കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിജീവിയെന്ന് വിളിക്കരുത്: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: ബുദ്ധിജീവി, സാംസ്‌കാരിക നായകന്‍ തുടങ്ങിയ വിളിപ്പേരുകള്‍ നാണക്കേടുണ്ടാക്കുന്നവയാണെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. ദിവസത്തില്‍ നാല് തവണയെങ്കിലും എനിയ്ക്ക് ഈ വാക്കുള്‍ നാണക്കേടുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിജീവിയെന്നും സാംസ്‌കാരിക നായകനെന്നും വിശേഷിപ്പിക്കപ്പെടുന്നതോടെ ഒരാള്‍ സാധാരണ മനുഷ്യനല്ലെന്ന തോന്നലാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുക. അതിന്റെ വിഷമം ഞാനെന്നും അനുഭവിക്കുന്നുണ്ട്- അഴീക്കോട് വ്യക്തമാക്കി.

ശനിയാഴ്ച കോസ്റ്റ് ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അയ്യന്തോളില്‍ നടന്ന കെ.എന്‍. രാജ് അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം.

കെ.എന്‍. രാജ് ജ്ഞാനമാത്രോപജീവിയായിരുന്നു. ആശയത്തിന്റെ നവബീജങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. വെയിലും വെള്ളവും നല്‍കി അതിനെ വളര്‍ത്താന്‍ അധികപേരുണ്ടായില്ല- അഴിക്കോട് പറഞ്ഞു.

ഇങ്ങനെയുള്ളവരെ സ്മരിക്കാന്‍ സര്‍ക്കാറുകളെയോ അക്കാദമികളെയോ ആശ്രയിക്കരുത്. സ്വതന്ത്രചിന്തയെ പരിരക്ഷിക്കാന്‍ സര്‍ക്കാറിന്റെ തണലില്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങള്‍ തയാറാകണമെന്ന് അഴീക്കോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X