കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായമായാല്‍ പാട്ട് നിര്‍ത്തണമെന്ന് വേണുഗോപാല്‍ ദേശാഭിമാനിയില്‍... ലക്ഷ്യം വച്ചത് യേശുദാസിനേയോ?

  • By Desk
Google Oneindia Malayalam News

എസ് ജാനകി പാട്ട് നിര്‍ത്തുകയാണ്. ജാനകിയമ്മ പാടിയ അനേകം പാട്ടുകളുണ്ട് അവരെ എന്നെന്നും ഓര്‍മിക്കാന്‍. എന്നാല്‍ ഒരു ഗായകന്‍ അല്ലെങ്കില്‍ ഗായികയ്ക്ക് പാട്ട് നിര്‍ത്താന്‍ പ്രായപരിധി എന്തെങ്കിലും ഉണ്ടോ?

ഒരു പ്രായം കഴിഞ്ഞാല്‍ പാട്ട് നിര്‍ത്തുന്നത് തന്നെയാണ് ഉചിതം എന്നാണ് ഗായകന്‍ ജി വേണുഗോപാല്‍ പറയുന്നത്. വേണുഗോപാല്‍ ലക്ഷ്യമിട്ടത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ആണെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

എസ് ജാനകി പാട്ട് നിര്‍ത്തുന്നത് സംബന്ധിച്ച് ദേശാഭിമാനി ഓണ്‍ലൈനില്‍ വേണുഗോപാല്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ വിവാദമാകുന്നത്. എന്തൊക്കെയാണ് വേണു ഗോപാല്‍ പറഞ്ഞത്... ആരെയൊക്കെയാണ് വേണുഗോപാല്‍ ലക്ഷ്യം വച്ചത്.

ഉചിതമായ തീരുമാനം

ഉചിതമായ തീരുമാനം

ജാനകിയമ്മ പാട്ട് നിര്‍ത്തുന്നു എന്ന വാര്‍ത്ത ശരിയെങ്കില്‍ അത് നല്ല തീരുമാനമാണെന്നാണ് ജി വേണുഗോപാല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ആരോഗ്യ കാരണങ്ങളാകാം അവരെ പാട്ടില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും വേണുഗോപാല്‍ പറയുന്നു.

തൊണ്ട ക്ഷീണിക്കും

തൊണ്ട ക്ഷീണിക്കും

പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ തൊണ്ട് ക്ഷീണിക്കും. അത് അംഗീകരിച്ചേ മതിയാകൂ എന്നാണ് വേണുഗോപാല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ജാനകിയമ്മയേക്കാള്‍ രണ്ട് വയസ്സിന്റെ ഇളപ്പം മാത്രമാണ് യേശുദാസിന് ഉള്ളത്.

പ്രായവും പാട്ടും

പ്രായവും പാട്ടും

ഗായകരുടെ കാര്യത്തില്‍ അവരുടെ 20 വയസ്സുമുതല്‍ 30 വയസ്സുവരെയുള്ള പാട്ടുകള്‍, 40 വയസ്സുവരെയുളള പാട്ടുകള്‍, എന്നൊക്കെ പാട്ടുകളെ വേര്‍തിരിക്കേണ്ടിവരും എന്നും വേണുഗോപാല്‍ പറഞ്ഞു.

ചെറിയ അവയവം

ചെറിയ അവയവം

ശരീരത്തിലെ ഏറ്റവും ചെറിയ അവയവങ്ങളില്‍ ഒന്നാണ് വോക്കല്‍ കോഡ്. അതിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ജാനകിയമ്മ ഇത്രയും നാള്‍ പാട്ടുപാടിയത്. ഇനി നിര്‍ത്തണം എന്ന് തോന്നുന്നത് തികച്ചും സ്വാഭാവികമാണെന്നും വേണുഗോപാല്‍ പറയുന്നു.

