കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉളുപ്പുണ്ടോ ജോണ്‍ ബ്രിട്ടാസിന്... ജെബി ജങ്ഷനിലെ വഷളന്‍ പരാമാര്‍ശം; അതിലും വഷളാണ് സാമിന്റെ കവിത

Google Oneindia Malayalam News

കൈരളി ടിവിയുടെ എംഡിയാണ് ജോണ്‍ ബ്രിട്ടാസ്. ദേശാഭുമാനിയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു ആദ്യം അദ്ദേഹം. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയുണ്ട് അദ്ദേഹത്തിന്.

Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!! Read Also: സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!

കൈരളി ടിവിയില്‍ ഏറ്റവും അധികം റേറ്റിങ് ഉള്ള പരിപാടിയാണ് ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജങ്ഷന്‍. ഇതൊരു 'ലൈറ്റ്' ആയിട്ടുളള പരിപാടിയാണെന്നും ഗൗരവമേറിയ വിഷയങ്ങളല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറയാറുണ്ട്. പക്ഷേ അതിന്റെ പേരില്‍ വഷളത്തരങ്ങള്‍ വിളിച്ച് പറയാമോ?

വിവാദമായ 'സഖാവ്' എന്ന കവിത എഴുതിവരെന്ന് അവകാശപ്പെടുന്ന സാം മാത്യുവും പ്രതീക്ഷാ ശിവദാസും കവിത ആലപിച്ച് വൈറലാക്കിയ ആര്യ ദയാലും പങ്കെടുത്ത ജെബി ജങ്ഷന്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. വഷളത്തരം ചോദിച്ച് ബ്രിട്ടാസും അതിലും വഷളായ കവിത ആലപിച്ച് സാം മാത്യുവും മാതൃകയായി. പ്രതീക്ഷാ ശിവദാസും പ്രതീക്ഷ തീരെ തെറ്റിച്ചില്ല.

'സഖാവ്'

'സഖാവ്'

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയ 'സഖാവ്' എന്ന കവിത എഴുതിയത് ആരാണ്? എസ്എഫ്‌ഐക്കാരനായ സാം മാത്യുവോ അതോ പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടിയോ? ഈ ചോദ്യം തന്നെ ആയിരുന്നു ജെബി ജങ്ഷനിലും നിറഞ്ഞ് നിന്നത്.

പെണ്ണെഴുത്ത്

പെണ്ണെഴുത്ത്

ഒരു പെണ്‍കുട്ടിയുടെ എഴുത്ത് രീതികളാണ് ആ കവിതയില്‍ കാണുന്നത് എന്ന് ബ്രിട്ടാസ് പറയുന്നു. താന്‍ അങ്ങനെയുള്ള കവിതകള്‍ വേറേയും എഴുതിയിട്ടുണ്ടെന്ന് സാം മാത്യു.

ബലാത്സംഗ കവിത

ബലാത്സംഗ കവിത

തുടര്‍ന്ന് സാം മാത്യു ആലപിക്കുന്നത് താന്‍ എഴുതിയ ഒരു കവിതയാണ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി, ബലാത്സംഗം ചെയ്ത ആളെ പ്രണയിക്കുന്നതാണ് കവിത. കവി സാം മാത്യുവിന് ബലാത്സംഗം എന്താണെന്ന് വല്ല ബോധ്യവും ഉണ്ടോ എന്ന് സാമാന്യബുദ്ധിയുള്ള ആരും ചിന്തിച്ച് പോകും.

ബീജം തന്ന പുരുഷന്‍

ബീജം തന്ന പുരുഷന്‍

ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്നെ ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്‌നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം, തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവള്‍ പറയുന്നതാണ് കവിത- സാം മാത്യുവിന്റെ വിശദീകരണം ഇങ്ങനെ.

ആ വഷളന്‍ പരാമര്‍ശം

ആ വഷളന്‍ പരാമര്‍ശം

സാം മാത്യു കവിത നന്നായി ആലപിച്ചു. കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം. 'ഇതൊക്കെ വിചാരിച്ച് നീ ബലാത്സംഗം ചെയ്യാനൊന്നും പോയേക്കരുത് കേട്ടാ' എന്നായിരുന്നു അത്. നല്ല സദസ്സ്... എല്ലാവരും അത് ആസ്വദിച്ചു!!!

