കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയില്‍ സോളാര്‍ വാര്‍ത്ത ഇല്ലായിരുന്നോ...? വീക്ഷണം നിര്‍ത്തേണ്ടി വരും!!!

Google Oneindia Malayalam News

മലയാള മനോരമ പത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു മാധ്യമ സ്ഥാപനം ആണ്. പലപ്പോഴും ഇടതുപക്ഷക്കാരാണ് മനോരമയ്‌ക്കെതിരെ രംഗത്തിറങ്ങാറുള്ളത്.

സോളാര്‍ വിഷയത്തില്‍ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ മനോരമയുടെ ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗത്തിന്റെ പ്രധാന താളില്‍ അത് സംബന്ധിച്ച ഒറ്റ വാര്‍ത്ത പോലും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.

പത്രത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിലും രസകരമാണ് കാര്യങ്ങള്‍....

ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി

ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി

ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മലയാള മനോരമയുടേത് എന്നാണ് ആക്ഷേപം. പലപ്പോഴും ഇടതുപക്ഷക്കാര്‍ ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

ഒറ്റ വാര്‍ത്തയില്ല

ഒറ്റ വാര്‍ത്തയില്ല

മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും സോളാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ ആഘോഷമാക്കിയപ്പോള്‍, ജനുവരി 28 ന് രാവിലെ മലയാള മനോരനമയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ അത് സംബന്ധിച്ച ഒരു വാര്‍ത്ത പോലും ഇല്ലായിരുന്നു.

അതില്‍ തെറ്റുണ്ടോ?

അതില്‍ തെറ്റുണ്ടോ?

ഓണ്‍ലൈന്‍ വിഭാഗത്തില്‍ ആ സമയം നടക്കുന്ന വാര്‍ത്തകളാണ് നല്‍കേണ്ടത് എന്ന വാദം വേണമെങ്കില്‍ ഉന്നയിക്കാം. സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് മണിക്കൂറുകള്‍ പഴക്കമുണ്ടായിരുന്നല്ലോ...

ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം

ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം

സരിതയുടെ ആരോപണത്തേക്കാള്‍ മലയാള മനോരമ പത്രം പ്രാധാന്യം നല്‍കിയത് മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ക്കാണെന്നും ആക്ഷേപമുണ്ട്.

ആരോട് പറഞ്ഞു

ആരോട് പറഞ്ഞു

സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്‌തെന്ന് സരിത പറഞ്ഞു: മുഖ്യമന്ത്രി- ഇതായിരുന്നു തലക്കെട്ട്. സരിത ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രിയോടായിരുന്നോ?

വീക്ഷണം തോല്‍ക്കും

വീക്ഷണം തോല്‍ക്കും

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ 'വീക്ഷണ'ത്തിന്റെ ആവശ്യം തന്നെയില്ലെന്നാണ് ചിലര്‍ പറയുന്നത്.

കിരണ്‍ തോമസിന്റെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ കിരണ്‍ തോമസ് ഇത് സംബന്ധിച്ച് എഴുതിയത് വായിക്കാം.

English summary
How Malayala Manorama Reported Saritha S Nair's revelations?.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X