സംഗീതക്കച്ചേരി പോലെയല്ല

സംഗീതക്കച്ചേരി പോലെയല്ല

സംഗീത കച്ചേരിയില്‍ ഗായകന്റെ ശബ്ദത്തിനനുസരിച്ച് പാടിയാല്‍ മതി. എന്നാല്‍ പിന്നണി ഗാനത്തില്‍ അത് നടക്കില്ല. സംഗീത സംവിധായകന് വേണ്ടിയാണ് പാടുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വേണുഗോപാല്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

പഴയകാലം അല്ല

പഴയകാലം അല്ല

എസ് ജാനകിയുടെ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇപ്പോഴില്ല. അന്നത്തെ തരം പാട്ടുകളും ഇല്ല. അന്നത്തെ റെക്കോര്‍ഡിങ് രീതികളല്ല ഇപ്പോഴുള്ളത്. സാങ്കേതിക വിദ്യകള്‍ മാറി. ഇതിനോടൊക്കെ പൊരുത്തപ്പെട്ട് പാടാന്‍ പഴയ തലമുറക്ക് എളുപ്പമല്ലെന്നാണ് ജി വേണുഗോപാല്‍ പറയുന്നത്.

പ്രായം പ്രശ്‌നം

പ്രായം പ്രശ്‌നം

എന്തൊക്കെ പറഞ്ഞാലും പ്രായം ഒരു പ്രശ്‌നം തന്നെയാണ്. തലമുറകള്‍ മാറുന്നു, പാട്ടുകള്‍ മാറുന്നു. ആ പാട്ടുകള്‍ക്ക് ആവശ്യമായ ശബ്ദങ്ങള്‍ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തിരഞ്ഞെടുക്കാന്‍ അതിന്റെ സ്രഷ്ടാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ തീരൂ.

പാട്ടും അഭിനയവും

പാട്ടും അഭിനയവും

അഭിനയിക്കുന്നതുപോലെയല്ല പാട്ട്. പ്രായമായാലും യുവാവായേ അഭിനയിക്കൂ എന്ന് ഒരാള്‍ക്ക് വാശിപിടിക്കാം. അല്ലെങ്കില്‍ പ്രായമായ റോളുകള്‍ മാത്രം സ്വീകരിച്ച് മാന്യത പുലര്‍ത്താം. എന്നാല്‍ പ്രായമായ ശബ്ദത്തെ അങ്ങനെ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് വേണുഗോപാല്‍ പറയുന്നത്.

വൃദ്ധര്‍ക്ക് വേണ്ടി

വൃദ്ധര്‍ക്ക് വേണ്ടി

പ്രായമായവര്‍ വൃദ്ധര്‍ക്ക് വേണ്ടി മാത്രം പാടിയാല്‍ മതിയെന്ന് തീരുമാനിക്കാന്‍ കഴിയില്ലല്ലോ എന്നാണ് വേണുഗോപാല്‍ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ ജാനകിയമ്മയുടേത് ഉചിതവും മാതൃകാപരവും ആയ തീരുമാനമാണെന്ന് പറഞ്ഞ് വേണുഗോപാല്‍ ലേഖനം അവസാനിപ്പിക്കുന്നു.

യേശുദാസിനെ

യേശുദാസിനെ

ലേഖനത്തില്‍ പലയിടത്തും പറയുന്നത് പ്രായമായാല്‍ പാട്ട് നിര്‍ത്തുന്നതാണ് അഭികാമ്യം എന്നാണ്. ഒരിടത്ത് പോലും യേശുദാസിന്റെ പേര് പറയുന്നില്ലെങ്കിലും, അത് യേശുദാസിനെ ഉദ്ദേശിച്ച് തന്നെ പറഞ്ഞതാണോ എന്നാണ് പലരും സംശയിക്കുന്നത്.

ലേഖനം വായിക്കാം

ലേഖനം വായിക്കാം

ജി വേണുഗോപാല്‍ ദേശാഭിമാനി ഓണ്‍ലൈനില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം.

English summary
Playback singer G Venugopal writes about the retirement of S Janaki on Deshabhimani Online. Some says he is targeting KJ Yesudas .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X