കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിമുരുകനെ പുതപ്പിച്ച് കിടത്തി വിനായകന്റെ ഗംഗ... ചാനല്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ കാണണം

  • By നരേന്ദ്രൻ
Google Oneindia Malayalam News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തേത്. മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും മറ്റ് അവാര്‍ഡ് കമ്മിറ്റികളും പുലിമുരുകനും ഒപ്പവും എല്ലാം അവാര്‍ഡുകളില്‍ മുക്കിയപ്പോള്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ഇതാ ശരിയായ പുരസ്‌കാരം.

കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അസാമാന്യ പ്രകടനം നടത്തിയ വിനായകനെ ഒരു ജൂറിയ്ക്കും സാധാരണ ഗതിയില്‍ അവഗണിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഏഷ്യാവിഷന്‍, വനിത, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകളിലെല്ലാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മോഹന്‍ലാല്‍ ആയിരുന്നു.

വനിത ഫിലിം അവാര്‍ഡില്‍ മാത്രമായിരുന്നു വിനായകന് ഒരു പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ സിനിമ പാരഡൈസോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സ്വന്തമാക്കിയതും വിനായകന്‍ തന്നെ ആയിരുന്നു.

പുലിമുരുകന്‍

മലയാള സിനിമയെ ബോക്‌സ് ഓഫീസില്‍ ദേശീയ തലത്തില്‍ എത്തിച്ച സിനിമയാണ് പുലിമുരുകന്‍. 150 കോടി ക്ലബ്ബില്‍ കയറി ആദ്യ മലയാള സിനിമ. എന്നാല്‍ അതിന്റെ പേരില്‍ പുലിമുരുകന് പുരസ്‌കാരങ്ങള്‍ നല്‍കേണ്ടതുണ്ടോ?

ജനപ്രിയ ചിത്രം എന്ന്

ഏഷ്യാവിഷന്‍ പുരസ്‌കാരം, വനിത ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്... ഈ മൂന്ന് അവാര്‍ഡ് പ്രഖ്യാപനങ്ങളിലും ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് പുലിമുരുകന്‍ ആയിരുന്നു. മൂന്ന് പുരസ്‌കാരങ്ങളിലേയും ജനപ്രിയ ചിത്രം.

കമ്മട്ടിപ്പാടം

കുമ്മട്ടിപ്പാടം എന്ന സിനിമയിലെ യഥാര്‍ത്ഥ നായകന്‍ ആരായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന വിലയേറിയ താരം ഉണ്ടായിട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടത് വിനായകനും മണികണ്ഠനും ആയിരുന്നു.

ഗംഗയും ബാലനും

കമ്മട്ടിപ്പാടത്തെ ഗംഗയും ബാലന്‍ ചേട്ടനും കയറിയിരുന്നത് മലയാള സിനിമാ സ്‌നേഹികളുടെ ഹൃദയത്തിലായിരുന്നു. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടോ, ഇറക്കുമതി ചെയ്ത സ്റ്റണ്ട് മാസ്‌റ്റേഴ്‌സിനെ കൊണ്ടോ, ചോക്ലേറ്റിനെ തോല്‍പിക്കുന്ന രൂപഭംഗികൊണ്ടോ ആയിരുന്നില്ല, അഭിനയ മികവുകൊണ്ട് തന്നെ ആയിരുന്നു അത്.

കണ്ട് ശീലിച്ചിട്ടില്ലാത്ത പാറ്റേണ്‍

മലയാളി കണ്ട് ശീലിച്ചിട്ടില്ലാത്ത അഭിനയ വഴികളാണ് കമ്മട്ടിപ്പാടത്തിലൂടെ വിനായകനും മണികണ്ഠനും തുറന്നിട്ടത്. പതിവ് വാര്‍പ്പ് മാതൃകകള്‍ പൊളിച്ചെഴുതിയപ്പോള്‍ അത് മലയാള സിനിമയില്‍ തന്നെ ഇപ്പോള്‍ പുതിയ ചരിത്രമായിരിക്കുകയാണ്.

