കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിലെ പ്രമുഖനെന്ന് പറഞ്ഞിരുന്നത് ദിലീപിനെയാണോ.. എന്തിനാണ് ഈ വേട്ടയാടൽ?

റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പല സൂചനകളും അതിൽ ഒളിപ്പിച്ചിരുന്നു.

  • By Kishor
Google Oneindia Malayalam News

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട അന്ന് മുതൽ കേൾക്കുന്നതാണ് ഒരു പ്രമുഖന്റെ പേര്. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പറഞ്ഞതാകട്ടെ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരും. മലയാളത്തിന്റെ പ്രിയപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളും ഒരു താരവും ഉണ്ട് എന്ന് ദേശീയ ദിനപത്രമായ ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പല സൂചനകളും അതിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ പോകെപ്പോകെ ആരാണ് ഈ പ്രമുഖൻ എന്ന് ചോദ്യം ഉയർന്നു. ആ പ്രമുഖൻ താനല്ല എന്ന് പറഞ്ഞ് ജനപ്രിയ നായകനായ ദിലീപിന് രംഗത്ത് വരേണ്ടി വന്നു.

ഇപ്പോഴും ഈ പ്രശ്നത്തിൽ ദിലീപിൻറെ നേർക്ക് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്താണ് സത്യത്തിൽ സംഭവിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രമുഖൻ ദിലീപ് അല്ലെങ്കിലും പ്രമുഖൻ എന്ന് പറഞ്ഞ് ആളുകൾ ടാർഗറ്റ് ചെയ്തത് ദിലീപിനെയാണ് എന്നതാണ് സത്യം.. കാണൂ...

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളും പ്രമുഖ സിനിമാ താരവും ആണ് എന്ന ഡി എന്‍ എ റിപ്പോര്‍ട്ടോട് കൂടിയാണ് ദിലീപിന്റെ പേർ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ജനപ്രിയ നായകനെയും പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെയുമാണ് ഡി എന്‍ എ പരാമര്‍ശിച്ചതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. എന്നാൽ ഈ ആരോപണം ദിലീപ് നിഷേധിച്ചു.

പറഞ്ഞ് വന്നത് ഇങ്ങനെയൊക്കെ

പറഞ്ഞ് വന്നത് ഇങ്ങനെയൊക്കെ

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയുമായി നടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നും ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടതോടെ നടന് നടിയോട് ദേഷ്യം തോന്നി എന്നുമായിരുന്നു ഡി എൻ എ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നടിയോട് പ്രമുഖ നടന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയിരുന്നു. മലയാളം സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി - ഇങ്ങനെ പോകുന്നു ഡിഎന്‍എ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങൾ.

സംശയങ്ങള്‍ സ്വാഭാവികമാണല്ലോ

സംശയങ്ങള്‍ സ്വാഭാവികമാണല്ലോ

മലയാള സിനിമയിലെ ജനപ്രിയ നായകനാണോ ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന ചോദ്യം. ജനപ്രിയ നായകനും ഭാര്യയുമായി അടുത്ത കാലത്താണ് പിരിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ വേറെ വിവാഹവും കഴിച്ചു. ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടും നായകന്റെ വിവാഹത്തിന് ഭാവന എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

നടി അന്നേ പറഞ്ഞിരുന്നു എന്ന് പോലും

നടി അന്നേ പറഞ്ഞിരുന്നു എന്ന് പോലും

ജനപ്രിയ നായകനും ഭാവനയും തമ്മില്‍ അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് അന്നേ റൂമറുകളുണ്ടായിരുന്നു. ഇതിന് കാരണവും വലിയ പ്രാധാന്യത്തോടെ പ്രചരിപ്പക്കപ്പെട്ടു. തന്നെ വിളിക്കാത്തത് കൊണ്ടാണ് വിവാഹത്തിന് എത്താതിരുന്നത് എന്ന് ഭാവന അന്ന് പ്രതികരിച്ചിരുന്നു. ജനപ്രിയ നായകനും മുന്‍ ഭാര്യയുമായി പിരിഞ്ഞതില്‍ തനിക്ക് റോളൊന്നുമില്ല എന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കരുത് എന്നും താരം പറഞ്ഞിരുന്നു.

ഡി എന്‍ എ റിപ്പോർട്ട് പറഞ്ഞത് ഇതൊക്കെ

ഡി എന്‍ എ റിപ്പോർട്ട് പറഞ്ഞത് ഇതൊക്കെ

കേരളം ഭരിക്കുന്ന എല്‍ ഡി എഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കളും മലയാളത്തിലെ പ്രമുഖനായ നടനുമാണ് നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ എന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട്. കൊച്ചിയില്‍ ആക്രമണത്തിനിരയായ സിനിമാ താരം ഭാവനയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ മാധ്യമമായ ഡി എന്‍ എ വാര്‍ത്ത എഴുതിയിരിക്കുന്നത്.

