കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ വിഷുവും ദു:ഖവെള്ളിയും ഒരുദിവസം; ആഘോഷവും സഹനവും ഒത്തൊരുമിച്ച്...

  • By Akshay
Google Oneindia Malayalam News

ഇത്തവണ വിഷുവും ദു:ഖ വെള്ളിയും ഒരേ ദിവസമാണ് അതായത് ആഘോഷവും സങ്കടവും ഒത്തുവന്നൊരു ദിവസം. മനുഷ്യ വംശത്തിന്റെ പാപമോചനത്തിനായി ദൈവപുത്രന്‍ കുരിശുമരണം വരിച്ച മഹാ ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന അതേ ദിവസം തന്നെ കാര്‍ഷിക ഉത്സവമായ വിഷുവിനെയും മലയാളികള്‍ വരവേല്‍ക്കുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം വെള്ളിയാഴ്ച ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ്മ പുതുക്കും. ദേവാലയങ്ങലില്‍ കുരിശിന്രെ തിരുശേഷിപ്പ് ചുംബനവും,പീഢാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്‍രെ വഴിയും നടക്കും. നഗരികാണിക്കല്‍ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയില്‍ അടയ്ക്കുന്‌പോഴാണ് ദുഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ സമാപിക്കുക.

 ക്രിസ്തീയ ജീവിതം

ക്രിസ്തീയ ജീവിതം

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

 ബൈബിള്‍ വായനയും തിരു കര്‍മ്മവും

ബൈബിള്‍ വായനയും തിരു കര്‍മ്മവും

മിക്ക പള്ളികളിലും രാവിലെ 6 ന് തന്നെ പ്രത്യേക ബൈബിള്‍ വായനയും തിരുകര്‍മ്മങ്ങളും ആരംഭിച്ചു. ഉച്ചകഴിഞ്ഞ് യേശുവിന്റെ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.

 കുരിശില്‍ കിടക്കുന്ന യേശു

കുരിശില്‍ കിടക്കുന്ന യേശു

കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്റെ അനുയായികളോട് അരുളിച്ചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.

 വിഷു

വിഷു

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും ഇത് വിഷുിവായി ആഘോഷിക്കുന്നുവെന്നും മറ്റൊരു ഐതീഹ്യമുണ്ട്.

 ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം

പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം

തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ വിഷു ആഘോഷത്തിന് പൊലിമ കൂടുതലാണ്. വിഷുവിന് തലേനാളും വിഷുപ്പുലരിയിലും പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യുന്ന രീതി വടക്കന്‍ കേരളത്തിലുണ്ട്. ഒപ്പം വിശേഷമായ സദ്യയും, പുതുവസ്ത്രങ്ങളും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

English summary
Kerala will celebrate Vishu and Good Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X