കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികള്‍ക്ക് ഇത്രയും വിവരമില്ലേ? വേണു ബാലകൃഷ്ണന്റെ തന്തക്ക് വിളിക്കുന്നവരോട്

Google Oneindia Malayalam News

മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. പ്രത്യേകിച്ചും ബിജെപി/ആര്‍എസ്എസ്/ സംഘപരിവാര്‍ അനുകൂലികളാണ് വേണുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മാതൃഭൂമി ന്യൂസില്‍ സെപ്തംബര്‍ 19 ന് സംപ്രേഷണം ചെയ്ത പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിയില്‍ വേണു നടത്തിയ ഒരു പരാമര്‍ശത്തെ ചൊല്ലിയാണ് വിവാദങ്ങള്‍. അതിന്റെ പേരില്‍ വേണു ബാലകൃഷ്ണനെ രാജ്യദ്രോഹിയാക്കി വരെ ചിത്രീകരിക്കുന്നുണ്ട്.

മലയാളം കേട്ടാല്‍ മനസ്സിലാകുന്നവരാണ് മലയാളികള്‍. എന്നാല്‍ വേണുവിന് പൊങ്കാലയിടുന്നവര്‍ക്ക് മലയാളം പോലും മനസ്സിലാകില്ലെന്നാണ് തോന്നുന്നത്. ഇത്രയും വിവരം കെട്ടവര്‍ സമൂഹമാധ്യത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം ഈ സമൂഹത്തില്‍ ജീവിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണ്.

വേണു പറഞ്ഞത്

വേണു പറഞ്ഞത്

ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ചാണ് വേണു ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരോട് ചോദിച്ചത്.

അവര്‍ പറയുന്നത്

അവര്‍ പറയുന്നത്

പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ അവര്‍ പറയുന്ന ന്യായവാദങ്ങള്‍ വേണു ചര്‍ച്ചയില്‍ ഉന്നയിക്കുന്നുണ്ട്. അത് അവതാകരന്റെ ജോലിയാണ്. ചില ചോദ്യങ്ങള്‍ അദ്ദേഹം സ്വയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്‌നാഥ് സിങിന്റെ റഷ്യന്‍ യാത്ര

രാജ്‌നാഥ് സിങിന്റെ റഷ്യന്‍ യാത്ര

സെപ്തംബര്‍ 17 ന് റഷ്യയിലേക്ക് പോകാനിരുന്ന രാജ്‌നാഥ് സിങ് എന്തിനാണ് യാത്ര ഒരു ദിവസം നീട്ടിവച്ചത് എന്ന ചോദ്യമാണ് പാക് മാധ്യമങ്ങള്‍ ചോദിക്കുന്നത്. തൊട്ടടുത്ത ദിവസം ഐക്യ രാഷ്ട്രസഭയില്‍ സംസാരിക്കുന്ന നവാസ് ഷെരീഫിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇന്ത്യ മനപ്പൂര്‍വ്വം നടത്തിയ പദ്ധതിയാണ് ഉറി ഭീകരാക്രമണം എന്നും അവര്‍ വാദിക്കുന്നു.

അതിന്റെ പേരില്‍

അതിന്റെ പേരില്‍

പാക് മാധ്യമങ്ങളില്‍ വന്ന ചില കാര്യങ്ങള്‍, അവരെ ഉദ്ധരിച്ച് കൊണ്ട് തന്നെ ചോദിച്ചത് അത്ര വലിയ പ്രശ്‌നമാണോ? വിമര്‍ശകര്‍ക്ക് മലയാളം മനസ്സിലാകാഞ്ഞിട്ടോ അതോ മനസ്സിലാകാത്തതുപോലെ അഭിനയിക്കുകയാണോ?

പുഴുത്ത് ചാകും

പുഴുത്ത് ചാകും

ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണോ എന്ന് ചോദിച്ച വേണു ബാലകൃഷ്ണന്‍ പുഴുത്ത് ചാകും എന്നാണ് ഒരു ട്രോള്‍. എന്തറിഞ്ഞിട്ടാണ് ഈ ആക്രോശം.

ആസൂത്രണം

ആസൂത്രണം

പണ്ട് നേരാംവണ്ണം കുടുംബാസൂത്രണം ചെയ്തിരുന്നെങ്കില്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ് രോദനം. സത്യത്തില്‍ ആരായിരുന്നു കുടുംബാസൂത്രണം ചെയ്യേണ്ടിയിരുന്നത്.

പാക് അനുഭാവി

പാക് അനുഭാവി

പറഞ്ഞ് പറഞ്ഞ ഒടുവില്‍ വേണു ബാലകൃഷ്ണനെ പാകിസ്താന്‍ അനുഭാവിയാക്കിയും മാറ്റുന്നുണ്ട്. ചോറ് ഇവിടേയും കൂറ് അവിടേയും ആണത്രെ

പട്ടിയെന്ന്

പട്ടിയെന്ന്

സംസ്‌കാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കൂട്ടരാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം. നന്ദിയില്ലാത്ത പട്ടിക്ക് വേണു എന്ന് പേരിട്ടാല്‍ കുഴപ്പമുണ്ടോ എന്ന്

തന്തയ്ക്ക് വിളിയും

തന്തയ്ക്ക് വിളിയും

ഇത് ഒരാളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന ട്രോള്‍ ആണ്. ഇതിനെ ട്രോള്‍ എന്ന് വിളിക്കാന്‍ പറ്റുമോ? ആഭാസ സംസ്‌കാരക്കാരത്തിന്റെ അപ്പോസ്തലന്‍മാരാണ് ഇതിന് പിന്നില്‍

വിവരമില്ലായ്മ

വിവരമില്ലായ്മ

വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. പക്ഷേ മലയാളം കേട്ടാല്‍ മനസ്സിലാകില്ല എന്നത് ഒരു വലിയ കുറവ് തന്നെയാണ്.

മറുപടി

മറുപടി

സത്യം പറഞ്ഞാല്‍ വേണു ബാലകൃഷ്ണന് വിമര്‍ശകര്‍ക്ക് കൊടുക്കാവുന്ന മികച്ച മറുപടിയാണിത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

ഇതാണ് മാതൃഭൂമിയിലെ പ്രൈം ടൈമിലെ ആ ചർച്ച. ഇതൊന്ന് കണ്ട് നോക്കൂ... വേണു ബാലകൃഷ്ണന്‍ എന്ത് രാജ്യദ്രോഹ പരമാര്‍ശമാണ് നടത്തിയത് എന്ന് ആലോചിക്കൂ...

English summary
Why Sangh Parivan supporters attack Venu Balakrishnan on social media for his Prime Time Discussion about Uri attack?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X