ആരായിരുന്നു ആ രാഷ്ട്രീയ നേതാവ്?

ആരായിരുന്നു ആ രാഷ്ട്രീയ നേതാവ്?

എല്‍ ഡി എഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കള്‍ എന്ന പ്രയോഗം ആരെ ഉദ്ദേശിച്ചാണ് എന്നതിനെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. രണ്ട് മക്കളുള്ള ഒരു നേതാവ്, നിലവില്‍ പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് എന്ന് ആളുകള്‍ പറയുന്നുണ്ട്. ഈ പറയുന്ന നേതാവിന്റെ മക്കളിലൊരാള്‍ മുമ്പും വാവദങ്ങളില്‍ പെട്ടിട്ടുണ്ട് എന്നതാകാം ഒരുപക്ഷേ സോഷ്യല്‍ മീഡിയ നിഗമനങ്ങള്‍ക്ക് പിന്നില്‍.

എന്തിന് വേണ്ടിയാണ് ഇതൊക്കെ

എന്തിന് വേണ്ടിയാണ് ഇതൊക്കെ

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളുമാണ് ക്വട്ടേഷന്‍ സംഘത്തിന് നടിയെ കടത്തിക്കൊണ്ടുപോകാനും ആക്രമിക്കാനും നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത് എന്ന തരത്തിലാണ് ഡി എന്‍ എ റിപ്പോര്‍ട്ട്. മലയാള സിനിമയെ അടുത്ത കാലത്ത് വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട തീയറ്റര്‍ സമര കാലത്താണ് പ്രമുഖ ഇടതു നേതാവിന്റെ മക്കള്‍ മലയാള സിനിമയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതത്രെ.

എത്രയായിരുന്നു പ്രതിഫലം

എത്രയായിരുന്നു പ്രതിഫലം

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളും ചേര്‍ന്ന് നടിയെ ആക്രമിച്ച സംഘത്തിലെ ഒന്നാമനായ പള്‍സര്‍ സുനിയ്ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ടിലുണ്ട്. കേസിലാകെ 7 പ്രതികളാണ് നിലവില്‍ ഉള്ളത്. ഇവരില്‍ പിടിയിലായിരിക്കുന്നത് 3 പേര്‍ മാത്രമാണ്. പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പിടിയിലായവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണ്

ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണ്

ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടനും ഈ രാഷ്ട്രീയ നേതാവിന്റെ മക്കളും ആരോപണ വിധേയരാകുന്നത് ഇതാദ്യമായിട്ടല്ല. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളും ആരോപണങ്ങളും ഇവര്‍ക്കെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാമര്‍ശങ്ങള്‍ കണക്കിലെടുക്കേണ്ട കാര്യമില്ല എന്ന മട്ടിലാണ് ആളുകള്‍.

ദിലീപിന് നേരെ പരസ്യമായി

ദിലീപിന് നേരെ പരസ്യമായി

ഇപ്പോഴിതാ നടൻ ദിലീപിനെ ഈ കേസുമായി ബന്ധപ്പെടുത്തി പരസ്യമായി തന്നെ വാർത്തകൾ വരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ ദിലീപിന് അയച്ചു എന്ന് പറയപ്പെടുന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുകയും ചെയ്തു. പറഞ്ഞ പണം കിട്ടണം എന്നും കൂടെയുളളവരെ രക്ഷിക്കണം എന്നുമാണത്രെ കത്തിൽ പറയുന്നത്.

ഇത് വേട്ടയാടലല്ലേ

ഇത് വേട്ടയാടലല്ലേ

ദിലീപ് പറഞ്ഞത് വിശ്വസിക്കാമെങ്കിൽ ഈ സംഭവങ്ങളൊന്നും അദ്ദേഹം അറിഞ്ഞതല്ല. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ആരോ ഇതിലേക്ക് ബോധപൂർവ്വം വലിച്ചിഴക്കുകയാണ് എന്ന് പോലും സംശയിക്കാം. കുറച്ച് മാസങ്ങളായീ ദിലീപിനെ വേട്ടയാടുകയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. തന്റെ നേട്ടങ്ങളിൽ അസൂയ പൂണ്ടവരാണ് തന്റെ ശത്രുക്കളെന്ന് ദിലീപ് പറഞ്ഞത് വെറുതെയല്ല എന്ന് വരെ കരുതേണ്ടിവരും.

English summary
Is there any superstar involved in the actress kidnapping issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X