മണികണ്ഠന്‍ എന്ന ബാലന്‍

കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ഒരിക്കലും മറക്കാത്ത കഥാപാത്രത്തെയാണ് മണികണ്ഠന്‍ സമ്മാനിച്ചത്. ബാലന്‍ എന്ന കഥാപാത്രമായി മണികണ്ഠന്‍ ജീവിക്കുക തന്നെ ആയിരുന്നു എന്ന് പറയാം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനൊപ്പം ആ കഥാപാത്രവും ഇറങ്ങിവരുന്നതായി അനുഭവപ്പെടും.

എന്തുകൊണ്ട് പുലിമുരുകന് ഇല്ല

എന്തൊക്കെ പറഞ്ഞാലും സാങ്കേതിക മികവിന്റെ കാര്യത്തില്‍ മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച സിനിമയാണ് പുലി മുരുകന്‍. ഒരു പക്ഷേ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും അധികം മലയാളികള്‍ കണ്ട സിനിമയും പുലിമുരുകന്‍ തന്നെ ആകാം. പക്ഷേ അതല്ലല്ലോ പുരസ്‌കാരത്തിന്റെ മാനദണ്ഡം.

ജനപ്രിയചിത്രം?

ഏറ്റവും അധികം ആളുകള്‍ കണ്ട് സിനിമ എന്നതാണ് ജനപ്രിയ ചിത്രത്തിനുള്ള മാനദണ്ഡം എങ്കില്‍ ഇത്തവണ ആ പുരസ്‌കാരം പുലിമുരുകന് തന്നെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കലാമൂല്യം കൂടി പരിഗണിക്കുമ്പോള്‍ അത് മഹേഷിന്റെ പ്രതികാരത്തിന് നല്‍കിയതിനെ കുറ്റം പറയാന്‍ പറ്റില്ല

മോഹന്‍ലാലും പട്ടികയില്‍

പുലിമുരുകനിലെ മോഹന്‍ലാലിന്റെ അഭിനയം പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. അങ്ങനെയൊരു സിനിമയിലെ അഭിനയത്തിന് പലതവണ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന് വാങ്ങേണ്ടിയും വന്നു. എന്നാല്‍ ഒപ്പത്തിലെ പ്രകടനം മോഹന്‍ലാലിവെ മികച്ച നടനുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ നിര്‍ത്തിയിരുന്നു.

ആര്‍പ്പുവിളികളല്ല പുരസ്‌കാരം

ഒപ്പവും പുലിമുരുകനും മലയാള സിനിമയ്ക്ക് ഏറെ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട് എന്ന കാര്യം ഒരിക്കലും മറക്കാനാവില്ല. ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ മികച്ച പ്രകടനവും കാഴ്ചവച്ചിട്ടുണ്ട് ഈ സിനിമകളില്‍. പക്ഷേ കമ്മട്ടിപ്പാടത്തിലെ 'ഗംഗ'യോളം മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നില്ല ആ കഥാപാത്രങ്ങളൊന്നും.

ആരാണ് നായകന്‍... ദുല്‍ഖറോ വിനായകനോ

കമ്മട്ടിപ്പാടത്തിലെ നായകന്‍ ആരാണ് എന്നതും ഒരു സുപ്രധാന ചോദ്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് കേന്ദ്ര കഥാപാത്രം. പക്ഷേ സിനിമ ജനങ്ങളിലേക്കിറങ്ങിയപ്പോള്‍ വിനായകനായി നായകന്റെ സ്ഥാനത്ത്.

അണിയറക്കാരെ പോലും ഞെട്ടിച്ചു

മികച്ച സഹനടനുള്ള എന്‍ട്രിയാണ് സിനിമയുടെ അണിയറക്കാര്‍ പോലും വിനായകന് വേണ്ടി നല്‍കിയത്. അവരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അവാര്‍ഡ് കമ്മിറ്റി മികച്ച നടനെ തിരഞ്ഞെടുത്തത്.

English summary
Kerala State Film Award 2017: Why Vinayakan is more deserving the Best Actor Award than Mohanlal .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X