പ്രതീക്ഷ തെറ്റിച്ചില്ല

പ്രതീക്ഷ തെറ്റിച്ചില്ല

സാം മാത്യു കവിത ആലപിച്ച് കഴിഞ്ഞപ്പോള്‍ അയാളെ അനുമോദിക്കാന്‍ പ്രതീക്ഷ ശിവദാസ് മറന്നില്ല. അടുത്ത വര്‍ഷം കോളേജില്‍ പോകുമ്പോള്‍ ചിലപ്പോള്‍ താനോ തന്റെ സുഹൃത്തുക്കളോ സാം മാത്യുവിന്റെ 'ബലാത്സംഗ കവിത' മത്സരങ്ങളില്‍ ആലപിച്ചേക്കാം എന്നായിരുന്നു പ്രതീക്ഷ പറഞ്ഞത്.

പടര്‍പ്പ്

പടര്‍പ്പ്

സാം മാത്യുവിന്റെ പുതിയ കവിതയുടെ പേര് 'പടര്‍പ്പ്' എന്നാണ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാനസിക വ്യാപാരങ്ങളാണ് ഇതില്‍.

നിലാവാണത്രെ

നിലാവാണത്രെ

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയടെ ഗര്‍ഭപാത്രത്തില്‍ അവന്റെ ബീജം വളരുന്നുണ്ട്.'നീ തന്ന നിലാവിനെ പേറി ഞാന്‍, രാവൊക്കെ തനിച്ച് താണ്ടുന്നു' എന്നാണ് കവി വിശേഷിപ്പിച്ചിട്ടുള്ളത്.

സഖാവിന്റെ വഴിയില്‍ തന്നെ

സഖാവിന്റെ വഴിയില്‍ തന്നെ

സഖാവ് എന്ന കവിത കാമ്പസ്സുകളിലും ഓണ്‍ലൈനിലും വലിയ തോതില്‍ വൈറല്‍ ആയി മാറിയിരുന്നല്ലോ... അതിന്റെ രചനാശൈലി തന്നെയാണ് 'പടര്‍പ്പിലും' ഉള്ളത്. കവിതയുടെ കാമ്പ് എന്ന രീതിയില്‍ ഒക്കെ ചിന്തിക്കുമ്പോള്‍.....

എന്ത് ഭാവിച്ചിട്ടാണ്

എന്ത് ഭാവിച്ചിട്ടാണ്

ജോണ്‍ ബ്രിട്ടാസ് തന്റെ ഷോ നന്നായി നടത്തുന്ന ആളാണ്. പക്ഷേ അത് വിജയിപ്പിക്കുന്നതിനായി ഇത്രത്തോളം തരംതാഴേണ്ട ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. ഇതൊക്കെ വിചാരിച്ച് നീ ബലാത്സംഗം ചെയ്യാനൊന്നും പോയേക്കരുത് എന്ന് പറയുന്നതില്‍ എന്താണ് തമാശയുള്ളത്?

മാധ്യമ പ്രവര്‍ത്തകന്‍

മാധ്യമ പ്രവര്‍ത്തകന്‍

ജോണ്‍ ബ്രിട്ടാസ് ഒരു ടോക്ക് ഷോയുടെ അവതാരകന്‍ മാത്രമല്ല. ദീര്‍ഘകാലമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ആളാണ്. അങ്ങനെ ഒരാളില്‍ നിന്നാണ് ഇത്തരം ഒരു പരാമര്‍ശം വന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഇടതുപക്ഷ അനുകൂലികള്‍ തന്നെയാണ് ബ്രിട്ടാസിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്നുത്.

സാമിന്റെ കവിത

സാമിന്റെ കവിത

സാമിന്റെ ബലാത്സംഗ കവിതയും രൂക്ഷമായ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. ബലാത്സംഗം ചെയ്ത ഗോവിന്ദസ്വാമിയോട് സൗമ്യയ്ക്ക് പ്രേമം തോന്നുന്നുണ്ടാകും അല്ലേ എന്നൊക്കെയാണ് ചോദ്യം.

ആഷിക അബുവും

ആഷിക അബുവും

സംവിധായകനും ഇടതുപക്ഷ അനുഭാവിയും ആയ ആഷിക് അബുവും ബ്രിട്ടാസിനും സാമിന്റെ കവിതയ്ക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം എന്നായിരുന്നു ആഷികിന്റെ പരിഹാസം.

ജെബി ജങ്ഷന്‍

ഇതാണ് ജെബി ജങ്ഷന്റെ ആ എപ്പിസോഡ്. കണ്ട് നോക്കൂ.

English summary
John Britas's remarks on JB Junction regarding Sakhavu Poem makes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X