിച്ചത്.

സ്ത്രീ വിരുദ്ധനല്ല

സ്ത്രീ വിരുദ്ധനല്ല

താന്‍ ഒരു സ്ത്രീ വിരുദ്ധനല്ലെന്നും സ്ത്രീപക്ഷ വാദിയാണെന്നും തെളിയിക്കാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബ്രിട്ടാസ് ശ്രമിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ന് കാര്യം.

വിയോജിപ്പ്

വിയോജിപ്പ്

സാം മാത്യു എഴുതി ആലപിച്ച പടര്‍പ്പ് എന്ന കവിതയുടെ ഉള്ളടക്കത്തിനോട് തനിക്ക് തികഞ്ഞ വിയോജിപ്പുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് തന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടും കാര്യമായില്ല.

അതല്ല പറയേണ്ടിയിരുന്നത്

അതല്ല പറയേണ്ടിയിരുന്നത്

താങ്കളുടെ വിശദീകരണ കുറിപ്പിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കുമ്പോള്‍ തന്നെ , സാം മാത്യുവിനോട് പറഞ്ഞ ആ വാക്കുകളെ കുറിച്ച് എന്തുകൊണ്ട് താങ്കള്‍ ഒന്നും പറഞ്ഞില്ല എന്നും ചോദിക്കേണ്ടിവരും.

വിഷയം മാറ്റരുത്

വിഷയം മാറ്റരുത്

എന്തായിരുന്നോ പ്രധാന വിമര്‍ശനം, അതു മാത്രം മാറ്റിവച്ചുകൊണ്ടുള്ള ഈ വിശദീകരണം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല.

English summary
For What John Britas critised? For what he gave an explanation on Facebook?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X